ഏകാന്തതയുടെ മടുപ്പ് തലച്ചോറ് കാര്‍ന്നു തിന്നു തുടങ്ങുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന ചിന്തകള്‍ പുറത്തു വരുന്നത് വാക്കുകളിലൂടെ ആണ്..!! ബോധ മണ്ഡലങ്ങള്‍ കൈ വിട്ടു പോയിരിക്കുന്നു !!! ഇവിടെ പോസ്റ്റിയിരിക്കുന്നതെല്ലാം സ്വന്തം റിസ്ക്കില്‍ വായിക്കുക.. :)
Monday, February 6, 2017
Thursday, February 2, 2017
അഗ്നിയില്‍ എരിയുന്ന പ്രണയം..!!
അഗ്നിയിൽ പെട്ട് അവളുടെ സ്വപ്നങ്ങളെല്ലാം വെന്തു മരിച്ചു പോകുമെന്നു ഭയന്നായിരുന്നു അവൾ അഗ്നിയെ സ്നേഹിക്കാതിരുന്നത്....!!
എന്നിട്ടും നീ അവളെയും അവളുടെ സ്വപ്നങ്ങളെയും ചേര്‍ത്ത് നീ അഗ്നിയില്‍ എരിച്ചു...!! കാരണമായി പ്രണയമെന്ന മൂന്നക്ഷരം നീ കുറിച്ചു...!!!
നിന്റെ ക്രൂര പ്രണയത്തിനു ഇരയാകുവാന് അവളെന്തു പിഴച്ചു ..???
" ഏവരെയും സ്നേഹിക്കുക , കുറച്ചു പേരെ വിശ്വസിക്കുക ,ആരെയും ദ്രോഹിക്കാതിരിക്കുക ..."
എന്ന ഷേക്സ്പിയര് വചനത്തിനു താഴെ ലൈബ്രറിയില്‍, പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാരണം പറഞ്ഞു ലക്ഷ്മി എന്ന വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന വാര്‍ത്ത ഹൃദയഭേതകം തന്നെയാണ് ..
പ്രണയം നിരസിച്ച പക ഇനിയെങ്കിലും തീ ആയും , കത്തി ആയും , ആസിഡ് ആയും മാറാതിരിക്കട്ടെ....
പകയില്‍ കത്തിയമരുന്ന സ്വപ്നങ്ങളുണ്ട്...!!
പകയില്‍ കത്തിയമരുന്ന സ്വപ്നങ്ങളുണ്ട്...!!
സ്നേഹം പിടിച്ചു വാങ്ങുന്നതല്ല... ഓര്മയിരിക്കട്ടെ...!!!
Tuesday, November 8, 2016
വഴിക്കണ്ണുമായ്.. നിന്നെയും കാത്ത്..!!
കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന് ശുനകനോ അതോ ശുംഭനോ...?????
പും എന്ന് പേരായ നരകത്തില്‍നിന്നും നിന്നും പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്, പക്ഷേ ഈച്ചരവാര്യര്‍ എന്ന ഈ പിതാവിന്റെ നിയോഗം മറ്റൊന്നായിരുന്നു. ഈ ലോകം വിധിച്ച നരകത്തില്‍ നിന്നും തന്റെ പുത്രനെ രക്ഷിക്കുക. പക്ഷേ കാലം ഈ പിതാവിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അതുകൊണ്ട് തന്നെ നാം അടിയന്തരാവസ്ഥ എന്നു കേള്‍ക്കുമ്പോള്‍ നിസഹായനായ ഈ അച്ഛനെ ഓര്‍ക്കും.മുഖവുര ആവശ്യമില്ല അടിയന്തരാവസ്ഥയ്ക്കിടെ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട രാജന് വാര്യരുടെ ഈച്ചര വാര്യര്എന്ന അച്ചന്. ഈ അച്ഛന്റെ പോരാട്ടം മകനെ വീണ്ടെടുക്കാനായിരുന്നില്ല. തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാനായിരുന്നു.
മകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അച്ഛന് അക്ഷരമാക്കിയപ്പോള്‍ അതിന് കേരള സാഹിത്യ അവാര്‍ഡ് ലഭിച്ചു.
''എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു."
രാജന് നന്നായി പാടുമായിരുന്നു. അവന് അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി.രാജന് അവര്‍ക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന് പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന് കേട്ടിരിക്കണമെന്ന് അവന് നിശ്ചയിച്ചു കാണണം.
ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു.
പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.
പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോര്ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ.ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്.പുറത്ത് മഴ നനഞ്ഞ് എന്റെ മകന് നില്ക്കുന്നു.....
പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ' (ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോൾ നമുക്കിനി ഈച്ചരവാര്യരെ ഓർമിക്കാം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആരെയും കൂസാതെ തകർന്നും തളർന്നും നില്ക്കാതെയും ഒറ്റയ്ക്ക് യുദ്ധം നടത്തിയവരെക്കുറിച്ച് പരാമർശിക്കുമ്പോഴും നമുക്കീ അച്ഛനെ ഓർമിക്കാം. മടങ്ങിവരുകയോ എന്തുസംഭവിച്ചുവെന്ന് വിവരം കിട്ടാതെ വരികയോ ചെയ്യുന്ന മക്കളെ കാത്തിരിക്കുന്ന അച്ഛന്മമാർക്കിടയിലും നമുക്കിദ്ദേഹത്തെ പ്രതിഷ്ഠിക്കാം.
Tuesday, October 25, 2016
പടി മറയുന്ന പഴയ കാലം..!!
വയലേലയില്‍ കിളി കൂട്ടമായ്
കതിരുണ്ണുവാന് വന്നു പോയ്...
പുഴ മീനുകള്‍ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ..
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
ചില സമയങ്ങളില്‍ നമ്മള് കേള്‍ക്കുന്ന ചില വരികളും വാക്കുകളും ഒക്കെ നമ്മെ വളരെ ചിന്തിപ്പിക്കും.. ചിരിപ്പിക്കും.. കണ്ണില്‍ നനവ് പടര്‍ത്തും...!!!
ഈ വരികള്‍ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് 16 വര്‍ഷം മുന്‍പുള്ള SC സ്കൂളിന്റെ ചിത്രമാണ്.. മുന്നില്‍ പച്ചപ്പ് നിറഞ്ഞ പാടം.. അവിടെ വരുന്ന കിളികള്‍.. അത് കഴിഞ്ഞു ഒരു കൈത്തോട്.. റോഡിനോട് ചേര്‍ന്നുള്ള മറ്റൊരു തോട്.. അതില്‍ ഒക്കെ ഉണ്ടായിരുന്ന ചെറിയ മീനുകള്‍.. പാടത്തിന്റെ നടുവില്‍ കൂടെ സ്കൂളിലേക്ക് നീണ്ടു കിടന്ന റോഡ്.. അവിടെ ഒക്കെ ഓടി കളിച്ചു നടന്ന ഞാനും എന്റെ കൂട്ടുകാരും...!!! വെള്ളം പൊങ്ങുമ്പോള്‍ ഒരു കണ്ടത്തില്‍ നിന്ന് മറ്റെതിലേക്ക് ആ റോഡിനു പുറത്തുകൂടെ വെള്ളം ഒഴുകുമായിരുന്നു... അരുവി പോലെ...ഇന്ന് ആ പാടം ഇല്ല.. വരമ്പുകള്‍ ഇല്ല.. തോട് ഇല്ലാ കുഞ്ഞു മീനുകളും ഇല്ലാ... ഉച്ചക്ക് സ്കൂൾ വിട്ടാൽ കൂട്ടുകാരും എല്ലാവരുംകൂടി പൊതിപാത്രവും എടുത്തുകൊണ്ടു ഒരോട്ടമാണ്.. കണ്ടത്തിന്റെ നടുക്കുകൂടെ ഒഴുകുന്ന തോട്ടിലെ കെട്ടിലിരുന്നുകൊണ്ടു കാലും വെള്ളത്തിലിട്ടു ചോറുണ്ണും. അതൊക്കെ ഇപ്പോൾ കൊതിയൂറുന്ന ഓർമ്മകൾ...
നമുക്ക് എല്ലാം നഷ്ടമായിരിക്കുന്നു.. എങ്കിലും മനസ് വീണ്ടും പാടി പോകുന്നു...
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
Saturday, October 22, 2016
പ്രകൃതിയെ മറക്കരുത്..!!
ഡിസ്പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ... എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ...!!
അടുത്ത് തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല...!!
പ്രകൃതിയെ മറക്കരുത്.. കൊടിയ വിപത്തിലൂടെ മാത്രമേ പ്രകൃതി നമുക്ക് ഓർമ്മപ്പെടുത്തൽ തരുകയുള്ളൂ...!!!
Saturday, October 15, 2016
സ്നേഹം പരക്കട്ടെ...!!
വഴിതെറ്റി എന്റെ നേര്‍ക്കുവന്ന നിന്റെ എതോ വാക്കുകളില്‍ തട്ടിയാണ് ,
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത്...!!:)
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത്...!!:)
മത രാക്ഷ്ട്രീയ വർഗ്ഗീയ ചരിത്രം പറഞ്ഞു തല്ലു കൂടുന്നവരേക്കാൾ മുകളിൽ നിൽക്കുന്നു സ്നേഹത്തിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പൈങ്കിളി രചിക്കുന്നവർ.. അവർ ഹൃദയങ്ങളിൽ സ്നേഹം നിറക്കുന്നു, മറ്റുള്ളവർ വെറുപ്പും വിഷവും നിറക്കുന്നു.
ഈ വർഗ്ഗീയ വിഷം ചീറ്റുന്ന പെഴച്ച നാവുകളെ അടക്കുവാൻ നോക്കണം അധികാരികൾ...
ഈ വർഗ്ഗീയ വിഷം ചീറ്റുന്ന പെഴച്ച നാവുകളെ അടക്കുവാൻ നോക്കണം അധികാരികൾ...
സ്നേഹം പരക്കട്ടെ...!!
Thursday, October 13, 2016
ജയ് ഹര്‍ത്താല്‍ !!!
സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്....
കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ !
കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ !
ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുമ്പോള്‍... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം...!!
ജാതിയുടെയും മതത്തിന്റെയും രാക്ഷ്ട്രീയത്തിന്റെയും പേരില്‍ കൊല്ലും കൊലയും നടത്താനല്ല ഐക്യം വേണ്ടത്.. രാപ്പകല്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്നവന്റെ മുതല്‍ പിടിച്ചു പറിക്കുന്നവന്റെയും.. നടു റോഡില്‍ അമ്മയെയും പെങ്ങളെയും കയറി പിടിക്കുന്നവന്റെയൊക്കെ കഴുത്ത് വെട്ടാനാ വേണ്ടത്...
ജയ് ഹര്‍ത്താല്‍ !!!
Saturday, October 8, 2016
ആദര്‍ശം..!!
ആദര്‍ശം ചിലപ്പോഴെങ്കിലും ഒരു ഭാരമാണ്....!!
ഇന്നലെ വരെ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത് തുറന്നു പറയാന്‍ വല്ലാത്ത ഒരു ആത്മ ധൈര്യം വേണം.....!!
ഇന്നലെ വരെ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ ,താന്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കാലഹരണപ്പെട്ടു എന്ന് മനസ്സിലായാല്‍ , അത് തുറന്നു പറയാന്‍ വല്ലാത്ത ഒരു ആത്മ ധൈര്യം വേണം.....!!
അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ അടിത്തറ കൊലപാതകവും അഴിമതിയും കൊണ്ട് സൃഷ്ടിച്ചതാണെന്നു തിരിച്ചറിഞ്ഞാൽ അത് തുറന്നു പറയാൻ ധൈര്യമുള്ള എത്ര പേരുണ്ടിവിടെ.. ??
Sunday, October 2, 2016
Monday, September 5, 2016
ഗുരുവേ നമ:
അറിവാംഅക്ഷരങ്ങളേ നിങ്ങളെനിക്കന്ന്കൈപടകൊണ്ട് വരച്ച ചിത്രങ്ങളായിരുന്നില്ലേ…
പേരിട്ടപോലുള്ള വാക്യങ്ങളാക്കി തന്നതിന്നും
മായാത്തെഴുത്ത് പോലുണ്ടെൻ മനസ്സിൽ…!!
അറിവിന്റെ ആദ്യാക്ഷരം തൊട്ടിങ്ങോട്ട് ഇന്നു വരെയുള്ള എന്റെ വളര്‍ച്ചയില്‍ ശാസിച്ചും സ്നേഹിച്ചും തലോടിയും മുന്നോട്ട് നയിച്ചതിന് എല്ലാ പ്രിയ അദ്ധ്യാപകരോടും കടപ്പെട്ടിരിക്കുന്നു…
പഠിപ്പിച്ച് തന്നത് പലതും ഓര്‍മയില്‍ നിന്നു പോയി.. എങ്കിലും മറക്കാത്ത ചില മുഖങ്ങളുണ്ട് പഠിപ്പിച്ചവര്ക്കിടയില്..
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ആശാന്.. അരിയില്‍ 'ദൈവമേ നിനക്ക് സ്തുതി'.. 'ഹരി ശ്രീ ഗണപതായെ നമഹ:' എന്ന് എഴുതി തുടക്കം..
L.P സ്കൂളില്‍ മല്ലന്റെയും മാധേവന്റെയും കഥ പഠിപ്പിച്ച ആലിസ് ടീച്ചര്‍..
കമ്മ്യൂണിസ്റ്റ് കമ്പുകള്‍ കൊണ്ട് കണക്കു പഠിപ്പിച്ച ഏലിയാമ്മ ടീച്ചര്‍..
കമ്മ്യൂണിസ്റ്റ് കമ്പുകള്‍ കൊണ്ട് കണക്കു പഠിപ്പിച്ച ഏലിയാമ്മ ടീച്ചര്‍..
U.P സ്കൂളില്‍ ചേര്ന്നെപ്പോള് കണക്കു പഠിക്കാന്‍ നല്ലത് ചൂരല്‍ വടികള്‍ ആണ് എന്ന് മനസിലാക്കി തന്ന മോന്‍സി സര്..
ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ എന്ന് പറഞ്ഞു തന്ന അംബികാമ്മ ടീച്ചര്‍
പിന്നെ ജയ ടീച്ചര്‍, ജൂബി ടീച്ചര്‍, അച്ചുക്കുട്ടി ടീച്ചര്‍..
ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ എന്ന് പറഞ്ഞു തന്ന അംബികാമ്മ ടീച്ചര്‍
പിന്നെ ജയ ടീച്ചര്‍, ജൂബി ടീച്ചര്‍, അച്ചുക്കുട്ടി ടീച്ചര്‍..
S.C സ്കൂളില്‍ ആരോടൊക്കെ നന്ദി പറഞ്ഞാല്‍ മതിയാവും..!!
നൈനാന് സര്, എബ്രഹാം മാത്യു സര്, രാജമ്മ ടീച്ചര്‍, ഏലിയാമ്മ ടീച്ചര്‍, ജിജി ടീച്ചര്‍ ( Gigi Teacher), അനി ടീച്ചര്‍ ( AniTeacher), മോഹിനി ടീച്ചര്‍ (Mohini Teacher), സൂസമ്മ ടീച്ചര്‍, - പിന്നെ.. മുഖം ഓര്മയുള്ള, പേരുകള്‍ ഓര്‍മയില്‍ തെളിയാത്ത മറ്റു ടീച്ചര്‍സ്..!!

പിന്നെ ബാബുച്ചായന് (Babuji).. എനിക്ക് അറിയില്ല ബാബുച്ചാ എന്താണ് പറയണ്ടത് എന്ന്... ഈ ലോകത്തിലെ ഏറ്റവും മഹാനായ അധ്യാപകരില്‍ ഒരാളാണ് താങ്കള്‍.. നന്ദി ഒന്നും വാക്കുകളില്‍ ഒതുങ്ങില്ല.. നന്ദിയെക്കാള്‍ ഉപരി സ്നേഹം ആണ് മനസ്സില്‍.. ഭൂലോകത്തിന്റെ സ്പന്ദനം മാത്സില് ആണോ എന്ന് എനിക്ക് ഇപ്പോളും അറിയില്ല ബാബുച്ചാ.. എങ്കിലും ഇന്ന് എനിക്ക് പറയാന്‍ ഉള്ളത് ഇതാണ് : (a + b)2 = a2 + 2ab + b2
സൂസമ്മ ടീച്ചര്‍ - ടീച്ചര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഇന്നും ഓര്‍ക്കുന്നു... 9ല്‍ പഠിക്കുമ്പോള്‍ ആണ്.. ഒരിക്കല്‍ ടീച്ചര്‍ പറഞ്ഞു.. "വെളിയില്‍ ലോകം വളരെ വലുതാണ്... നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയക്കാരുടെ കയ്യിലെ ചട്ടുകം ആവരുത്.." ചൈനിസ് വിപ്ലവതെക്കാളും പാനിപ്പട്ട് യുദ്ധതെക്കാളും മനസ്സില്‍ തങ്ങി നില്കുന്നത് ആ വാചകം ആണ്.. “ഇല്ല ടീച്ചര്‍, ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെയും ചട്ടുകം ആയിട്ടില്ല...”
ഓര്‍മ്മകള്‍ എഴുതിയാല്‍ തീരുകയില്ല.. എല്ലാവരോടും നന്ദിയുണ്ട്.. എന്നെ സ്നേഹിച്ചതിന്.. എന്നെ കരുതിയതിനു.. എന്നെ ഞാന്‍ ആക്കിയതിന്..
അധ്യാപക ദിന ആശംസകള്‍...!!
Tuesday, February 23, 2016
വിപ്ലവം ജയിക്കട്ടെ...!!
ആരുടെയെങ്കിലും തന്തക്കും തള്ളക്കും വിളിച്ചിട്ട് അഭിപ്രായസ്വാതന്ത്യം ആണ് എന്ന് പറയുമ്പോഴാണ് നാട്ടുകാര്‍ പിടിച്ചു പഞ്ഞിക്കിടുന്നത്...!!
അതിരു കടക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ വ്യക്തികള്‍ക്കോ സമൂഹത്തിനോ അല്ലെങ്കില്‍ ഒരു രാഷ്ട്രത്തിനു തന്നെ ദോഷം ആയി തോന്നുന്നു എങ്കില്‍ നാവുകള്‍ അരിയുക...
ഗാന്ധിയെ കൊന്നവനെ അനുസ്മരിച്ചവര്‍ ദേശദ്രോഹികള്‍ ആണെങ്കില്‍ അഫ്സല് ഗുരുവിനെ അനുസ്മരിച്ചവരും ദേശദ്രോഹികള്‍ തന്നെ.. തുല്യനീതി തന്നെ ആവണം രണ്ടു പേര്‍ക്കും...!!
ഇന്ത്യന്‍ പൌരന് എന്ന നിലയില്‍ മോഹന്‍ ലാലിനും കനയ്യയെ പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്... എന്റെ ആദര്‍ശത്തിന്റെ കീഴില്‍ തന്നെ എലാരും അഭിപ്രായം പറയണം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല..
ഇങ്ങനെ പരസ്പരം തമ്മില്‍ തല്ലി നിങ്ങള്‍ മുന്‍പോട്ടു പോകണം.. വര്‍ഗീയ രാക്ഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കണം..പണ്ട് നാട്ടുരാജക്കന്മാര്‍ക്കു ബ്രിട്ടീഷുകാര്‍ കൊടുത്ത പണി പോലെ നാളെ നമ്മുടെ രാജ്യത്തെ തകര്‍ക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്ക് ബോംബ് പൊട്ടിക്കാന്‍ അവസരം കൊടുക്കരുത്..പ്ലീസ്..!!
(ജയിക്കുന്നത് വിപ്ലവം തന്നെ ആയിരിക്കണം..)
Sunday, January 3, 2016
ദയാഭായ് - നന്മമരമേ മാപ്പ്...
അവകാശങ്ങളും, മാനുഷിക പരിഗണനകളും നിഷേധിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ഒരു ജനവിഭാഗത്തെ നെഞ്ചോട് ചേർത്തു തണലൊരുക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉത്തമ വ്യക്തിത്വം ആണ് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവിക്കുന്ന ദയാഭായ് എന്ന സ്ത്രീ.
ആരും അറിയാത്ത ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍, ആദിവാസികള്‍ അടക്കമുള്ള തിരസ്കൃതരായ മനുഷ്യര്‍ക്കു വേണ്ടി ഭരണകൂടത്തോടും അഴിമതിക്കാരോടും കൊള്ളക്കാരോടും പതിറ്റാണ്ടുകളായി ഒറ്റയാള്‍പോരാട്ടം നടത്തിവരുന്ന ധീരയായ ആ സ്ത്രീ കഴിഞ്ഞ ദിവസം കേരളത്തിലെ ചാലനുകള്‍ക്കു മുന്നില്‍ വിതുമ്പലിന്റെ വക്കോളമത്തെി സംസാരിച്ചപ്പോള്‍ തല കുനിഞ്ഞുപോയി.
വേഷം കണ്ടും ഭാഷ കേട്ടും വീണ്ടുവിചാരമില്ലാതെ വിവേകമില്ലാതെ വായിൽ തോന്നിയത് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോൾ അവരൊക്കെ മറക്കാതെ ഓർക്കേണ്ടുന്ന ഒരു കാര്യംണ്ട് നിങ്ങൾ മാത്രല്ല തെറ്റ് ചെയ്യാതെ തലകുനിക്കേണ്ടി വരുന്ന ഒരു സമൂഹവും കൂടെ ഇവിടെ ഉണ്ട്.
"മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടിൽ സ്നേഹത്തിന്റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്റെയും വ്യാപാരിയാണ് ഞാൻ :ദയാഭായ് ".
ഞാൻ അവർക്ക് അത് ചെയ്തുകൊടുത്തു ഇത് ചെയ്തു കൊടുത്തു എന്നൊക്കെ വല്ല്യേ വർത്താനം പറയുമ്പോ വിളിച്ചു പറയാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു മറക്കാതിരിക്കുക...
പ്രവൃത്തിയിൽ അഹിംസയെന്ന മന്ത്രമോതി, കൈയിലൊരു ഊന്നുവടിയും ഒരു ഉടുമുണ്ടും മേൽമുണ്ടും മാത്രം ധരിച്ചൊരു മനുഷ്യൻ മുന്നിൽ നിന്ന് നയിച്ച് നേടിത്തന്ന സ്വാതന്ത്ര്യമാണ് നമ്മുടേത്. മാന്യതയെന്നാൽ വസ്ത്രവും ഭാഷയും ആണെന്ന് അഹങ്കരിക്കുന്ന ഓരോരുത്തരും അത് ഓർത്തിരിക്കേണ്ടത് അത്യാവശ്യം ആണ്...
Tuesday, May 19, 2015
സര്‍ക്കാര്‍ ദാദ..!!
കാലചക്രം തിരിയുന്നു ..ഒപ്പം ഭരണ ചക്രവും... അഞ്ചു വര്‍ഷം ഭരണം എന്ന എല്ലിന് കഷണത്തില്‍ കടി പിടി കൂടുക... ദന്തക്ഷതങ്ങള്‍ ഏറ്റ എല്ലിന് കഷണത്തെ അടുത്ത ശ്വാന കൂട്ടത്തിനു വലിച്ചെറിയുക.. കഴിഞ്ഞ 4 വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്ന വഴി പാട്.. അതെ, ഞാനും നോക്കി രസിക്കുന്നു ആ കടി പിടി... കഴുതയ്ക്ക് നോക്കി ഇരിക്കാനാണല്ലോ വിധി ..!
കയറിയ അന്ന് മുതല്‍ കാണുന്നു നല്ല ചൂടന്‍ വാര്‍ത്തകള്‍.. കേള്‍ക്കാന്‍ ഇമ്പമുള്ളത്...
സരിതയുടെ പാനപാത്രത്തില്‍ ആരൊക്കെ കയ്യിട്ടു എന്നതിന്റെ കണക്കെടുപ്പ്... അഴിമതി കയ്യോടെ പിടിച്ചിട്ടും കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുന്ന പുംഗവന്മാരുടെ ചാനല്‍ രോദനം... ഇപ്പോ കാണിക്കും..ഇപ്പോ കാണിക്കും എന്ന് പറഞ്ഞു പൊതു ജനത്തെ കഴുത ആക്കുന്ന ചില നല്ലവന്മാര്(അവസര വാദികള്‍ )... പക്ഷം പറ്റുന്ന മാധ്യമങ്ങള്‍... കോര്‍പ്പറേറ്റുകളുടെ മൂട് താങ്ങുന്ന ഭരണാധികാരികള്‍.. പിന്നെ ചാനല്‍ ചര്‍ച്ച, കൂട്ട തെറി വിളി, കലാശ കൊട്ട്..
സത്യം പറഞ്ഞാല്‍ ഞാനും കാത്തിരിക്കുന്നതും സരിതയുടെ കത്തും, മാണിയുടെ മറുപടിയും, ജോര്‍ജിന്റെ തെറി വിളിയും ഒക്കെ തന്നെ... പിന്നെ വിപ്ലവം ആവിയായ പോയ ഒരു പ്രതിപക്ഷവും ഉണ്ട്.. ഇതിനിടയില്‍ ഖര് വാപ്പസിയുമായി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന മോര്‍ച്ചകളും... ഭരണം എന്നാല്‍ ഇതൊക്കെ ആണെന്ന് ഞാനും പഠിച്ചു പോയി, ഇതൊക്കെ കാണുവാന ഇപ്പോ ഇഷ്ടവും ..എന്ത് രസം ..ആഹാ..!!
ഇതു വരെ കണ്ടില്ല.. തൊഴിലില്ലായ്മക്കെതിരെ എന്തെങ്കിലും പുതിയ നയങ്ങള്‍, പൊതുമരാമത്തിലെ വികസനങ്ങള്‍, കാര്‍ഷിക പുരോഗതിക്കു വേണ്ടിയുള്ള വികസനങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പുതിയ പദ്ധതികള്‍, ആദിവാസി സംരക്ഷണം, ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ടവരെ പുനരധിവസിപ്പിക്കുക, അങ്ങനെ ജന നന്മക്കുള്ള വാര്‍ത്തകള്‍ ഒന്നും കാണുന്നില്ല..
എനിക്കും കേള്‍ക്കണ്ട ഇതൊന്നും.. ഇതിനെക്കാള്‍ നല്ല മസാല വാര്‍ത്തകള്‍ കേള്‍ക്കാനാ എനികിഷ്ടം.. കേട്ട് തഴമ്പിച്ച കാതുകള്‍ ഇപ്പോ അത് കേള്‍ക്കാന്‍ മാത്രം കൊതിക്കുന്നു..!!
പിന്നെ ഒരു അപേക്ഷ.. മേല്പറഞ്ഞ ജന നന്മ ഒന്നും ചെയ്തില്ലെങ്കിലും.. കയ്യിട്ടു വാരിയതും, വെടി വച്ചതും, തല്ലു കൂടിയതും ഇങ്ങനെ വിളിച്ചു പറയാതെ മൌനമായി തൊട്ടിതരം ചെയ്തു കൊള്ളൂ.. നമ്മളെങ്കിലും കരുതട്ടെ ഭരണ ചക്രത്തില്‍ അമേദ്യം പറ്റിയിട്ടില്ല എന്ന്...!!!
അരുണഹൃദയം - Aruna Shanbaug..!!
ചിന്തിക്കാന്‍ കഴിയുന്നില്ല ആ മനസ്സിന്റെ അവസ്ഥ.. ശരീരത്തേക്കാള്‍ വേദന അനുഭവിച്ചു കാണും ആ മനസ്സ്...
തന്നെ ഈ അവസ്ഥയില്‍ ആക്കിയവന് ഇപ്പോഴും ആരോഗ്യവാനായ് ജീവിതം നയിക്കുന്നു..
തന്റെ മരണത്തിന്റെ ഹര്‍ജികള്‍ സര്‍ക്കാര്‍ എഴുതി വയ്ക്കുന്നു ..എഴുതി തള്ളുന്നു..
ഭയാനകം ആ അവസ്ഥ..
ആര്‍ക്കും വരുത്തരുത് ആ അവസ്ഥ.. ഒടുവില്‍ ആരോടും പരിഭവം ഇല്ലാതെ മരണത്തിലേക്കും..
ഇനിയും ഒരു പാട് അരുണമാരും, സോഹനലാലിനെ പോലുള്ള പിതൃ ശൂന്യന്മാരും ഉണ്ടാകും.. കാരണം നീതി നിഷേധിക്കപ്പെടുന്ന നാട്ടില്‍ ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്ത്തിക്കുകയെയുള്ളൂ...
പിറക്കാതിരിക്കട്ടെ സോഹന്‍ലാലിനെ പോലുള്ള നപുംസകങ്ങള്‍..!!
അരുണമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ..!!

Sunday, May 10, 2015
വര്‍ഗീയത...
സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത പറഞ്ഞവനെ വളഞ്ഞിട്ട് തല്ലുന്ന പ്രവാസികള്‍ ..തല്ലിയവര്‍ വര്‍ഗീയ വാദികള്‍ അല്ല... (ആണോ?എനിക്കറിയില്ല?)...എനിക്ക് തോന്നുന്നത് ഇവിടത്തെ ഈ വര്‍ഗീയ ചര്‍ച്ചകള്‍ നല്ലതിനല്ല...
സാഹിത്യ എഴുത്ത്, പ്രണയം എഴുത്ത് അവരോടൊക്കെ മതിപ്പ് തോന്നുന്നു..
പടരാതിരിക്കട്ടെ ഈ വര്‍ഗീയത ഇന്ത്യയില്‍... ആളികത്തുന്ന തീ പിന്നെ അണക്കുവാന്‍ ഒരു സോഷ്യല്‍ മീഡിയ വിചാരിച്ചാലും നടക്കില്ല..
അത് കൊണ്ട് ദയവു ചെയ്തു വര്‍ഗീയ തീ ഇവിടെ നിന്നും കൊളുത്തരുതെ മക്കളെ ..
Monday, April 20, 2015
ഓര്‍ക്കുക... ഓര്‍ത്താല്‍ നന്ന്..
മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ജനകീയാസൂത്രണത്തിന്റെ പേരില്‍ വന്ധ്യംകരണം നടത്തണം എന്ന് പറയുന്ന വിവരം കെട്ട വര്‍ഗീയ ഹിജടകളുടെ നാവടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണാപരമായി നിങ്ങള്‍ പരാജയപ്പെട്ടു..
ഇനി എന്തൊക്കെ 'മേക്ക് ഇന്‍ ഇന്ത്യ' കൊണ്ട് വന്നാലും രാജ്യത്തിന് വര്‍ഗീയ മുഖചായ വരുത്തുന്ന ഇത്തരം വര്‍ഗീയ കോമരങ്ങളെ ഉറഞ്ഞു തുള്ളാന്‍ അനുവദിക്കുന്ന സര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ പുല്ലു വില തന്നെ ആയിരിക്കും ..
അണികളുടെ നാവിനു കടിഞ്ഞാന്‍ ഇടുക..കടിഞ്ഞാന്‍ പൊട്ടിച്ചാല്‍ നാവരിയുക ..അല്ലാതെ മൌന സമ്മതം കൊടുക്കകയല്ല ഒരു നേതാവിന്റെയും കടമ...
ഓര്‍ക്കുക... ഓര്‍ത്താല്‍ നന്ന്..
ഇതല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ..!!
Sunday, April 19, 2015
Tuesday, April 14, 2015
വിദ്യാഭ്യാസ കച്ചവടം..
വിദ്യാഭ്യാസത്തെ വെറും നാലാം കിട കൂട്ടി കൊടുപ്പുകാരന്റെ ലാഘവത്തില്‍ കാണുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ നേര്കാഴ്ച്ചയെ പറ്റി ഒരു സുഹൃത്തിന്റെ അനുഭവ കഥ കേട്ടു..നടക്കുന്നത് അങ്ങ് ബംഗ്ലൂരില്‍ തന്നെ ,മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെ പതിവ് പോലെ ഇരകളും ..പരീക്ഷ എഴുതിയില്ലെങ്കിലും വിജയിക്കും വെറും 3000 രൂപ മുതല്‍ 30000 രൂപ വരെയാണ് നെറികെട്ട കച്ചവടത്തിന്റെ വില ..
നാളെ പഠിച്ചിറങ്ങുന്ന യുവതലമുറ ഡോക്ടര്‍മാരും നേഴ്സ്മാരും പരീക്ഷിക്കുന്നത് അവരുടെ രോഗിയുടെ മുകളില്‍ ..കയ്യബദ്ധത്തിന്റെ പേരില്‍ നാളെ പൊലിഞ്ഞു പോകുന്നതും ജീവനുകള്‍ ആയിരിക്കും ..വാര്‍ത്തെടുക്കപ്പെടുന്ന യുവതലമുറ കഴിവ് കെട്ടവന്മാര് ആകുന്നു ഈ കുതിര കച്ചവടത്തിലൂടെ .ചുരുക്കം പറഞ്ഞാല്‍ വിദ്യാര്‍ഥികളുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ തന്നെ ഭാവിക്ക് ഭീഷണി ആകുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് അനിവാര്യമായി തീര്‍ന്നിരിക്കുന്നു ..
ഹേ.,വിദ്യാഭ്യാസ കച്ചവടം നടത്തുന്ന മാനേജ്മന്റ് കൂട്ടി കൊടുപ്പുകാരെ ..നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ ആണെങ്കില്‍ വേറെ എന്തൊക്കെ പണികള്‍ ഉണ്ട് (പണികള്‍ സ്വകാര്യം )..സമൂഹത്തെ നശിപ്പിക്കുന്ന,തലമുറയെ നശിപ്പിക്കുന്ന കോഴഹിജടകള് ..പേര് പറയാന്‍ താല്പര്യം ഇല്ലാത്ത എന്റെ ഫേസ്ബുക്ക് സുഹൃത്ത് പറഞ്ഞ സത്യങ്ങള്‍ ..ഇതു തിരസ്കരിക്കാം ..പിന്തുടരാം ..നമ്മുടെ കുട്ടികളുടെ ഭാവി ഒരിക്കലും ഇതു പോലെ ആകരുത് ..
Thursday, April 2, 2015
ഭീകരമായ അഞ്ചു മിനിറ്റ്...
കുറെ ദിവസം പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോ ആണ് ദൈവം പ്രത്യക്ഷപ്പെട്ടു എന്റെ ആഗ്രഹം സാധിച്ചു തന്നത്
അഞ്ചെ അഞ്ചു മിനിറ്റ് !!! എനിക്ക് പ്രാന്ത് ആയില്ലെന്നെ ഉള്ളൂ...!!
----------------------------------------------------------------------
ദൈവം തീരെ പ്രതീക്ഷിക്കാതെ മുന്നില്‍ വന്നു നിന്നപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് പേടിച്ചു !!
എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോ ആലോചിക്കാന്‍ ഒന്നും മിനക്കെട്ടില്ല !!എനിക്ക് കുറച്ചു നേരം ദൈവം ആകണം എന്ന് പറഞ്ഞു .(ദൈവം ആയിട്ട് വേണം കുറെ കാശും ,ബംഗ്ലാവും ,കാറും ഒക്കെ അങ്ങ് സ്വന്തമാക്കാന്‍ )
മൂപ്പര് എനിക്ക് അഞ്ചു മിനിറ്റ് തന്നു ..അതൊക്കെ ധാരാളം അല്ലെ .കണ്ണടച്ച് തുറന്നതും ഞാന്‍ ദൈവം ആയി !!
അത് വരെ മാത്രേ എനിക്ക് ശരിക്ക് ഓര്മ ഉള്ളൂ !!
ഒരു ചെവിയില്‍ ഗവര്‍ന്മെന്റ് ആശുപത്രിയില്‍ പോയ പോലെ കൂട്ട കരച്ചില് ,അണ് സഹിക്കബിള്‍ ,പിന്നെ ചീത്ത വിളികള്‍,കുമ്പസാര രഹസ്യങ്ങള്‍ .....
മറ്റേ ചെവിയില്‍ ആണെങ്കിലോ സന്തോഷം ,പൊട്ടിച്ചിരികള്‍ ,മന്ത്ര ധ്വനികള്‍ ,ബാങ്ക് വിളികള്‍,നന്ദി പ്രകാശനം !!
ചെവി പൊത്തി പിടിച്ചു കണ്ണ് തുറന്നപ്പോള്‍ ഒരു കണ്ണില്‍ ഇപ്പൊ നടക്കുന്ന കാര്യങ്ങള്‍.. മറ്റേ കണ്ണില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ...കണ്ടവരെ ഒക്കെ രക്ഷിച്ചു അപകടങ്ങളില്‍ നിന്ന് ..കുറെ പേര് മിസ് ആയി (സോറി ..അറിഞ്ഞോണ്ട് അല്ല !!എന്നെക്കൊണ്ട് പറ്റിയില്ല..
അവസാനം ഒരു രക്ഷയും ഇല്ലാതായപ്പോ കണ്ണ് മുറുക്കി അടച്ചു ..
പിന്നെ കണ്ണ് തുറക്കുമ്പോ ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു !!
അഞ്ചു മിനിറ്റ് ഇങ്ങനെ ആണേല്‍ കുറെ കാലം ആയി ദൈവം ആയി ജീവിക്കുന്ന ദൈവത്തിനെ സമ്മതിക്കണം...
അഞ്ചു മിനിറ്റ് മുന്‍പ് (ഫ്ലാഷ് ബാക്ക് )
ഹു !
അഞ്ചു മിനിറ്റ് പോയ ഒരു പോക്ക് !!
കാറും ,ബംഗ്ലാവും കോപ്പും ഒന്നും വേണ്ട ..എങ്ങനേലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു ..

Sunday, March 1, 2015
കടം..!!
കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി. റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി.
ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി.
ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി.
കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി.
കാലിത്തീറ്റ വിതരണക്കാരൻ പ്രതിസന്ധി ഘട്ടത്തിൽ പണംവാങ്ങാതെ സേവനം നടത്തിയ ഗ്രാമത്തിലെ വേശ്യയുടെ കടംവീട്ടാനോടി.
വേശ്യ ആ പണവുമായി ഇടപാടുകാർക്ക് വേണ്ടി കടംപറഞ്ഞു റൂമെടുത്ത ഹോട്ടലുടമയുടെ പറ്റു തീർക്കാനോടി.
ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ നോട്ട് റിസപ്ഷനിലെ കൌണ്ടറിൽ വച്ചങ്ങനെ നിൽക്കുമ്പോൾ, നേരത്തെ മുറി നല്ലതാണോയെന്നു പരിശോധിക്കാൻ പോയ ടൂറിസ്റ്റ് തിരികെവന്ന് മുറി ഇഷ്ടപ്പെടാത്തത് കൊണ്ട് നൂറുഡോളർ നോട്ട് തിരികെയെടുത്ത് ഇറങ്ങിപ്പോയി...
ചുരുക്കത്തിൽ ആരും ഒന്നും നേടിയില്ല...
പക്ഷെ അത്രയും ആളുകൾ ഇപ്പോൾ കടത്തിൽ നിന്ന് മുക്തരും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരുമാണ് !
കടപ്പാട് : മുഖപുസ്തകം

Monday, February 23, 2015
രാവണനെയാണെനിക്കിഷ്ടം..
ദശരഥന്റെ ഭാര്യമാര്‍ക്കിടയില്‍ രൂപപ്പെട്ട അവകാശതര്‍ക്കത്തെ തുടര്‍ന്ന് ലക്ഷ്മണനനെയും സീതയേയും കൂട്ടി കാട്ടിലേക്ക് പോകുന്നു രാമന്..അവിടെ വച്ച് സീതയെ രാവണന് തട്ടി കൊണ്ട് പോകുന്നു..ഒരു രാജ്യം ചുട്ടുകരിച്ച് സീതയെ മോചിപ്പിക്കുന്ന രാമന് സീതയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി സീതയെ ഉപേക്ഷിക്കുന്നു.. തുടര്‍ന്ന് സീതയുടെ അഗ്നിപ്രവേശം .. അത് ഇത് അതൊക്കെ പിന്നാലെ.... സ്വന്തം ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത..പ്രത്യേകിച്ച് ഒരു മഹത്പ്രവര്ത്തിയും ചെയ്യാത്ത സ്വന്തം വീടും കൂടും ഉപേക്ഷിച്ച് സ്വയം വരിച്ച സീതയോട് യാതൊരു നീതിയും കാണിക്കാത്ത രാമന് മര്യാദാപുരുഷോത്തമന് ദൈവം..!! എന്നാല്‍ രാവണനോ... സഹോദരി ശൂര്‍പ്പണഖയെ അതിരറ്റ് സ്നേഹിച്ചിരുന്നു രാവണന്..രാമ ലക്ഷമണന്മാരോടുള്ള പ്രണയം മൂത്ത്..ലക്ഷുവിന്റെ കയ്യില്‍ നിന്നും എട്ടിന്റെ പണിയും വാങ്ങി ശൂര്‍പ്പു രാവണന്റെ അടുത്തോട്ട് ചെന്ന് സീതയെ പറ്റി പറഞ്ഞു മോഹിപ്പിക്കുന്നു.. കൊല്ലപ്പെട്ട സഹോദരനമാരെ പറ്റി പറഞ്ഞ് പ്രകോപിപ്പിക്കുന്നു.....സഹോദരിയോടുള്ള വാത്സല്ല്യവും സീതയോടുള്ള പ്രണയവും മൂലം രാവണന് സീതയെ തട്ടി കൊണ്ട് വരുന്നു..കൈലാസമെടുത്ത് അമ്മാനമാടാനും കുബേരന്റെ കയ്യില്‍ നിന്നും വിമാനം പിടിച്ചു വാങ്ങാന്‍ മാത്രം കരുത്തനായിരുന്നു രാവണന്..രാമനോ??ബാലിയെ ചതിയില്‍ കൊലപ്പെടുത്തിയവന്..ദുര്ബലന്.. രാവണന്..ഒരിക്കലും ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പോലും സീതയെ നോവിച്ചിരുന്നില്ല..അശോകവനിയില്‍ തന്റെ കയ്യെത്തും ദൂരത്ത് തടവിലിട്ടെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ച് മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന് കഴിഞ്ഞു..

കുടുംബനാഥന് എന്ന നിലയിലും രാവണന് സ്നേഹസമ്പന്നനാണ്. മണ്ഡോദരിയില്‍ മേഘനാഥന്, അക്ഷകുമാരന്‍, അതികായന് എന്നിങ്ങനെ മൂന്ന് പുത്രന്മാരാണ് രാവണനുള്ളത്..മേഘനാഥന് കൊല്ലപ്പെട്ടപ്പോള്‍ പൊട്ടികരഞ്ഞ രാവണന് പിതൃവാത്സല്ല്യത്തിന്റെ മൂര്‍ത്തീ ഭാവമാണ്.. ധീരനായിരുന്നു രാവണന്..മക്കളും സഹോദരന്മാരും യുദ്ധത്തില്‍ കൊല്ലപ്പെടുന്നതും മന്ധോദരിയെ വാനരന്മാര് ഉപദ്രവിക്കുന്നതും നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്നവന്..എന്നിട്ടും രാമന് രാവണന് കീഴടങ്ങിയില്ല..ഏഴു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബന്ധു മിത്രാധികള്‍ മുഴുവന്‍ നഷ്ടപെട്ട രാവണന് രാമബാണമേറ്റ് ശിരസ്സറ്റ് യുദ്ധഭൂമിയില്‍ മരിച്ചു വീണു..ആ മരണത്തിനുമുണ്ടൊരു അന്തസ്സ്..
ഇനി പറ..രാമനാണോ കഥയിലെ നായകന് രാവണനാണോ??
ഉത്തരേന്ത്യന്‍ ഗോസ്സായിമാര്‍ ആര്യ ദ്രാവിഡ സംസ്കാരമൊക്കെ പറയും..എങ്കിലും എന്താണാവോ രാമന് സൗത്തിന്ത്യയില്‍ ആരാധകര്‍ കുറഞ്ഞു പോയത്???
സമയം തെറ്റി...
എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:
അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.
"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."
സംശയത്തോടെ ഭാര്യ നോക്കി.
"എനിക്ക് ഡിവോഴ്സ് വേണം."
ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"
ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള് കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"
"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."
അയാള്‍ ഡിവോഴ്സ് എഗ്രീമെന്റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.
ആ പേപ്പര്‍ അവള് കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു. അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി. രാത്രി വൈകിയും അവള് എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള് എഴുതുകയായിരുന്നു. അയാളെ കണ്ടതും അവള് പറഞ്ഞു, "ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."
"പറയൂ."
"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള് പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."
ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി. അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള് പറഞ്ഞു, "നമ്മുടെ മകന് ഒന്നും അറിയരുത്." അപ്പോള്‍ മകന് പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള് അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.
ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള് കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.
അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള് കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു. "എല്ലാം വലുതാണ്" എന്ന് അവള് പറയുമ്പോഴാണ് അവള് വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്. അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള് എന്ന് അയാള്‍ ഓര്‍ത്തു. "അച്ഛാ... അമ്മയെ എടുക്ക്... സമയമായി", മകന് ഇത് ശീലമായിരിക്കുന്നു.
കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു. അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്റെ മകന് വേണ്ടി ജീവിക്കുന്നവള്‍..." കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. അവള് പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു. പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു. ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.
അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു, "എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ." കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്റെ ഭാര്യയുടെ മുഖമാണ്.
ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.
വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു. തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം. പക്ഷെ ഭാര്യ... അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്. ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി. ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള് ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള് ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന് അവളെ തന്നെ അയാള്‍ നോക്കി. അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്. അത് തനിയ്ക്കുള്ളതാകും. സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി. തുറന്നു വായിച്ചു.
"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല. നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്. പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്സറിനെക്കാള് വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട. അതിനു മുന്‍പ് ഞാന്‍ പോയിരിക്കും. നമ്മുടെ മകന് എന്നോര്‍ക്കുമ്പോഴും അവന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം. നിങ്ങള്‍ അവന്റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്റെ അച്ഛന്. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു. എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."
"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള് ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍", കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.
"നിനക്ക് വിട..."
അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു. അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള് കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്... അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന് കയ്യടിച്ചു. "പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..." പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന് അത്ഭുതം പ്രകടിപ്പിച്ചു. അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.
"സമയം തെറ്റി..." അയാള്‍ മറുപടി പറഞ്ഞു.
Wednesday, February 18, 2015
Tuesday, February 17, 2015
സൂര്യനെ പ്രണയിച്ച പെണ്‍കുട്ടി
അവള്‍ക്ക് ആദ്യമാദ്യം സൂര്യന് വെറും ഒരു കത്തുന്ന ഗോളം മാത്രമായിരുന്നു.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള് പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള് പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.
സൂര്യനെ ഓരോരുത്തര് ഓരോ രീതിയില്‍ വരവേല്‍ക്കുന്നു..!
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി സൂര്യന് കടലിന്റെ അടീലൊന്നും പോയതല്ല. അവിടെ തന്നെയുണ്ട്, നമുക്ക് കാണാന്‍ പറ്റില്ലെന്നേയുള്ളൂ. ബാക്കി പകുതി ആളുകള്‍ക്കും ഇപ്പോള്‍ സൂര്യനെ കാണാന്‍ കഴിയും.അവിടെ അവര്‍ക്ക് പ്രഭാതമാകും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.
സൂര്യനെ കാണാന്‍ കഴിയാതെ കിടക്കുമ്പോള്‍ അവള് ഓര്‍ക്കും,
താന്‍ കിടക്കുന്ന ഭൂമി തുരന്ന് തുരന്ന് വലരെ ദൂരം ചെന്നാല്‍ ഭൂമിയുടെ മറുപുറം എത്താം.
അവിടെ കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ അതിവ്യത്യസ്ഥരായ് ചില മനുഷ്യരും കാണും.
സൂര്യന് ഒന്നുതന്നെയാണെങ്കിലും അവിടെ താന്‍ അപരിചിതയാകും!

ഭൂമിയുടെ പിടിയൊന്നുവിട്ടാന്‍ പറന്നുയരുന്ന മനുഷ്യര്‍!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആകാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആകാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!
അതിലും മുതിര്‍ന്നപ്പോള്‍,
അവള് വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
അവള് വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
ഇവിടെ അസ്തമിക്കുന്ന സൂര്യന് ഭൂമിയുടെ മറുപുറം ഉദിക്കുമെന്നത് വിസ്മരിച്ച്
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.
പിന്നെ പിന്നെ,സൂര്യന് തന്നെയോര്‍ത്താണ് കരയുന്നതെന്ന് ഭാവനചെയ്യാന്‍ ഇഷ്ടപ്പെട്ടു.
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള് വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന് അവള്‍ക്കെല്ലാമെല്ലാമായി.
അവള് സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള് മറ്റെല്ലാം മറന്നു...
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള് വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന് അവള്‍ക്കെല്ലാമെല്ലാമായി.
അവള് സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള് മറ്റെല്ലാം മറന്നു...
ഉള്ളിലിരുന്നാരോ പറഞ്ഞു,
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!
സൂര്യനെ തന്റേതു മാത്രമാണെന്ന പറയാന്‍ അവള്‍ക്കാവില്ല.
സൂര്യന് ഒരിക്കലും ഒരിക്കലും തന്നെ സ്വന്തമാണെന്ന് അംഗീകരിക്കില്ല.
താന്‍ മറഞ്ഞാലും സൂര്യന് മറയില്ല. ഭൂമിയും. താന്‍ മാത്രമാണ് നശ്വരമായതെന്നും,
സൂര്യനെ പ്രണയിക്കുന്ന താന്‍ അനാധയാണെന്നവള്‍ ആദ്യമായറിഞ്ഞു.
എങ്കിലും സൂര്യനെ പ്രണയിക്കാതിരുന്നാല്‍ തന്റെ ദിനങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോകും എന്നും അവളറിഞ്ഞു!

പിന്നീട് വളരെക്കാലം ചെന്നപ്പോള്‍ അവള് ഒന്നുകൂടി പഠിച്ചു.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.
ഭൂമി കരയുന്നത് സൂര്യന്റെ വിടപറയലിലല്ല, ഉഗ്രതാപത്താല്‍ വെന്തുചുമക്കുന്നതാണെന്നു തോന്നി. എന്നാല്‍ സൂര്യതാപം ഇല്ലാതായാല്‍, തന്റെ സര്‍വ്വചരാചരങ്ങളും നശിച്ചുപോകുമെന്നും ഭൂമിക്കറിയാം. ഭൂമിയുടെ നിസ്സഹായത അവളെ തളര്‍ത്തി.
സൂര്യനെ സ്നേഹിക്കാന്‍ അവള് ഭയന്നു. ആ ചൂടില്‍ താന്‍ വെന്തുകരിഞ്ഞുപോകുമെന്ന് ഭയന്നു. എങ്കിലും ഇത്തിരി വെട്ടത്തിനായി അവള് പ്രണയിച്ചു...
നിശാഗന്ധികള്‍ പൂക്കുന്നുണ്ടാവുമോ ..??
കുട്ടിക്കാലത്തെ രാത്രികള്‍ മനോഹരമാക്കാന്‍ നിലാവും ,തണുത്ത കാറ്റും ,രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂവും നിശാഗന്ധിയും ഉണ്ടായിരുന്നു !!!
ഇപ്പൊ ഫെസ്ബൂക്കും ,ഫാസ്റ്റ് ഫുഡും ,നൈറ്റ് പാര്‍ട്ടികളും...!!
രാത്രിയാകുമ്പോ സുഗന്ധം വിടര്‍ത്തുന്ന വെളുത്ത പൂക്കള്‍ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ..??!!
നികത്താനാകാത്ത നഷ്ടങ്ങളാണ് പലതും.... :'(
Sunday, February 15, 2015
നാരങ്ങ മിട്ടായി...
അവനു അവളെ ഒരുപാടിഷ്ടമായിരുന്നു എന്നാലും പറയാന്‍ ഒരു മടി !!
പോക്കറ്റ് കാലി ആണ് !!ട്രീറ്റ് കൊടുക്കാന്‍ പോലും കാശില്ലാത്തവന് എന്ത് പ്രണയം... :(
എന്നാലും കടം വാങ്ങി തലേ ദിവസം വല്യ ഡയറി മില്‍ക്ക് സില്‍ക്ക് വാങ്ങി രഹസ്യമായ് കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തു വിട്ടു !! അവള്‍ക്കു കൊടുക്കാന്‍....
പിറ്റേ ദിവസം ഇത് പോലെ ഒരു ഫെബ്രുവരി പതിനാലാം തിയതി ആയിരുന്നു ..
"എനിക്ക് ഒന്നും ഇല്ലേ" എന്നാ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ദെ അവള് നില്ക്കുന്നു...

ഒന്നും മിണ്ടാതെ കയ്യില്‍ ഉള്ള നാരങ്ങ മിട്ടായി അവള്‍ക്ക് നേരെ നീട്ടി...
അവള് അത് എടുത്തിട്ട് പകരം ഡയറി മില്‍ക്ക് അവന്റെ കയ്യില്‍ വെച്ച് കൊടുത്തു...
"ഇത് ഇന്നലെ ആരോ കൊടുത്തു വിട്ടതാ ,അതിനേക്കാള്‍ മധുരം ഈ ചെക്കന്റെ നാരങ്ങ മിട്ടയിക്ക് തന്നെയാ heart emoticon heart emoticon .. ഇത് നീ കഴിച്ചോ smile emoticon smile emoticon
പൊന്നും പണവും ഒക്കെ ആണ് പെണ്ണിന് വേണ്ടത് എന്ന് കാലങ്ങളായി പാണന് പാടി നടന്നത് കാറ്റില്‍ പറന്നു പോകുന്നത് അവന് കണ്ടു...
പോക്കറ്റ് കാലി ആണ് !!ട്രീറ്റ് കൊടുക്കാന്‍ പോലും കാശില്ലാത്തവന് എന്ത് പ്രണയം... :(
എന്നാലും കടം വാങ്ങി തലേ ദിവസം വല്യ ഡയറി മില്‍ക്ക് സില്‍ക്ക് വാങ്ങി രഹസ്യമായ് കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തു വിട്ടു !! അവള്‍ക്കു കൊടുക്കാന്‍....
പിറ്റേ ദിവസം ഇത് പോലെ ഒരു ഫെബ്രുവരി പതിനാലാം തിയതി ആയിരുന്നു ..
"എനിക്ക് ഒന്നും ഇല്ലേ" എന്നാ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ദെ അവള് നില്ക്കുന്നു...

ഒന്നും മിണ്ടാതെ കയ്യില്‍ ഉള്ള നാരങ്ങ മിട്ടായി അവള്‍ക്ക് നേരെ നീട്ടി...
അവള് അത് എടുത്തിട്ട് പകരം ഡയറി മില്‍ക്ക് അവന്റെ കയ്യില്‍ വെച്ച് കൊടുത്തു...
"ഇത് ഇന്നലെ ആരോ കൊടുത്തു വിട്ടതാ ,അതിനേക്കാള്‍ മധുരം ഈ ചെക്കന്റെ നാരങ്ങ മിട്ടയിക്ക് തന്നെയാ heart emoticon heart emoticon .. ഇത് നീ കഴിച്ചോ smile emoticon smile emoticon
ഞാന്‍ നിന്റെ തന്തയാടാ..തന്ത.....!!
പട്ടിയും പൂച്ചയും ഒക്കെ സ്ഥിരം ആരുടെയെങ്കിലും തന്തക്ക് വിളിക്കുന്നുണ്ട്....
പക്ഷെ ആര്‍ക്കും മനസിലാകൂലാ !!
.
പക്ഷെ ചെങ്കൊടിയുടെ താഴെ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചാല്‍ എല്ലാര്ക്കും മനസിലാകും... !!
ഇതൊന്നു കണ്ടും കേട്ടും നോക്കിക്കേ...!!
.
പക്ഷെ ചെങ്കൊടിയുടെ താഴെ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചാല്‍ എല്ലാര്ക്കും മനസിലാകും... !!
ഇതൊന്നു കണ്ടും കേട്ടും നോക്കിക്കേ...!!
.
ശേ !! മോശായിപ്പോയി !!
ഒരാളുടെ തന്തക്ക് ഒക്കെ വിളിക്കാന്ന് പറഞ്ഞാ !!
.
വിളിച്ചു സോറി പറഞ്ഞേക്കാം !!
.
ഹലോ...
.
ദൂരദര്‍ശന്റെ ഓഫിസ് അല്ലെ !!
നേരത്തെ ഒരാള്‍ വിളിച്ചിട്ട് ഇയാളുടെ തന്തക് വിളിച്ചില്ലേ ??
.
അതെ... നിങ്ങളാരാ..??
.
.
ദൂരദര്‍ശന്റെ ഓഫിസ് അല്ലെ !!
നേരത്തെ ഒരാള്‍ വിളിച്ചിട്ട് ഇയാളുടെ തന്തക് വിളിച്ചില്ലേ ??
.
അതെ... നിങ്ങളാരാ..??
.
ഞാനോ.. ഞാന്‍ നിന്റെ തന്തയാടാ തന്ത.....!!
അല്ല പിന്നെ !!!
Wednesday, February 11, 2015
ഉത്കൃഷ്ട നികൃഷ്ടര്‍..!!
വാര്‍ത്ത:
"ഹരിയാനയില്‍ ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം."
പണ്ടാരോ പറഞ്ഞു, മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ ജീവികള്‍ എന്ന്. അത് ശരിയാണോ എന്നൊരു സംശയം !
അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..
അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..
ആവശ്യത്തിനും ആവശ്യമില്ലാതെയും മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി,
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!
ഇണകളെ പീഡിപ്പിക്കുന്നതും മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും കാണില്ല.
അതുപോലെ പ്രതികാരത്തിനും വിനോദത്തിനുമൊക്കെയായി അന്യജീവികളേയും സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെയും എത്ര നികൃഷ്ടമായാണ് അവര്‍ കൊല്ലുന്നത്!
ഒരു മൃഗവും ഇത്ര ക്രൂരത കാട്ടുന്ന അറിവില്ല. മിക്ക മൃഗങ്ങളും വിശപ്പിനായായിരിക്കും കൊല്ലുന്നത് തന്നെ, അല്ലെങ്കില്‍ തന്നെ ദ്രോഹിക്കുമോ എന്നു ഭയന്ന്. എന്നാല്‍ മനുഷ്യനോ?!

താന്‍ ജന്മം കൊണ്ട ഗര്‍ഭപാത്രത്തില്‍ കമ്പിപ്പാര കയറ്റി തകര്‍ക്കാന്‍; ജീവനുവേണ്ടി യാചിക്കുന്ന/പിടയുന്ന ഇണയില്‍ കാമദാഹം തീര്‍ക്കാന്‍ ഒക്കെ മനുഷ്യന് എന്ന ജീവിക്കു മാത്രമെ സാധ്യമാവൂ.. അങ്ങിനെ ഒരുപാട് ദുര്‍ഗ്ഗുണങ്ങള്‍ നിറഞ്ഞ മന്ഷ്യനെ എങ്ങിനെ ഭൂമിയിലെ ഉല്‍കൃഷ്ട ജീവി എന്നു വിളിക്കാനാവും..?!
കാത്തിരുന്നു കാണാം
ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന ഒരു ചൊല്ലുണ്ട്
ഒരിക്കല്‍ ബി ജെ പി ആശ കൊടുത്തു
ജനങ്ങള്‍ ജയിപ്പിച്ചു !! പക്ഷെ ഒന്നും നടന്നില്ല ....!!
ഇപ്പൊ ആം ആദ്മി പാര്‍ടി ആശ കൊടുത്തു ..ജനങ്ങള്‍ ജയിപ്പിച്ചു !!!!എന്തെങ്കിലും നടക്കുമോ ആവോ...??!!!
ക്ഷമ നശിച്ചാല്‍ ജനങ്ങളുടെ പ്രതികരണം ഭീകരം ആകും...!!!
സില്മ തുടങ്ങുന്നതിനു മുന്‍പ് തൊണ്ടക്ക് കിച് കിച് ഉള്ള ചേട്ടന് പറയുന്ന പോലെ...
"വലിയ വില കൊടുക്കേണ്ടി വരും.." .. ജാഗ്രതൈ ...!!!!
Subscribe to:
Posts (Atom)

.jpg)