Saturday, January 3, 2009

ഇവിടെ തുടങ്ങുന്നു...

ഞാന്‍ ജനിച്ചത്‌ കേരള സംസ്ഥാനത്തിലെ പത്തനതിട്ട ജില്ലയിലെ റാന്നി എന്ന താലൂക്കില്‍ ആണ്..എന്റെ ജനനം 1985 Jan 4 നു ആയിരുന്നു.. ഞാന്‍ ജനിച്ചത്‌ ഒരു വെളുപ്പാന്‍ കാലത്തു ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ദിവസം രാവിലെ കറന്റ് പോയിരുന്നു... ഇത്ര ഒക്കെയേ എനിക്ക് എന്റെ ജന്മ ദിവസത്തെ പറ്റി ഓര്‍മ ഉള്ളൂ.. ഇതു അല്ലാതെ വേറെ ആരും ഒന്നും പറഞ്ഞു തന്നിട്ടും ഇല്ല... പക്ഷെ ജനിക്കുന്നതിനു മുന്‍പെ തന്നെ doctors നു ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാക്കിയവന്‍ ആണ് ഞാന്‍ എന്ന് ആണ് കേട്ടറിവ്.. അത് എന്തായാലും അവിടെ ഇരിക്കട്ടെ.. അല്ലെങ്കിലും അതൊന്നും അറിഞ്ഞിട്ടു വല്യ കാര്യം ഇല്ല ... ഇതൊന്നും വായിച്ചിട്ടും വല്യ കാര്യം ഇല്ല എന്ന് അറിയാം..എന്നാലും നിങ്ങള്‍ വായിക്കു...

ഞാന്‍ ജനിച്ചു കഴിഞ്ഞു കുറച്ചു നാള്‍ മാത്രമെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ... അത് കഴിഞ്ഞു പപ്പാ യുടെയും മമ്മയുടെയും ജോലി യും കാര്യങ്ങളും ഒക്കെ ആയി ഞാനും മുംബൈ മഹാ നഗരത്തിലേക്കു വണ്ടി കയറി.. ഞാന്‍ അല്ല കയറിയത്..എന്നെ എടുത്തു കൊണ്ടു വീട്ടുകാര് കയറി.. പിന്നെ ഞാന്‍ കുറച്ചു നാള്‍ മുംബൈയില്‍ ആയിരുന്നു... അന്ന് മുംബൈയി വെറും ബോംബെ ആയിരുന്നേ.. പിന്നെ ഏകദേശം രണ്ടു വര്‍ഷം ഇവിടെ മുംബൈയില്‍... അതൊന്നും പറയണ്ട... എന്നെ ഒരു വീട്ടില്‍ കൊണ്ടു ഇരുത്തിയിട്ട് അമ്മയും അപ്പനും ജോലിക്ക് പോയി...ഒരു ദിവസം ഞാന്‍ ഇറങ്ങി എന്റെ വഴിക്ക് പോയി... എന്നെ നോക്കാന്‍ ഏല്പിച്ചു വീട്ടുകാരും എന്റെ വീട്ടുകാരും എല്ലാം ടെന്റഷന്‍ അടിച്ച് അത് വഴി ഇതു വഴി ഓടാന്‍ തുടങ്ങി... ഞാന്‍ എവിടെയോ പോയിരുന്നു... അങ്ങനെ രണ്ടു തവണ സംഭവിച്ചു..അപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് മനസ്സില്‍ ആയി എന്നെ ഇവിടെ നിര്‍ത്തിയാല്‍ ശരി ആവില്ല എന്ന്... അങ്ങനെ എനിക്ക് രണ്ടു വയസു കഴിഞ്ഞപ്പോള്‍ വീണ്ടും നാട്ടിലേക്ക് export ചെയ്തു.. അങ്ങനെ ഞാന്‍ പിന്നെ നാട്ടില്‍ തന്നെ വളര്‍ന്നു.. എനിക്ക് ഏകദേശം മൂന്നര വയസു ഉള്ളപ്പോള്‍ ആണ് എന്റെ പപ്പാ മരിക്കുന്നത്... ഒരു വാഹന അപകടം ആയിരുന്നു.. മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഹൈ വേ യില്‍ വച്ചു പപ്പാ മരിക്കുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്ത ഒരുകൊച്ചു പയ്യന്‍ ആയിരുന്നു... എനിക്ക് എന്റെ പപ്പാ യെ കണ്ട ഓര്‍മ്മകള്‍ പോലും ഇല്ല... എങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് എപ്പോളും എന്നോട് കൂടെ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... ഓരോ ദിവസം രാവിലെ ആകാശത്തേക്ക് നോക്കി ഞാന്‍ എന്റെ പപ്പയെ ഓര്‍കും... ആകാശത്തിലെ നക്ഷത്രങ്ങല്കിടയില്‍ എവിടെയോ ഇരുന്നു എന്റെ പപ്പാ എന്നെ നോക്കി ചിരിക്കുന്നുണ്ടാവണം... പപ്പയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നു...

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നു ഒറ്റയ്ക്ക് നിന്നില്ലേ


ദൂരെ നിന്നും പിന്‍ വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ

No comments:

Post a Comment