Tuesday, November 11, 2014

പ്രണയം...

എത്ര എഴുതിയാലും മതിവരാത്തതും മടുപ്പുതോന്നതതുമായ വികാരമാണ് പ്രണയം ... കടല്ത്തിരകളില്‍നിന്നും ചിതറുന്ന ജലകണങ്ങള്‍ പോലെ, പദാവലികള്‍ തൂലികതുമ്പിലേക്ക് വാരിവിതറുന്ന മൃദുല വികാരം. 
എത്ര കഠിന ഹൃദയമുള്ളവരിലും മാറ്റത്തിന്റെ വസന്തം വിരിയിക്കാന്‍ അതിനു കഴിയും. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായി മറ്റൊരു കാല്പനികത ഇല്ലെന്നു തന്നെ എനിക്ക് തോന്നുന്നു. 
അപ്രതീക്ഷിതമായി വരുന്ന ഒരു വേനല്‍ മഴ, അല്ലെങ്കില്‍ മഞ്ഞലയില്‍ മുങ്ങിനില്‍ക്കുന്ന ഒരു പൂവ്, ഒരു സുന്ദരി/സുന്ദരന്‍, നിങ്ങള്ക്ക് സന്തോഷം നല്‍കുന്ന ഒരു പ്രത്യേക വ്യക്തി, നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചുകുഞ്ഞ്, നിങ്ങളുടെ കിടപ്പറയിലെ ഇരുട്ടില്‍ വന്നെത്തുന്ന മിന്നാമിനുങ്ങ്‌ .. ഇവയൊക്കെയും നിങ്ങളില്‍ സന്തോഷം നിറക്കുന്നുണ്ടോ? അവക്കായി മനസ്സ് വീണ്ടും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളിലും പ്രണയമുണ്ട്. അങ്ങനെ ഒരു പ്രണയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ലാതായിരിക്കുന്നു .

No comments:

Post a Comment