Thursday, April 2, 2015

ഭീകരമായ അഞ്ചു മിനിറ്റ്...

കുറെ ദിവസം പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോ ആണ് ദൈവം പ്രത്യക്ഷപ്പെട്ടു എന്റെ ആഗ്രഹം സാധിച്ചു തന്നത് 

അഞ്ചെ അഞ്ചു മിനിറ്റ് !!! എനിക്ക് പ്രാന്ത് ആയില്ലെന്നെ ഉള്ളൂ...!!
----------------------------------------------------------------------
ദൈവം തീരെ പ്രതീക്ഷിക്കാതെ മുന്നില്‍ വന്നു നിന്നപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് പേടിച്ചു !!
എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോ ആലോചിക്കാന്‍ ഒന്നും മിനക്കെട്ടില്ല !!എനിക്ക് കുറച്ചു നേരം ദൈവം ആകണം എന്ന് പറഞ്ഞു .(ദൈവം ആയിട്ട് വേണം കുറെ കാശും ,ബംഗ്ലാവും ,കാറും ഒക്കെ അങ്ങ് സ്വന്തമാക്കാന്‍ )
മൂപ്പര്‍ എനിക്ക് അഞ്ചു മിനിറ്റ് തന്നു ..അതൊക്കെ ധാരാളം അല്ലെ .കണ്ണടച്ച് തുറന്നതും ഞാന്‍ ദൈവം ആയി !!


അത് വരെ മാത്രേ എനിക്ക് ശരിക്ക് ഓര്‍മ ഉള്ളൂ !!
ഒരു ചെവിയില്‍ ഗവര്‍ന്മെന്റ് ആശുപത്രിയില്‍ പോയ പോലെ കൂട്ട കരച്ചില്‍ ,അണ്‍ സഹിക്കബിള്‍ ,പിന്നെ ചീത്ത വിളികള്‍,കുമ്പസാര രഹസ്യങ്ങള്‍ .....


മറ്റേ ചെവിയില്‍ ആണെങ്കിലോ സന്തോഷം ,പൊട്ടിച്ചിരികള്‍ ,മന്ത്ര ധ്വനികള്‍ ,ബാങ്ക് വിളികള്‍,നന്ദി പ്രകാശനം !!

ചെവി പൊത്തി പിടിച്ചു കണ്ണ് തുറന്നപ്പോള്‍ ഒരു കണ്ണില്‍ ഇപ്പൊ നടക്കുന്ന കാര്യങ്ങള്‍.. മറ്റേ കണ്ണില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ...കണ്ടവരെ ഒക്കെ രക്ഷിച്ചു അപകടങ്ങളില്‍ നിന്ന് ..കുറെ പേര്‍ മിസ്‌ ആയി (സോറി ..അറിഞ്ഞോണ്ട്‌ അല്ല !!എന്നെക്കൊണ്ട് പറ്റിയില്ല..


അവസാനം ഒരു രക്ഷയും ഇല്ലാതായപ്പോ കണ്ണ് മുറുക്കി അടച്ചു ..

പിന്നെ കണ്ണ് തുറക്കുമ്പോ ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു !!

അഞ്ചു മിനിറ്റ് ഇങ്ങനെ ആണേല്‍ കുറെ കാലം ആയി ദൈവം ആയി ജീവിക്കുന്ന ദൈവത്തിനെ സമ്മതിക്കണം...



അഞ്ചു മിനിറ്റ് മുന്പ് (ഫ്ലാഷ് ബാക്ക് )

ഹു !

അഞ്ചു മിനിറ്റ് പോയ ഒരു പോക്ക് !!

കാറും ,ബംഗ്ലാവും കോപ്പും ഒന്നും വേണ്ട ..എങ്ങനേലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു ..

No comments:

Post a Comment