ഞാന്‍... ഒരു യാത്രികന്‍... ഈ ദുനിയാവിലെ കോടാനുകോടി മനുഷ്യ ജീവികളില്‍ ഒരുവന്‍... ഈ ഭൂമിയിലേക്ക് താല്‍ക്കാലിക വാസത്തിനായി വന്നവന്‍... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു ദേശത്ത് പിറന്ന് വീണു... കാലത്തിന്‍റെ അനന്തമായ പ്രയാണത്തിനിടയില്‍, കൂലം കുത്തിയൊഴുകുന്ന മനുഷ്യജീവിതങ്ങള്‍ക്കിടയില്‍ അങ്ങനെ ഈ എളിയവനും ജീവിതം ആരംഭിച്ചു.
ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന് തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം. പാഥേയമില്ലാത്ത ഈയുള്ളവന്‍റെ ഈ യാത്രയില്‍ ഉടഞ്ഞ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..? എവിടയോ കളഞ്ഞുപോയ കൗമാരം.. ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലോ...?
ഒരു യാത്ര ആയിരുന്നു എന്‍റെ ജീവിതം... കേരളത്തില്‍ നിന്നും മുംബൈലേക്കും അവിടെ നിന്ന് ഖത്തറിലേക്കും സമയാസമയങ്ങളില്‍ പറിച്ച് നടപ്പെടുകയായിരുന്നു ഞാന്‍... എങ്കിലും ഞാന്‍ ഈ ജീവിതം ഇഷ്ടപെടുന്നു...
കാരണം ഈ ജീവിതം എനിക്ക് പകര്‍ന്നു തന്ന അനുഭവങ്ങള്‍ ഒരുപാട് ഒരുപാട് ആണ്.. പ്രണയത്തിന്‍റെ സൌന്ദര്യം, വിരഹത്തിന്‍ വേദന, സൌഹൃദത്തിന്‍റെ സുഗന്ധം.. ഇതിനെല്ലാം ഞാന്‍ ഈ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു... കവി പാടിയ പോലെ ഈ മനോഹര തീരത്ത് ഒരു ജന്മം കൂടെ ജനിക്കാനായെങ്കില്‍...!!
"നന്ദി.... നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്...
എന്‍റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്...
എന്‍റെ മണ്ണില്‍ വീണ്‌ഒഴുകാത്ത മുകിലുകള്‍ക്കു ...
എന്നെ തഴുകാതെ , എന്നില്‍ തളിര്‍കാതെ ...
എന്‍റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ എല്ലാം ...
എനിക്ക് നീ നല്‍കാന്‍ മടിച്ചവെയ്ക്കെല്ലാം...
പ്രിയപ്പെട്ട ജീവിതമേ നന്ദി ഒരായിരം നന്ദി...."
ഞാന്‍ എന്‍റെ യാത്ര തുടരുകയാണ്.. ജീവിതമെന്ന യാത്ര.. ഇനിയും പിറക്കാനിരിക്കുന്ന ജന്മങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക്...
അതിനിടയില്‍..., സ്നേഹവും സൌഹൃദവും പങ്കുവെച്ച ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ്, ആ നിമിഷങ്ങളിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളേയും സന്തോഷങ്ങളേയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍... മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തുണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.!! എന്‍റെ മധുരിക്കുന്ന ഓര്‍മകളുടെ വസന്ത കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം... മഷിക്കുപ്പി...!!!
നീ മഴയാകുക... ഞാന്‍ കാറ്റ് ആകാം...
നീ മാനവും ഞാന്‍ ഭുമിയുമാകാം...
എന്‍റെ കാറ്റ് നിന്നില്‍ അലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ...!!
ഇഷ്ടപ്പെട്ട ഉദ്ധരണി:
"വിഡ്ഡികളുമായി തര്‍ക്കിക്കരുത്. ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും."
No comments:
Post a Comment