Saturday, January 24, 2009

എന്റെ ബാല്യകാലം...

അപ്പൂപ്പന്‍ താടികളെയും മയില്‍ പീലികളെയും പ്രണയിച്ച ഒരു ബാല്യ കാലം എനിക്ക് ഉണ്ടായിരുന്നു.... ഒരുപാടു നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച എന്റെ ബാല്യ കാലത്തേ പറ്റി ഞാന്‍ എന്തൊക്കെ ആണ് എഴുതുക... ഞാന്‍ ആദ്യം ആയി സ്കൂളില്‍ പോയത് , സ്കൂളിന്റെ മുറ്റത്തെ ചെന്തെങ്ങില്‍ വലിഞ്ഞു കയറിയത്, സ്കൂളിന്റെ മുറ്റത്ത് എന്നെ കാത്തു നില്‍കാം എന്ന് പറഞ്ഞ അപ്പച്ചനെ കാണാതെ പൊട്ടി കരഞ്ഞത്, ആദ്യമായി തനിയെ ബസില്‍ കയറിയത്, ആദ്യം ആയി ഒരു പെണ്‍കുട്ടി ഓടു കൌതുകം തോന്നിയത്... അങ്ങനെ എഴുതുവാന്‍ തുടങ്ങിയാല്‍ ഒരുപാടു ഉണ്ട്... ഞാന്‍ എല്ലാം പറയാം..ഒന്നും നിങ്ങളില്‍ നിന്നു ഒളിക്കില്ല.

ഞാന്‍ ഒന്നു മുതല്‍ നാല്‌ വരെ പഠിച്ചത് പൊടിപ്പാറ NMLP സ്കൂളില്‍ ആയിരുന്നു.. ഒരു കൊച്ചു സ്കൂള്‍ ആയിരുന്നു.. ഞങ്ങള്‍ കുട്ടികള്‍ രാവിലെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ കാണുന്നത് ബഞ്ചിന്റെ മുകളില്‍ പട്ടി കിടന്നു ഉറങ്ങുന്നതു ആണ്.. ഇപ്പോള്‍ സ്കൂള്‍ വളരെ നന്നായിട്ടുണ്ട്... ഞാന്‍ നാട്ടില്‍ പോകുമ്പൊള്‍ ഒക്കെ സ്കൂളിന്റെ മുറ്റത്തെ പുല്ലില്‍ പോയി ആകാശത്തേക്ക് നോക്കി കിടക്കാറുന്ദ്.. അപ്പച്ചന്‍ (പപ്പയുടെ പപ്പാ) ആണ് എന്നെ എന്നും സ്കൂളില്‍ കൊണ്ടു വിടുന്നത്.. ഒന്നാം ക്ലാസ്സില്‍ ആദ്യം ആയി പോയപ്പോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞു ക്ലാസിന്റെ വെളിയില്‍ നില്‍കാം എന്ന്.. എന്നിട്ട് കക്ഷി വീട്ടില്‍ പോയി... ഞാന്‍ അവിടെ ഇരുന്നു കരഞ്ഞു.. രണ്ടാം ക്ലാസ്സില്‍ ഒക്കെ ആയപ്പോള്‍ കരച്ചില്‍ നിര്‍ത്തി.. അപ്പച്ചന്‍ രാവിലെ കൊണ്ടു വിടും.. അമ്മ ഉച്ചക്ക് ചോറ് കൊണ്ടു വരും.. വൈകിട്ട് വീണ്ടും അപ്പച്ചന്‍ വരും വിളിക്കാന്‍..

ഇതിന് ഇടയില്‍ പ്രധാന പെട്ട ഒരാളെ പരിചയപെടുത്തട്ടെ.. എന്റെ പ്രിയ ചങ്ങാതി.. എന്റെ കളികൂട്ടുകാരന്‍.. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ആയി തുടരുന്ന സൗഹൃദം.. അവന്റെ പേരു അരുണ്‍ കുമാര്‍ ജി പി.. അവനെ കുറിച്ചു പിന്നെ പറയാം... പറയാന്‍ തുടങ്ങിയാല്‍ തീരില്ല.. അത്ര ഉണ്ട് കഥകള്‍..

എല്‍ പി സ്കൂളില്‍ ഞാന്‍ പഠിക്കാന്‍ വല്യ മിടുക്കന്‍ ഒന്നും ആയിരുന്നില്ല.. സ്കൂളില്‍ പോകുന്നത് എന്തിനാണ് എന്ന് പോലും അറിയില്ലാരുന്നു... എന്റെ കൂടെ മൂന്നാം ക്ലാസ്സില്‍ പഠിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. അവളുടെ പേരു ശാരി എന്ന് ആണ്... ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടു മുട്ടുമോ എന്ന് എനിക്ക് അറിയില്ല..ചിലപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞു കാണും ഇപ്പോള്‍.. കണ്ടാല്‍ അറിയുമോ ആവോ..

സ്കൂളില്‍ ആലിസ് എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു..ഞാന്‍ ഇപ്പോള്‍ കാണുമ്പോഴും ടീച്ചറോട്‌ സംസാരിക്കും.. അന്ന് എന്നെ കുറെ തല്ലിയിട്ടുണ്ട് എന്ന് ആണ് എന്റെ ഓര്‍മ.. എന്നാലും പാവം ആണ്

സ്കൂളില്‍ സത്യം പറഞ്ഞാല്‍ ടീച്ചര്‍ മാര്‍ക്കു ഒന്നും എന്നെ വല്യ കാര്യം ഇല്ലാരുന്നു കാരണം ഞാന്‍ ഒന്നും പഠിക്കില്ല അപ്പോള്‍ അവര്‍ എന്നെ തല്ലും... പിള്ളേരെ ഒന്നും ഒരിക്കലും ഞാന്‍ തല്ലിയിട്ടില്ല.. അവര്‍ എന്നെ തല്ലുമായിരുന്നു.. അതൊക്കെ കുട്ടികളുടെ ഓരോ കുസൃതികള്‍.. ഞാന്‍ ഇതു എല്ലാം വന്നു വീട്ടില്‍ പറയും.. കേട്ട പാതി കേള്‍കാത്ത പാതി അപ്പച്ചന്‍ സ്കൂളില്‍ വന്നു ടീചെര്‍മാരോട് വഴക്ക് ഉണ്ടാക്കും.. എന്നെ അത്രയ്ക്ക് സ്നേഹിച്ചു ലാളിച്ചു ആണ് അവരു എന്നെ വളര്‍ത്തിയത്‌.. ഇതു കൊണ്ടൊക്കെ ആണ് കുട്ടികള്‍ ആരും പിന്നെ ഒന്നും പറയാതെ ആയി.. ടീചെര്‍സും ഒന്നും പറയാതെ ആയി.. അങ്ങനെ ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച്‌ കൊണ്ടു എന്റെ സ്കൂള്‍ ജീവിതത്തിന്റെ ആദ്യ നാല്‌ വര്‍ഷം കടന്നു പോയി..

ശാരി എവിടെ എങ്കിലും ഉണ്ട് എങ്കില്‍, ഇതു വായിച്ചു എങ്കില്‍ എന്നെ contact ചെയ്യണേ

1 comment: