മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഈ വൃത്തികെട്ട അവസ്ഥയിലേക്ക് തിരികെ വന്നിട്ടില്ല.. അതിന് ഒരു കാരണമേ ഉള്ളു. "മരണം" - അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
ജീവിതത്തിന്റെ ചോദ്യം:
നീചാ…
വെടി വെച്ചും, തലയറുത്തും, പട്ടിണിക്കിട്ടും, ചതച്ചരച്ചും, തൂക്കിലിട്ടും എന്തിനെന്നെ നീ നിന്നിലേക്കടുപ്പിക്കുന്നു?
എനിക്ക് നിന്നെ വെറുപ്പാണ്.
ആത്മഹത്യ ചെയ്തവര്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ കരുതിയോ? അവര്‍ എന്നൊട് പിണങ്ങിയതിനര്‍ഥം, നിന്നെ സ്നേഹിക്കുന്നുവെന്നല്ല തന്നെ.
നിനക്ക് കാണിച്ചുതരാന്‍ മറ്റുമൊ? നിന്നെ നോക്കി ചിരിക്കുന്ന ഒരു മുഖമെങ്കിലും??
മരണത്തിന്റെ മറുപടി:
പ്രിയ മിത്രമേ…
നമ്മള്‍ ഒന്നല്ലേ?
നമ്മള്‍ രണ്ട് പേരും ചേര്‍ന്നാലേ ജീവിതമാവൂ എന്ന് എന്തുകൊണ്ട് നീ മനസ്സിലാക്കുന്നില്ല?
നിന്‍റെ അഹംഭാവവും, സുഖഭോഗവും, സ്വന്തം ശരീരത്തിനോടുള്ള ആര്‍ത്തിയും മൂലം നീ ചിന്തിച്ചു തുടങ്ങി, ജീവിതം എന്നാല്‍ നീ മാത്രമാണ് എന്ന്.
നീ ഒരു പകുതി മാത്രം. മറുപകുതി ഞാനാണ്.
ഞാന്‍ ഒരു അവസാനം അല്ല! മറിച്ച് ഒരു അവസ്ഥയാണ്.
വസ്ത്രം മാറുന്ന പോലെ, കാലം മാറുന്ന പോലെ നീയും ഞാനും മാറി മാറി വരും…
നീയറിയുക, ലോകത്തില്‍ ഏറ്റവും പവിത്രമായ ബന്ധം നമ്മുടേതാണെന്ന്. എന്നിലേക്കെത്തിയവര്‍ എന്നെ സ്നേഹിക്കുന്നു, നിന്നെ ഭയക്കുന്നു.
നിന്നിലേക്കെത്തിയവര്‍ നേരെ തിരിച്ചും.
------------------------------------------------------------------------------------------------------------
ഹേ അര്‍ജുനാ…
മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ് മരണം. അത് ഒന്നിന്റെയും അവസാനമല്ല.
ഒരു ജലാശയത്തിലെ കുമിള പോലെയാണ് നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത് കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്. അത് കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ഒരു വിത്ത് മുളച്ച് തയ്യാവുമ്പോള്‍ അത് വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്…. ഒന്നിന്റെ പല ഭാവങ്ങളാണ്.
-ഭഗവത്ഗീതാ സാരം, സ്വാമി സന്ദീപ് ചൈതന്യയുടെ വിവരണം.

No comments:
Post a Comment