അപ്പൂപ്പന്‍ താടികളെയും മയില്‍ പീലികളെയും പ്രണയിച്ച ഒരു ബാല്യ കാലം എനിക്ക് ഉണ്ടായിരുന്നു.... ഒരുപാടു നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച എന്റെ ബാല്യ കാലത്തേ പറ്റി ഞാന്‍ എന്തൊക്കെ ആണ് എഴുതുക... ഞാന്‍ ആദ്യം ആയി സ്കൂളില്‍ പോയത് , സ്കൂളിന്റെ മുറ്റത്തെ ചെന്തെങ്ങില്‍ വലിഞ്ഞു കയറിയത്, സ്കൂളിന്റെ മുറ്റത്ത് എന്നെ കാത്തു നില്‍കാം എന്ന് പറഞ്ഞ അപ്പച്ചനെ കാണാതെ പൊട്ടി കരഞ്ഞത്, ആദ്യമായി തനിയെ ബസില്‍ കയറിയത്, ആദ്യം ആയി ഒരു പെണ്‍കുട്ടി ഓടു കൌതുകം തോന്നിയത്... അങ്ങനെ എഴുതുവാന്‍ തുടങ്ങിയാല്‍ ഒരുപാടു ഉണ്ട്... ഞാന്‍ എല്ലാം പറയാം..ഒന്നും നിങ്ങളില്‍ നിന്നു ഒളിക്കില്ല.
ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ചത് പൊടിപ്പാറ NMLP സ്കൂളില്‍ ആയിരുന്നു.. ഒരു കൊച്ചു സ്കൂള്‍ ആയിരുന്നു.. ഞങ്ങള്‍ കുട്ടികള്‍ രാവിലെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ കാണുന്നത് ബഞ്ചിന്റെ മുകളില്‍ പട്ടി കിടന്നു ഉറങ്ങുന്നതു ആണ്.. ഇപ്പോള്‍ ആ സ്കൂള്‍ വളരെ നന്നായിട്ടുണ്ട്... ഞാന്‍ നാട്ടില്‍ പോകുമ്പൊള്‍ ഒക്കെ ആ സ്കൂളിന്റെ മുറ്റത്തെ പുല്ലില്‍ പോയി ആകാശത്തേക്ക് നോക്കി കിടക്കാറുന്ദ്.. അപ്പച്ചന്‍ (പപ്പയുടെ പപ്പാ) ആണ് എന്നെ എന്നും സ്കൂളില്‍ കൊണ്ടു വിടുന്നത്.. ഒന്നാം ക്ലാസ്സില്‍ ആദ്യം ആയി പോയപ്പോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞു ക്ലാസിന്റെ വെളിയില്‍ നില്‍കാം എന്ന്.. എന്നിട്ട് കക്ഷി വീട്ടില്‍ പോയി... ഞാന്‍ അവിടെ ഇരുന്നു കരഞ്ഞു.. രണ്ടാം ക്ലാസ്സില്‍ ഒക്കെ ആയപ്പോള്‍ കരച്ചില്‍ നിര്‍ത്തി.. അപ്പച്ചന്‍ രാവിലെ കൊണ്ടു വിടും.. അമ്മ ഉച്ചക്ക് ചോറ് കൊണ്ടു വരും.. വൈകിട്ട് വീണ്ടും അപ്പച്ചന്‍ വരും വിളിക്കാന്‍..
ഇതിന് ഇടയില്‍ പ്രധാന പെട്ട ഒരാളെ പരിചയപെടുത്തട്ടെ.. എന്റെ പ്രിയ ചങ്ങാതി.. എന്റെ കളികൂട്ടുകാരന്‍.. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ആയി തുടരുന്ന സൗഹൃദം.. അവന്റെ പേരു അരുണ്‍ കുമാര്‍ ജി പി.. അവനെ കുറിച്ചു പിന്നെ പറയാം... പറയാന്‍ തുടങ്ങിയാല്‍ തീരില്ല.. അത്ര ഉണ്ട് കഥകള്‍..
എല്‍ പി സ്കൂളില്‍ ഞാന്‍ പഠിക്കാന്‍ വല്യ മിടുക്കന്‍ ഒന്നും ആയിരുന്നില്ല.. സ്കൂളില്‍ പോകുന്നത് എന്തിനാണ് എന്ന് പോലും അറിയില്ലാരുന്നു... എന്റെ കൂടെ മൂന്നാം ക്ലാസ്സില്‍ പഠിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. അവളുടെ പേരു ശാരി എന്ന് ആണ്... ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടു മുട്ടുമോ എന്ന് എനിക്ക് അറിയില്ല..ചിലപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞു കാണും ഇപ്പോള്‍.. കണ്ടാല്‍ അറിയുമോ ആവോ..
സ്കൂളില്‍ ആലിസ് എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു..ഞാന്‍ ഇപ്പോള്‍ കാണുമ്പോഴും ടീച്ചറോട് സംസാരിക്കും.. അന്ന് എന്നെ കുറെ തല്ലിയിട്ടുണ്ട് എന്ന് ആണ് എന്റെ ഓര്‍മ.. എന്നാലും പാവം ആണ്
സ്കൂളില്‍ സത്യം പറഞ്ഞാല്‍ ടീച്ചര്‍ മാര്‍ക്കു ഒന്നും എന്നെ വല്യ കാര്യം ഇല്ലാരുന്നു കാരണം ഞാന്‍ ഒന്നും പഠിക്കില്ല അപ്പോള്‍ അവര്‍ എന്നെ തല്ലും... പിള്ളേരെ ഒന്നും ഒരിക്കലും ഞാന്‍ തല്ലിയിട്ടില്ല.. അവര്‍ എന്നെ തല്ലുമായിരുന്നു.. അതൊക്കെ കുട്ടികളുടെ ഓരോ കുസൃതികള്‍.. ഞാന്‍ ഇതു എല്ലാം വന്നു വീട്ടില്‍ പറയും.. കേട്ട പാതി കേള്‍കാത്ത പാതി അപ്പച്ചന്‍ സ്കൂളില്‍ വന്നു ടീചെര്‍മാരോട് വഴക്ക് ഉണ്ടാക്കും.. എന്നെ അത്രയ്ക്ക് സ്നേഹിച്ചു ലാളിച്ചു ആണ് അവരു എന്നെ വളര്‍ത്തിയത്.. ഇതു കൊണ്ടൊക്കെ ആണ് കുട്ടികള്‍ ആരും പിന്നെ ഒന്നും പറയാതെ ആയി.. ടീചെര്‍സും ഒന്നും പറയാതെ ആയി.. അങ്ങനെ ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ടു എന്റെ സ്കൂള്‍ ജീവിതത്തിന്റെ ആദ്യ നാല് വര്‍ഷം കടന്നു പോയി..
ശാരി എവിടെ എങ്കിലും ഉണ്ട് എങ്കില്‍, ഇതു വായിച്ചു എങ്കില്‍ എന്നെ contact ചെയ്യണേ
ഏകാന്തതയുടെ മടുപ്പ് തലച്ചോറ് കാര്‍ന്നു തിന്നു തുടങ്ങുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന ചിന്തകള്‍ പുറത്തു വരുന്നത് വാക്കുകളിലൂടെ ആണ്..!! ബോധ മണ്ഡലങ്ങള്‍ കൈ വിട്ടു പോയിരിക്കുന്നു !!! ഇവിടെ പോസ്റ്റിയിരിക്കുന്നതെല്ലാം സ്വന്തം റിസ്ക്കില്‍ വായിക്കുക.. :)
Saturday, January 24, 2009
Saturday, January 17, 2009
ബാംഗ്ലൂര്‍ ജീവിതം...
അടിപൊളി - ബാംഗ്ലൂര്‍ എന്ന ഐ.ടി വിദ്യഭ്യാസ വ്യവസായ നഗരത്തില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ആയ നമ്മുടെ കുട്ടികളോട് / സുഹൃത്തുക്കളോട് എങ്ങനെ ഉണ്ട് ബാംഗ്ലൂര്‍ ജീവിതം എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി
പൊളി-ക്കുന്നത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളോ അതോ മാതാ പിതാക്കളുടെ പണപ്പെട്ടിയോ
പഠിക്കുന്നവരില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ട്.. നാട്ടിലെ സമ്പന്നരുടെയും വിദേശ മലയാളികളുടെയും മക്കള്‍ ഒരു വിഭാഗം... ലോണ്‍ എടുത്തും കിടപ്പാടം പണയപെടുത്തിയും പഠിക്കാന്‍ എത്തിയവര്‍ മറ്റൊരു വിഭാഗം
ചടങ്ങുകളിലും സല്കാരങ്ങളിലും മക്കള്‍ അങ്ങ് ബാംഗ്ലൂ... ഊരിലാ എന്ന് വീമ്പു പറയുന്ന മാതാ പിതാക്കള്‍ ഉണ്ടോ അറിയുന്നു അവിടെ അവര്‍ മൊത്തം ഊരുക ആണ് എന്ന്...
പുല്ലു ഇല്ലാത്ത പറമ്പില്‍ കെട്ടിയിരുന്ന പശു കിടാവിനെ അഴിച്ചു വിട്ടത് പോലെ ഒരു പരാക്രമം... ഈ മിശ്ര സംസ്കാര പുല്‍ മേട്ടിലെക്ക് എത്തുന്ന അവര്‍ സര്‍വ സദാചാരങ്ങളുടെയും മൂക്ക് കയറുകള്‍ പൊട്ടിച്ചു എറിഞ്ഞു മേച്ചില്‍ അങ്ങ് തുടങ്ങുക ആയി...ഇനി അടുത്ത മൂക്ക് കയറു ഇട്ടു തൊഴുത്തില്‍ കയറ്റുന്നത് വരെ ഉള്ള കാലഘട്ടം അങ്ങ് വിഹരിക്കുക തന്നെ...
സാധാരണ ജീവിതം നയിക്കുന്ന ഈ എളിയവന് സമ്പന്നര്‍ മേയുന്ന പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ആയില്ല എങ്കിലും ഇടത്തരം മേടുകളില്‍ കണ്ട ചില മേയലുകള്‍ ആണ് ഇങ്ങനെ ഒരു ലേഖനത്തിന് പ്രചോദനം നല്കിയത്...
സ്വന്തം ലിജു....

Saturday, January 3, 2009
ഇവിടെ തുടങ്ങുന്നു...
ഞാന്‍ ജനിച്ചത് കേരള സംസ്ഥാനത്തിലെ പത്തനതിട്ട ജില്ലയിലെ റാന്നി എന്ന താലൂക്കില്‍ ആണ്..എന്റെ ജനനം 1985 Jan 4 നു ആയിരുന്നു.. ഞാന്‍ ജനിച്ചത് ഒരു വെളുപ്പാന്‍ കാലത്തു ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ആ ദിവസം രാവിലെ കറന്റ് പോയിരുന്നു... ഇത്ര ഒക്കെയേ എനിക്ക് എന്റെ ജന്മ ദിവസത്തെ പറ്റി ഓര്‍മ ഉള്ളൂ.. ഇതു അല്ലാതെ വേറെ ആരും ഒന്നും പറഞ്ഞു തന്നിട്ടും ഇല്ല... പക്ഷെ ജനിക്കുന്നതിനു മുന്‍പെ തന്നെ doctors നു ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാക്കിയവന്‍ ആണ് ഞാന്‍ എന്ന് ആണ് കേട്ടറിവ്.. അത് എന്തായാലും അവിടെ ഇരിക്കട്ടെ.. അല്ലെങ്കിലും അതൊന്നും അറിഞ്ഞിട്ടു വല്യ കാര്യം ഇല്ല ... ഇതൊന്നും വായിച്ചിട്ടും വല്യ കാര്യം ഇല്ല എന്ന് അറിയാം..എന്നാലും നിങ്ങള്‍ വായിക്കു...
ഞാന്‍ ജനിച്ചു കഴിഞ്ഞു കുറച്ചു നാള്‍ മാത്രമെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ... അത് കഴിഞ്ഞു പപ്പാ യുടെയും മമ്മയുടെയും ജോലി യും കാര്യങ്ങളും ഒക്കെ ആയി ഞാനും മുംബൈ മഹാ നഗരത്തിലേക്കു വണ്ടി കയറി.. ഞാന്‍ അല്ല കയറിയത്..എന്നെ എടുത്തു കൊണ്ടു വീട്ടുകാര് കയറി.. പിന്നെ ഞാന്‍ കുറച്ചു നാള്‍ മുംബൈയില്‍ ആയിരുന്നു... അന്ന് മുംബൈയി വെറും ബോംബെ ആയിരുന്നേ.. പിന്നെ ഏകദേശം രണ്ടു വര്‍ഷം ഇവിടെ മുംബൈയില്‍... അതൊന്നും പറയണ്ട... എന്നെ ഒരു വീട്ടില്‍ കൊണ്ടു ഇരുത്തിയിട്ട് അമ്മയും അപ്പനും ജോലിക്ക് പോയി...ഒരു ദിവസം ഞാന്‍ ഇറങ്ങി എന്റെ വഴിക്ക് പോയി... എന്നെ നോക്കാന്‍ ഏല്പിച്ചു വീട്ടുകാരും എന്റെ വീട്ടുകാരും എല്ലാം ടെന്റഷന്‍ അടിച്ച് അത് വഴി ഇതു വഴി ഓടാന്‍ തുടങ്ങി... ഞാന്‍ എവിടെയോ പോയിരുന്നു... അങ്ങനെ രണ്ടു തവണ സംഭവിച്ചു..അപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് മനസ്സില്‍ ആയി എന്നെ ഇവിടെ നിര്‍ത്തിയാല്‍ ശരി ആവില്ല എന്ന്... അങ്ങനെ എനിക്ക് രണ്ടു വയസു കഴിഞ്ഞപ്പോള്‍ വീണ്ടും നാട്ടിലേക്ക് export ചെയ്തു.. അങ്ങനെ ഞാന്‍ പിന്നെ നാട്ടില്‍ തന്നെ വളര്‍ന്നു.. എനിക്ക് ഏകദേശം മൂന്നര വയസു ഉള്ളപ്പോള്‍ ആണ് എന്റെ പപ്പാ മരിക്കുന്നത്... ഒരു വാഹന അപകടം ആയിരുന്നു.. മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഹൈ വേ യില്‍ വച്ചു പപ്പാ മരിക്കുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്ത ഒരുകൊച്ചു പയ്യന്‍ ആയിരുന്നു... എനിക്ക് എന്റെ പപ്പാ യെ കണ്ട ഓര്‍മ്മകള്‍ പോലും ഇല്ല... എങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് എപ്പോളും എന്നോട് കൂടെ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... ഓരോ ദിവസം രാവിലെ ആകാശത്തേക്ക് നോക്കി ഞാന്‍ എന്റെ പപ്പയെ ഓര്‍കും... ആകാശത്തിലെ നക്ഷത്രങ്ങല്കിടയില്‍ എവിടെയോ ഇരുന്നു എന്റെ പപ്പാ എന്നെ നോക്കി ചിരിക്കുന്നുണ്ടാവണം... പപ്പയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു...
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നു ഒറ്റയ്ക്ക് നിന്നില്ലേ
ദൂരെ നിന്നും പിന്‍ വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ

അഹം..
ഞാന്‍... ഒരു യാത്രികന്‍... ഈ ദുനിയാവിലെ കോടാനുകോടി മനുഷ്യ ജീവികളില്‍ ഒരുവന്‍... ഈ ഭൂമിയിലേക്ക് താല്‍ക്കാലിക വാസത്തിനായി വന്നവന്‍... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു ദേശത്ത് പിറന്ന് വീണു... കാലത്തിന്‍റെ അനന്തമായ പ്രയാണത്തിനിടയില്‍, കൂലം കുത്തിയൊഴുകുന്ന മനുഷ്യജീവിതങ്ങള്‍ക്കിടയില്‍ അങ്ങനെ ഈ എളിയവനും ജീവിതം ആരംഭിച്ചു.
ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന് തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം. പാഥേയമില്ലാത്ത ഈയുള്ളവന്‍റെ ഈ യാത്രയില്‍ ഉടഞ്ഞ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..? എവിടയോ കളഞ്ഞുപോയ കൗമാരം.. ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലോ...?
ഒരു യാത്ര ആയിരുന്നു എന്‍റെ ജീവിതം... കേരളത്തില്‍ നിന്നും മുംബൈലേക്കും അവിടെ നിന്ന് ഖത്തറിലേക്കും സമയാസമയങ്ങളില്‍ പറിച്ച് നടപ്പെടുകയായിരുന്നു ഞാന്‍... എങ്കിലും ഞാന്‍ ഈ ജീവിതം ഇഷ്ടപെടുന്നു...
കാരണം ഈ ജീവിതം എനിക്ക് പകര്‍ന്നു തന്ന അനുഭവങ്ങള്‍ ഒരുപാട് ഒരുപാട് ആണ്.. പ്രണയത്തിന്‍റെ സൌന്ദര്യം, വിരഹത്തിന്‍ വേദന, സൌഹൃദത്തിന്‍റെ സുഗന്ധം.. ഇതിനെല്ലാം ഞാന്‍ ഈ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു... കവി പാടിയ പോലെ ഈ മനോഹര തീരത്ത് ഒരു ജന്മം കൂടെ ജനിക്കാനായെങ്കില്‍...!!
"നന്ദി.... നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്...
എന്‍റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്...
എന്‍റെ മണ്ണില്‍ വീണ്‌ഒഴുകാത്ത മുകിലുകള്‍ക്കു ...
എന്നെ തഴുകാതെ , എന്നില്‍ തളിര്‍കാതെ ...
എന്‍റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ എല്ലാം ...
എനിക്ക് നീ നല്‍കാന്‍ മടിച്ചവെയ്ക്കെല്ലാം...
പ്രിയപ്പെട്ട ജീവിതമേ നന്ദി ഒരായിരം നന്ദി...."
ഞാന്‍ എന്‍റെ യാത്ര തുടരുകയാണ്.. ജീവിതമെന്ന യാത്ര.. ഇനിയും പിറക്കാനിരിക്കുന്ന ജന്മങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക്...
അതിനിടയില്‍..., സ്നേഹവും സൌഹൃദവും പങ്കുവെച്ച ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ്, ആ നിമിഷങ്ങളിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളേയും സന്തോഷങ്ങളേയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍... മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തുണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.!! എന്‍റെ മധുരിക്കുന്ന ഓര്‍മകളുടെ വസന്ത കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം... മഷിക്കുപ്പി...!!!
നീ മഴയാകുക... ഞാന്‍ കാറ്റ് ആകാം...
നീ മാനവും ഞാന്‍ ഭുമിയുമാകാം...
എന്‍റെ കാറ്റ് നിന്നില്‍ അലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ...!!
ഇഷ്ടപ്പെട്ട ഉദ്ധരണി:
"വിഡ്ഡികളുമായി തര്‍ക്കിക്കരുത്. ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും."
Subscribe to:
Posts (Atom)