ഏകാന്തതയുടെ മടുപ്പ് തലച്ചോറ് കാര്‍ന്നു തിന്നു തുടങ്ങുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന ചിന്തകള്‍ പുറത്തു വരുന്നത് വാക്കുകളിലൂടെ ആണ്..!! ബോധ മണ്ഡലങ്ങള്‍ കൈ വിട്ടു പോയിരിക്കുന്നു !!! ഇവിടെ പോസ്റ്റിയിരിക്കുന്നതെല്ലാം സ്വന്തം റിസ്ക്കില്‍ വായിക്കുക.. :)
Friday, November 21, 2014
Saturday, November 15, 2014
കവി :)
പഠിച്ച ഭാഷകളിലൊക്കെ അറിയാവുന്ന സാഹിത്യം നല്ല പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍ എഴുതി...
ആരും നല്ല വാക്കുകള്‍ പറയാനോ അഭിനന്ദിക്കാനോ ഉണ്ടായില്ല...
അനുഭവങ്ങള്‍ നെഞ്ച് നീറ്റിയപ്പോള്‍,
ആ കനലില്‍ ഞാന്‍ വാക്കുകള്‍ കോറിയിട്ടപ്പോള്‍ ചോദ്യങ്ങളുണ്ടായി...
" എന്തെ ഇത്തരം കവിതകള്‍ മുന്‍പൊന്നും കണ്ടില്ല...?"
എന്‍റെ നീറുന്ന ജീവിതം അവര്‍ക്ക് ആസ്വാദ്യകരമായപ്പോള്‍...
അന്നാദ്യമായി ഞാന്‍ ഒരു കവിയായി...

മാറട്ടെ സമര മുറകള്‍...
ഇവിടെ എന്നും സമരങ്ങള്‍ നടക്കുന്നു !!പക്ഷെ എല്ലാം ഒരേ പോലെ !!
അടി ,പിടി ,ലാത്തി ചാര്‍ജ് , കണ്ണീര്‍ വാതകം ,വെള്ളം ചീറ്റി ഓടിക്കല്‍ !!
ഒരു മാറ്റം ഒക്കെ വേണ്ടേ !!
ഇതൊന്നു പരീക്ഷിച്ചു നോക്കുക !!
Colorful Smoke Grenade
Potassium Nitrate (salt peter in fertilizer shop )
Sugar (പഞ്ചസാര )
Baking soda (അപ്പ കാരം )
പിന്നെ ഇഷ്ടം ഉള്ള നിറം ( പച്ച ,ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ )
ഇത്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സാധനം ആണ് പുറത്തൊക്കെ സമരക്കാര്‍ ഉപയോഗിക്കുന്നത് !!
വരുന്ന സമരങ്ങള്‍ വര്‍ണ്ണാഭം ആവട്ടെ
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്ക് നോക്കുക !!
http://www.wikihow.com/ Make-a-Smoke-Grenade
https://www.youtube.com/ watch?v=q-6gzzf5H-A
https://www.youtube.com/ watch?v=EiT-i274qHA
അടി ,പിടി ,ലാത്തി ചാര്‍ജ് , കണ്ണീര്‍ വാതകം ,വെള്ളം ചീറ്റി ഓടിക്കല്‍ !!
ഒരു മാറ്റം ഒക്കെ വേണ്ടേ !!
ഇതൊന്നു പരീക്ഷിച്ചു നോക്കുക !!
Colorful Smoke Grenade
Potassium Nitrate (salt peter in fertilizer shop )
Sugar (പഞ്ചസാര )
Baking soda (അപ്പ കാരം )
പിന്നെ ഇഷ്ടം ഉള്ള നിറം ( പച്ച ,ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ )
ഇത്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സാധനം ആണ് പുറത്തൊക്കെ സമരക്കാര്‍ ഉപയോഗിക്കുന്നത് !!
വരുന്ന സമരങ്ങള്‍ വര്‍ണ്ണാഭം ആവട്ടെ
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്ക് നോക്കുക !!
http://www.wikihow.com/
https://www.youtube.com/
https://www.youtube.com/
Thursday, November 13, 2014
കളഞ്ഞ് കിട്ടിയ ഏതോ കവിതയുടെ ഒരു ഏട്...
ഭൂതകാലത്തിന്‍ ചാറ്റല്‍ മഴയില്‍,
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...
ചിതയില്‍ ചന്ദന ഗന്ധത്തില്‍
ഉയര്‍ന്ന നിശ്വാസങ്ങളും
കനവുകളും ചെറു പുഞ്ചിരിയും
ദ്രവിച്ചു പോയോരു ഹൃദയത്തിന്‍ വിലാപഘോഷവും......

മരണം..
മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഈ വൃത്തികെട്ട അവസ്ഥയിലേക്ക് തിരികെ വന്നിട്ടില്ല.. അതിന് ഒരു കാരണമേ ഉള്ളു. "മരണം" - അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
ജീവിതത്തിന്റെ ചോദ്യം:
നീചാ…
വെടി വെച്ചും, തലയറുത്തും, പട്ടിണിക്കിട്ടും, ചതച്ചരച്ചും, തൂക്കിലിട്ടും എന്തിനെന്നെ നീ നിന്നിലേക്കടുപ്പിക്കുന്നു?
എനിക്ക് നിന്നെ വെറുപ്പാണ്.
ആത്മഹത്യ ചെയ്തവര്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ കരുതിയോ? അവര്‍ എന്നൊട് പിണങ്ങിയതിനര്‍ഥം, നിന്നെ സ്നേഹിക്കുന്നുവെന്നല്ല തന്നെ.
നിനക്ക് കാണിച്ചുതരാന്‍ മറ്റുമൊ? നിന്നെ നോക്കി ചിരിക്കുന്ന ഒരു മുഖമെങ്കിലും??
മരണത്തിന്റെ മറുപടി:
പ്രിയ മിത്രമേ…
നമ്മള്‍ ഒന്നല്ലേ?
നമ്മള്‍ രണ്ട് പേരും ചേര്‍ന്നാലേ ജീവിതമാവൂ എന്ന് എന്തുകൊണ്ട് നീ മനസ്സിലാക്കുന്നില്ല?
നിന്‍റെ അഹംഭാവവും, സുഖഭോഗവും, സ്വന്തം ശരീരത്തിനോടുള്ള ആര്‍ത്തിയും മൂലം നീ ചിന്തിച്ചു തുടങ്ങി, ജീവിതം എന്നാല്‍ നീ മാത്രമാണ് എന്ന്.
നീ ഒരു പകുതി മാത്രം. മറുപകുതി ഞാനാണ്.
ഞാന്‍ ഒരു അവസാനം അല്ല! മറിച്ച് ഒരു അവസ്ഥയാണ്.
വസ്ത്രം മാറുന്ന പോലെ, കാലം മാറുന്ന പോലെ നീയും ഞാനും മാറി മാറി വരും…
നീയറിയുക, ലോകത്തില്‍ ഏറ്റവും പവിത്രമായ ബന്ധം നമ്മുടേതാണെന്ന്. എന്നിലേക്കെത്തിയവര്‍ എന്നെ സ്നേഹിക്കുന്നു, നിന്നെ ഭയക്കുന്നു.
നിന്നിലേക്കെത്തിയവര്‍ നേരെ തിരിച്ചും.
------------------------------------------------------------------------------------------------------------
ഹേ അര്‍ജുനാ…
മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ് മരണം. അത് ഒന്നിന്റെയും അവസാനമല്ല.
ഒരു ജലാശയത്തിലെ കുമിള പോലെയാണ് നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത് കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്. അത് കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.
ഒരു വിത്ത് മുളച്ച് തയ്യാവുമ്പോള്‍ അത് വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്…. ഒന്നിന്റെ പല ഭാവങ്ങളാണ്.
-ഭഗവത്ഗീതാ സാരം, സ്വാമി സന്ദീപ് ചൈതന്യയുടെ വിവരണം.

Wednesday, November 12, 2014
വര്‍ഷം..!!
മഴയുടെ സാന്നിധ്യം ഏല്‍ക്കാത്ത ഒരു വസ്തുവും ഈ ഭൂമിയില്‍ ഉണ്ട് എന്ന് തോന്നുന്നില്ല... ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ എല്ലാവര്‍ക്കും ഇഷ്ടമാണ്... ചിലര്‍ക്ക് അവള്‍ ജീവന്‍ ആണ്... ചിലര്‍ക്ക് അവള്‍ കാമുകി ആണ്... മറ്റു ചിലര്‍ക്ക് അവള്‍ 'നശിച്ച മഴ' ആണ്... ഓരോത്തരും അവരില്‍ നിന്നു മഴയെ കാണുന്നു, സ്നേഹിക്കുന്നു... ഒന്നു ഉറപ്പു ആണ്... മഴയെ വെറുക്കുന്നവര്‍ പോലും അവളെ ചിലപ്പോള്‍ അനുഗ്രഹമായി കണ്ടിരിക്കും... കാരണം... മിഴിയിലെ നനവ് തുടയ്ക്കാന്‍ വേറെ ഒരു കൈ വേണ്ടല്ലോ..!!!! ആരും കാണാണ്ട് ഒന്നു ഉറക്കെ കരയാന്‍ ആശിചിരുന്നവര്‍ ആണ് പലപ്പോഴും അവര്‍...!!! അങ്ങനെ വെറുക്കുന്നവരെ പോലും തന്നിലേക്ക് അടിപ്പിക്കുന്ന ഒരു 'മാസ്മരികത' അവള്‍ക്ക് മാത്രമേ ഈശ്വരന്‍ ഈ ഭൂമിയില്‍ കൊടുത്തിട്ടുള്ളൂ...അവളുടെ നനവില്‍ ഇഴുകി ചേര്‍ന്ന്‍, ജനല്‍ പാളിയോട് ചേര്‍ന്ന് ഇരിക്കുന്ന ഇലകളെ ശ്രദ്ധിച്ചിട്ടുണ്ടോ..??
അവളുടെ ആ നോവില്‍ അടരുവാന്‍ വയ്യാതെ അങ്ങനെ പറ്റി ചേര്‍ന്ന് ഇരിക്കും... ആ നനവ് തോരുന്നത് വരെ......!!!! അവര്‍ക്ക് അറിയാം പുലരിയിലെ ഇളം വെയില്‍ അവരെ ആ നനവില്‍ നിന്നു വേര്‍പെടുത്തും എന്ന്... എന്നാലും അവ ആ നനവില്‍ ചേര്‍ന്ന് നില്‍ക്കും... "ഹൃദയ താളത്തോട് ചേര്‍ന്ന നിശ്വാസം പോലെ"...
അങ്ങനെ ഭൂമിയിലെ ഒരോ ചെറു നാമ്പ് പോലും അവളെ സ്നേഹിക്കുന്നു.... അവളില്‍ ഒന്ന് നനയുവാന്‍ ആശിക്കുന്നു.... ഈ ഞാനും...!!!

Tuesday, November 11, 2014
കാലൻ...
രാവിലെ ഉറക്കം ഞെട്ടുമ്പോൾ പുതച്ച പുതപ്പിനടിയിൽ എന്റെ കൂടെ ആരോ കിടക്കുന്നു.
ഞാൻ ഭയത്തോടെ ചോദിച്ചു.
ആരാ ..?
ഞാൻ ഭയത്തോടെ ചോദിച്ചു.
ആരാ ..?
ചിരിച്ചു കൊണ്ട് മറുപടി, നിന്റെ ജീവന് മറ്റൊരാൾ കാത്തു നിൽക്കുന്നു വേഗം തയ്യാറാവു.
രാവിലെ എഴുനേൽക്കുമ്പോൾ തന്നെ എന്നെയും കൊണ്ട് പോവാൻ വന്നതാണ്.
ഇത്രയും നാളും പറ്റിച്ചു നടന്നു; ഇനി അതിനു കഴിയുമെന്നു തോന്നുന്നില്ല.

കാലൻ എന്നോട് തയ്യാറായികൊള്ളാൻ പറഞ്ഞു,
ഞാൻ കേണപേക്ഷിച്ചു കാലൻ സമ്മതിച്ചില്ല,
ഞാൻ കേണപേക്ഷിച്ചു കാലൻ സമ്മതിച്ചില്ല,
വീട്ടിൽ എന്നെയും കാത്തു...എന്റെ വരവും കാത്തു അമ്മ കാതിരിപുണ്ടെന്നു പറഞ്ഞു
കാലനു അലിവു തോന്നിയില്ല
കാലനു അലിവു തോന്നിയില്ല
എന്നെ കാത്തു സുഹ്ര്തുക്കളും കാമുകിയും ഉണ്ടെന്നു പറഞ്ഞു..
കാലൻ കനിഞ്ഞില്ല,
കാലൻ കനിഞ്ഞില്ല,
സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചു തയ്യാറായികൊള്ളാൻ കല്പ്പിച്ചു.
എനിക്ക് വേണ്ടത്ര സമയം തന്നു കഴിഞ്ഞു, പക്ഷെ ഇ ലോകം വീട്ടു പോവാൻ എനിക്ക് കഴിയുന്നില്ല.
സ്നേഹം നൊമ്പരവും ചതിയും ചങ്ങാത്തവും ഒക്കെയായി എന്നെ ഇവിടെ ജീവിക്കാൻ വിടൂ ...ഞാൻ കാലന്റെ മുന്നിൽ പൊട്ടി കരഞ്ഞു.

ഇത്രയ്ക്കും നീജനാണോ കാലൻ.
ദയ കാലന്റെ നിഗണ്ടുവിൽ ഇല്ല എന്നെനിക്കു മനസിലായി.

കാലൻ ആജ്ഞാപിച്ചു, തയ്യാറാവു വേഗം.
അവസാനത്തെ ആഗ്രഹം വല്ലതും ഉണ്ടേൽ ചെയ്യു.
ഞാൻ എന്റെ അവസാനത്തെ ആഗ്രഹം കാലനോട് പറഞ്ഞു. കാലനോട് കണ്ണടയ്ക്കാനും.

കാലൻ കണ്ണടച്ചതും ഞാൻ എന്റെ പുതപ്പു കൊണ്ട് കാലനെ മൂടി, ഒരു കയറെടുത്തു കെട്ടിയിട്ടു.
എല്ലാം സ്വപ്നം പോലെ കഴിഞ്ഞു. കാലൻ എന്റെ കട്ടിനടിയിൽ തന്നെയുണ്ട്, ആരെങ്കിലും ആ കെട്ടഴിച്ചാൽ .. ആരെങ്കിലും ആ പുതപ്പൊന്നു വലിച്ചാൽ കാലൻ പുറത്തു വരും.

ഇനി അവധി കിട്ടില്ല കാലൻ എന്നെയും കൊണ്ടേ പോവു...
feeling കാലൻ
feeling കാലൻ
പ്രണയം...
എത്ര എഴുതിയാലും മതിവരാത്തതും മടുപ്പുതോന്നതതുമായ വികാരമാണ് പ്രണയം ... കടല്ത്തിരകളില്‍നിന്നും ചിതറുന്ന ജലകണങ്ങള്‍ പോലെ, പദാവലികള്‍ തൂലികതുമ്പിലേക്ക് വാരിവിതറുന്ന മൃദുല വികാരം.
എത്ര കഠിന ഹൃദയമുള്ളവരിലും മാറ്റത്തിന്റെ വസന്തം വിരിയിക്കാന്‍ അതിനു കഴിയും. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായി മറ്റൊരു കാല്പനികത ഇല്ലെന്നു തന്നെ എനിക്ക് തോന്നുന്നു.
അപ്രതീക്ഷിതമായി വരുന്ന ഒരു വേനല്‍ മഴ, അല്ലെങ്കില്‍ മഞ്ഞലയില്‍ മുങ്ങിനില്‍ക്കുന്ന ഒരു പൂവ്, ഒരു സുന്ദരി/സുന്ദരന്‍, നിങ്ങള്ക്ക് സന്തോഷം നല്‍കുന്ന ഒരു പ്രത്യേക വ്യക്തി, നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചുകുഞ്ഞ്, നിങ്ങളുടെ കിടപ്പറയിലെ ഇരുട്ടില്‍ വന്നെത്തുന്ന മിന്നാമിനുങ്ങ് .. ഇവയൊക്കെയും നിങ്ങളില്‍ സന്തോഷം നിറക്കുന്നുണ്ടോ? അവക്കായി മനസ്സ് വീണ്ടും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളിലും പ്രണയമുണ്ട്. അങ്ങനെ ഒരു പ്രണയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ലാതായിരിക്കുന്നു .

Subscribe to:
Posts (Atom)