Wednesday, February 11, 2015

ഉത്കൃഷ്ട നികൃഷ്ടര്‍..!!

വാര്‍ത്ത:
"ഹരിയാനയില്‍  ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം."
പണ്ടാരോ പറഞ്ഞു, മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ ജീവികള്‍ എന്ന്. അത് ശരിയാണോ എന്നൊരു സംശയം !
അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..
ആവശ്യത്തിനും ആവശ്യമില്ലാതെയും മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി,
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!
ഇണകളെ പീഡിപ്പിക്കുന്നതും മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും കാണില്ല.
അതുപോലെ പ്രതികാരത്തിനും വിനോദത്തിനുമൊക്കെയായി അന്യജീവികളേയും സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെയും എത്ര നികൃഷ്ടമായാണ് അവര്‍ കൊല്ലുന്നത്!
ഒരു മൃഗവും ഇത്ര ക്രൂരത കാട്ടുന്ന അറിവില്ല. മിക്ക മൃഗങ്ങളും വിശപ്പിനായായിരിക്കും കൊല്ലുന്നത് തന്നെ, അല്ലെങ്കില്‍ തന്നെ ദ്രോഹിക്കുമോ എന്നു ഭയന്ന്. എന്നാല്‍ മനുഷ്യനോ?!
താന്‍ ജന്മം കൊണ്ട ഗര്‍ഭപാത്രത്തില്‍ കമ്പിപ്പാര കയറ്റി തകര്‍ക്കാന്‍; ജീവനുവേണ്ടി യാചിക്കുന്ന/പിടയുന്ന ഇണയില്‍ കാമദാഹം തീര്‍ക്കാന്‍ ഒക്കെ മനുഷ്യന്‍ എന്ന ജീവിക്കു മാത്രമെ സാധ്യമാവൂ.. അങ്ങിനെ ഒരുപാട് ദുര്‍ഗ്ഗുണങ്ങള്‍ നിറഞ്ഞ മന്‍ഷ്യനെ എങ്ങിനെ ഭൂമിയിലെ ഉല്‍കൃഷ്ട ജീവി എന്നു വിളിക്കാനാവും..?!

No comments:

Post a Comment