വയലേലയില്‍ കിളി കൂട്ടമായ്
കതിരുണ്ണുവാന്‍ വന്നു പോയ്...
പുഴ മീനുകള്‍ തെളി നീരിലായ്
കളി ചൊല്ലി നീങ്ങുന്നുവോ..
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
ചില സമയങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്ന ചില വരികളും വാക്കുകളും ഒക്കെ നമ്മെ വളരെ ചിന്തിപ്പിക്കും.. ചിരിപ്പിക്കും.. കണ്ണില്‍ നനവ് പടര്‍ത്തും...!!!
ഈ വരികള്‍ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് 16 വര്ഷം മുന്‍പുള്ള SC സ്കൂളിന്റെ ചിത്രമാണ്.. മുന്നില്‍ പച്ചപ്പ് നിറഞ്ഞ പാടം.. അവിടെ വരുന്ന കിളികള്‍.. അത് കഴിഞ്ഞു ഒരു കൈത്തോട്.. റോഡിനോട് ചേര്‍ന്നുള്ള മറ്റൊരു തോട്.. അതില്‍ ഒക്കെ ഉണ്ടായിരുന്ന ചെറിയ മീനുകള്‍.. പാടത്തിന്റെ നടുവില്‍ കൂടെ സ്കൂളിലേക്ക് നീണ്ടു കിടന്ന റോഡ്.. അവിടെ ഒക്കെ ഓടി കളിച്ചു നടന്ന ഞാനും എന്റെ കൂട്ടുകാരും...!!! വെള്ളം പൊങ്ങുമ്പോള്‍ ഒരു കണ്ടത്തില്‍ നിന്ന് മറ്റെതിലേക്ക് ആ റോഡിനു പുറത്തുകൂടെ വെള്ളം ഒഴുകുമായിരുന്നു... അരുവി പോലെ...ഇന്ന് ആ പാടം ഇല്ല.. വരമ്പുകള്‍ ഇല്ല.. തോട് ഇല്ലാ കുഞ്ഞു മീനുകളും ഇല്ലാ... ഉച്ചക്ക് സ്‌കൂൾ വിട്ടാൽ കൂട്ടുകാരും എല്ലാവരുംകൂടി പൊതിപാത്രവും എടുത്തുകൊണ്ടു ഒരോട്ടമാണ്.. കണ്ടത്തിന്റെ നടുക്കുകൂടെ ഒഴുകുന്ന തോട്ടിലെ കെട്ടിലിരുന്നുകൊണ്ടു കാലും വെള്ളത്തിലിട്ടു ചോറുണ്ണും. അതൊക്കെ ഇപ്പോൾ കൊതിയൂറുന്ന ഓർമ്മകൾ...
നമുക്ക് എല്ലാം നഷ്ടമായിരിക്കുന്നു.. എങ്കിലും മനസ് വീണ്ടും പാടി പോകുന്നു...
പഴയ കാലങ്ങളെങ്ങോ
പടി മറയുവതിനി വരുമോ...!!
No comments:
Post a Comment