മനസ്സിന്റെ മണ്‍ചിരാതിലെ മഞ്ചാടിമണികള്‍ പോലെ.. മാനം കാണാതെ ഒളിപ്പിച്ച മയില്‍പ്പീലിതുണ്ടുപോലെ... ആദ്യാക്ഷരങ്ങളെ വാത്സല്യത്തോടെ തുടച്ച മഷിത്തണ്ടിലെ ഈറന്‍ പോലെ... സ്നേഹവും സൌഹൃദവും പങ്കുവെച്ച ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ് മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തുണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.!! ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന് തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം, പാഥേയമില്ലാത്ത ഈയുള്ളവന്‍റെ ഈ യാത്രയില്‍ ഉടഞ്ഞ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..? എവിടയോ കളഞ്ഞുപോയ കൗമാരം.. ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലോ...? കാലത്തിന്റെ വികൃതിയില്‍ അടര്‍ന്നുപോയ സൗഹൃദത്തിന്റെ കണ്ണികളെ ഒത്തുചേര്‍ക്കാന്‍..!! ആ നിമിഷങ്ങളിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളേയും സന്തോഷങ്ങളേയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍... ഇണപിരിയാത്ത സൗഹൃദത്തിന്റെ ഇടനാഴിയിലേയ്ക്ക്.!!ഒരു ഇടവേള ആവശ്യം എന്ന് തോന്നിയതിനാല്‍ ആണ് ഇത്ര ദിവസം വിട്ടു നിന്നത്.. എല്ലാവരും പരസ്പരം സ്നേഹിക്കുകയും പങ്കു വക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ.. അതായിരുന്നു FOD.. പിന്നെ എപ്പോളോ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ ഓരോരുത്തരെ ആയി അകറ്റി... അങ്ങനെ മനസ് മടുത്താണ് ഈ കൂട്ടായ്മയില്‍ നിന്ന് മാറി നിന്നത്... എങ്കിലും ഒരിക്കലും FOD യില്‍ നിന്നും ദൂരെ ആയിരുന്നില്ലാ... ഓരോ Message വരുമ്പോളും വായിച്ചും കൂടു തല്‍ ആളുകള്‍ Active ആയതില്‍ സന്തോഷിച്ചും എന്നും FOD യുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.. സഹയാത്രികര്‍ ആയി.. സൌഹൃദം - ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ ആണത്.. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും... യഥാര്‍ത്ഥ സൗഹൃദങ്ങള്‍ വംശ നാശ ത്തിന്റെ വക്കില്‍ എത്തി നില്കുംപോളും നമുക്ക് പ്രത്യാശിക്കാം സൌഹൃദത്തിന്‍റെ സുദിനങ്ങള്‍കായി... സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്‍ ഇനിയും ഒട്ടേറെ മൊട്ടുകള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ... നമ്മുടെ സൌഹൃദം കൂടുതല്‍ ദൃഡമാവട്ടെ എന്ന പ്രാര്‍ഥനയോടെ വീണ്ടും FOD യിലേക്ക്...
No comments:
Post a Comment