മഴയുടെ സാന്നിധ്യം ഏല്‍ക്കാത്ത ഒരു വസ്തുവും ഈ ഭൂമിയില്‍ ഉണ്ട് എന്ന് തോന്നുന്നില്ല... ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ എല്ലാവര്‍ക്കും ഇഷ്ടമാണ്... ചിലര്‍ക്ക് അവള്‍ ജീവന്‍ ആണ്... ചിലര്‍ക്ക് അവള്‍ കാമുകി ആണ്... മറ്റു ചിലര്‍ക്ക് അവള്‍ 'നശിച്ച മഴ' ആണ്... ഓരോത്തരും അവരില്‍ നിന്നു മഴയെ കാണുന്നു, സ്നേഹിക്കുന്നു... ഒന്നു ഉറപ്പു ആണ്... മഴയെ വെറുക്കുന്നവര്‍ പോലും അവളെ ചിലപ്പോള്‍ അനുഗ്രഹമായി കണ്ടിരിക്കും... കാരണം... മിഴിയിലെ നനവ് തുടയ്ക്കാന്‍ വേറെ ഒരു കൈ വേണ്ടല്ലോ..!!!! ആരും കാണാണ്ട് ഒന്നു ഉറക്കെ കരയാന്‍ ആശിചിരുന്നവര്‍ ആണ് പലപ്പോഴും അവര്‍...!!! അങ്ങനെ വെറുക്കുന്നവരെ പോലും തന്നിലേക്ക് അടിപ്പിക്കുന്ന ഒരു 'മാസ്മരികത' അവള്‍ക്ക് മാത്രമേ ഈശ്വരന്‍ ഈ ഭൂമിയില്‍ കൊടുത്തിട്ടുള്ളൂ...അവളുടെ നനവില്‍ ഇഴുകി ചേര്‍ന്ന്‍, ജനല്‍ പാളിയോട് ചേര്‍ന്ന് ഇരിക്കുന്ന ഇലകളെ ശ്രദ്ധിച്ചിട്ടുണ്ടോ..??
അവളുടെ ആ നോവില്‍ അടരുവാന്‍ വയ്യാതെ അങ്ങനെ പറ്റി ചേര്‍ന്ന് ഇരിക്കും... ആ നനവ് തോരുന്നത് വരെ......!!!! അവര്‍ക്ക് അറിയാം പുലരിയിലെ ഇളം വെയില്‍ അവരെ ആ നനവില്‍ നിന്നു വേര്‍പെടുത്തും എന്ന്... എന്നാലും അവ ആ നനവില്‍ ചേര്‍ന്ന് നില്‍ക്കും... "ഹൃദയ താളത്തോട് ചേര്‍ന്ന നിശ്വാസം പോലെ"...
അങ്ങനെ ഭൂമിയിലെ ഒരോ ചെറു നാമ്പ് പോലും അവളെ സ്നേഹിക്കുന്നു.... അവളില്‍ ഒന്ന് നനയുവാന്‍ ആശിക്കുന്നു.... ഈ ഞാനും...!!!

No comments:
Post a Comment