അടിപൊളി - ബാംഗ്ലൂര്‍ എന്ന ഐ.ടി വിദ്യഭ്യാസ വ്യവസായ നഗരത്തില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ആയ നമ്മുടെ കുട്ടികളോട് / സുഹൃത്തുക്കളോട് എങ്ങനെ ഉണ്ട് ബാംഗ്ലൂര്‍ ജീവിതം എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി
പൊളി-ക്കുന്നത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളോ അതോ മാതാ പിതാക്കളുടെ പണപ്പെട്ടിയോ
പഠിക്കുന്നവരില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ട്.. നാട്ടിലെ സമ്പന്നരുടെയും വിദേശ മലയാളികളുടെയും മക്കള്‍ ഒരു വിഭാഗം... ലോണ്‍ എടുത്തും കിടപ്പാടം പണയപെടുത്തിയും പഠിക്കാന്‍ എത്തിയവര്‍ മറ്റൊരു വിഭാഗം
ചടങ്ങുകളിലും സല്കാരങ്ങളിലും മക്കള്‍ അങ്ങ് ബാംഗ്ലൂ... ഊരിലാ എന്ന് വീമ്പു പറയുന്ന മാതാ പിതാക്കള്‍ ഉണ്ടോ അറിയുന്നു അവിടെ അവര്‍ മൊത്തം ഊരുക ആണ് എന്ന്...
പുല്ലു ഇല്ലാത്ത പറമ്പില്‍ കെട്ടിയിരുന്ന പശു കിടാവിനെ അഴിച്ചു വിട്ടത് പോലെ ഒരു പരാക്രമം... ഈ മിശ്ര സംസ്കാര പുല്‍ മേട്ടിലെക്ക് എത്തുന്ന അവര്‍ സര്‍വ സദാചാരങ്ങളുടെയും മൂക്ക് കയറുകള്‍ പൊട്ടിച്ചു എറിഞ്ഞു മേച്ചില്‍ അങ്ങ് തുടങ്ങുക ആയി...ഇനി അടുത്ത മൂക്ക് കയറു ഇട്ടു തൊഴുത്തില്‍ കയറ്റുന്നത് വരെ ഉള്ള കാലഘട്ടം അങ്ങ് വിഹരിക്കുക തന്നെ...
സാധാരണ ജീവിതം നയിക്കുന്ന ഈ എളിയവന് സമ്പന്നര്‍ മേയുന്ന പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ആയില്ല എങ്കിലും ഇടത്തരം മേടുകളില്‍ കണ്ട ചില മേയലുകള്‍ ആണ് ഇങ്ങനെ ഒരു ലേഖനത്തിന് പ്രചോദനം നല്കിയത്...
സ്വന്തം ലിജു....
No comments:
Post a Comment