Tuesday, May 19, 2015

സര്‍ക്കാര്‍ ദാദ..!!

കാലചക്രം തിരിയുന്നു ..ഒപ്പം ഭരണ ചക്രവും... അഞ്ചു വര്‍ഷം ഭരണം എന്ന എല്ലിന്‍ കഷണത്തില്‍ കടി പിടി കൂടുക... ദന്തക്ഷതങ്ങള്‍ ഏറ്റ എല്ലിന്‍ കഷണത്തെ അടുത്ത ശ്വാന കൂട്ടത്തിനു വലിച്ചെറിയുക.. കഴിഞ്ഞ 4 വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്ന വഴി പാട്.. അതെ, ഞാനും നോക്കി രസിക്കുന്നു ആ കടി പിടി... കഴുതയ്ക്ക് നോക്കി ഇരിക്കാനാണല്ലോ വിധി ..!

കയറിയ അന്ന് മുതല്‍ കാണുന്നു നല്ല ചൂടന്‍ വാര്‍ത്തകള്‍.. കേള്‍ക്കാന്‍ ഇമ്പമുള്ളത്... 
സരിതയുടെ പാനപാത്രത്തില്‍ ആരൊക്കെ കയ്യിട്ടു എന്നതിന്റെ കണക്കെടുപ്പ്... അഴിമതി കയ്യോടെ പിടിച്ചിട്ടും കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുന്ന പുംഗവന്‍മാരുടെ ചാനല്‍ രോദനം... ഇപ്പോ കാണിക്കും..ഇപ്പോ കാണിക്കും എന്ന് പറഞ്ഞു പൊതു ജനത്തെ കഴുത ആക്കുന്ന ചില നല്ലവന്മാര്‍(അവസര വാദികള്‍ )... പക്ഷം പറ്റുന്ന മാധ്യമങ്ങള്‍... കോര്‍പ്പറേറ്റുകളുടെ മൂട് താങ്ങുന്ന ഭരണാധികാരികള്‍.. പിന്നെ ചാനല്‍ ചര്‍ച്ച, കൂട്ട തെറി വിളി, കലാശ കൊട്ട്..
സത്യം പറഞ്ഞാല്‍ ഞാനും കാത്തിരിക്കുന്നതും സരിതയുടെ കത്തും, മാണിയുടെ മറുപടിയും, ജോര്‍ജിന്റെ തെറി വിളിയും ഒക്കെ തന്നെ... പിന്നെ വിപ്ലവം ആവിയായ പോയ ഒരു പ്രതിപക്ഷവും ഉണ്ട്.. ഇതിനിടയില്‍ ഖര്‍ വാപ്പസിയുമായി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന മോര്‍ച്ചകളും... ഭരണം എന്നാല്‍ ഇതൊക്കെ ആണെന്ന് ഞാനും പഠിച്ചു പോയി, ഇതൊക്കെ കാണുവാന ഇപ്പോ ഇഷ്ടവും ..എന്ത് രസം ..ആഹാ..!!
ഇതു വരെ കണ്ടില്ല.. തൊഴിലില്ലായ്മക്കെതിരെ എന്തെങ്കിലും പുതിയ നയങ്ങള്‍, പൊതുമരാമത്തിലെ വികസനങ്ങള്‍, കാര്‍ഷിക പുരോഗതിക്കു വേണ്ടിയുള്ള വികസനങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പുതിയ പദ്ധതികള്‍, ആദിവാസി സംരക്ഷണം, ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ടവരെ പുനരധിവസിപ്പിക്കുക, അങ്ങനെ ജന നന്മക്കുള്ള വാര്‍ത്തകള്‍ ഒന്നും കാണുന്നില്ല..
എനിക്കും കേള്‍ക്കണ്ട ഇതൊന്നും.. ഇതിനെക്കാള്‍ നല്ല മസാല വാര്‍ത്തകള്‍ കേള്‍ക്കാനാ എനികിഷ്ടം.. കേട്ട് തഴമ്പിച്ച കാതുകള്‍ ഇപ്പോ അത് കേള്‍ക്കാന്‍ മാത്രം കൊതിക്കുന്നു..!!
പിന്നെ ഒരു അപേക്ഷ.. മേല്പറഞ്ഞ ജന നന്മ ഒന്നും ചെയ്തില്ലെങ്കിലും.. കയ്യിട്ടു വാരിയതും, വെടി വച്ചതും, തല്ലു കൂടിയതും ഇങ്ങനെ വിളിച്ചു പറയാതെ മൌനമായി തൊട്ടിതരം ചെയ്തു കൊള്ളൂ.. നമ്മളെങ്കിലും കരുതട്ടെ ഭരണ ചക്രത്തില്‍ അമേദ്യം പറ്റിയിട്ടില്ല എന്ന്...!!!

അരുണഹൃദയം - Aruna Shanbaug..!!

ചിന്തിക്കാന്‍ കഴിയുന്നില്ല ആ മനസ്സിന്റെ അവസ്ഥ.. ശരീരത്തേക്കാള്‍ വേദന അനുഭവിച്ചു കാണും ആ മനസ്സ്...

തന്നെ ഈ അവസ്ഥയില്‍ ആക്കിയവന്‍ ഇപ്പോഴും ആരോഗ്യവാനായ് ജീവിതം നയിക്കുന്നു..

തന്റെ മരണത്തിന്റെ ഹര്‍ജികള്‍ സര്‍ക്കാര്‍ എഴുതി വയ്ക്കുന്നു ..എഴുതി തള്ളുന്നു..

ഭയാനകം ആ അവസ്ഥ.. 

ആര്‍ക്കും വരുത്തരുത് ആ അവസ്ഥ.. ഒടുവില്‍ ആരോടും പരിഭവം ഇല്ലാതെ മരണത്തിലേക്കും..

ഇനിയും ഒരു പാട് അരുണമാരും, സോഹനലാലിനെ പോലുള്ള പിതൃ ശൂന്യന്‍മാരും ഉണ്ടാകും.. കാരണം നീതി നിഷേധിക്കപ്പെടുന്ന നാട്ടില്‍ ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയെയുള്ളൂ...

പിറക്കാതിരിക്കട്ടെ സോഹന്‍ലാലിനെ പോലുള്ള നപുംസകങ്ങള്‍..!!
അരുണമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ..!!

Sunday, May 10, 2015

വര്‍ഗീയത...

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത പറഞ്ഞവനെ വളഞ്ഞിട്ട് തല്ലുന്ന പ്രവാസികള്‍ ..തല്ലിയവര്‍ വര്‍ഗീയ വാദികള്‍ അല്ല... (ആണോ?എനിക്കറിയില്ല?)...

എനിക്ക് തോന്നുന്നത് ഇവിടത്തെ ഈ വര്‍ഗീയ ചര്‍ച്ചകള്‍ നല്ലതിനല്ല...

സാഹിത്യ എഴുത്ത്, പ്രണയം എഴുത്ത് അവരോടൊക്കെ മതിപ്പ് തോന്നുന്നു..

പടരാതിരിക്കട്ടെ ഈ വര്‍ഗീയത ഇന്ത്യയില്‍... ആളികത്തുന്ന തീ പിന്നെ അണക്കുവാന്‍ ഒരു സോഷ്യല്‍ മീഡിയ വിചാരിച്ചാലും നടക്കില്ല..

അത് കൊണ്ട് ദയവു ചെയ്തു വര്‍ഗീയ തീ ഇവിടെ നിന്നും കൊളുത്തരുതെ മക്കളെ ..

Monday, April 20, 2015

ഓര്‍ക്കുക... ഓര്‍ത്താല്‍ നന്ന്..


മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ജനകീയാസൂത്രണത്തിന്റെ പേരില്‍ വന്ധ്യംകരണം നടത്തണം എന്ന് പറയുന്ന വിവരം കെട്ട വര്‍ഗീയ ഹിജടകളുടെ നാവടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണാപരമായി നിങ്ങള്‍ പരാജയപ്പെട്ടു..

ഇനി എന്തൊക്കെ 'മേക്ക് ഇന്‍ ഇന്ത്യ' കൊണ്ട് വന്നാലും രാജ്യത്തിന് വര്‍ഗീയ മുഖചായ വരുത്തുന്ന ഇത്തരം വര്‍ഗീയ കോമരങ്ങളെ ഉറഞ്ഞു തുള്ളാന്‍ അനുവദിക്കുന്ന സര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ പുല്ലു വില തന്നെ ആയിരിക്കും ..

അണികളുടെ നാവിനു കടിഞ്ഞാന്‍ ഇടുക..കടിഞ്ഞാന്‍ പൊട്ടിച്ചാല്‍ നാവരിയുക ..അല്ലാതെ മൌന സമ്മതം കൊടുക്കകയല്ല ഒരു നേതാവിന്റെയും കടമ...

ഓര്‍ക്കുക... ഓര്‍ത്താല്‍ നന്ന്..

ഇതല്ല നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ..!!

Sunday, April 19, 2015

നീതി ലഭിക്കണം...

ജാതിയും മതവും നോക്കി പഠിക്കാനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അര്‍ഹത ഉണ്ടായിട്ടും ഒന്നും കിട്ടാതെ പോകുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു...


കണ്ണ് തുറക്കുക !!

ഉയര്‍ന്ന ജാതി ആയതു കൊണ്ട് പട്ടിണി ഉണ്ടാകില്ല എന്നില്ലല്ലോ...
നീതി ലഭിക്കണം.. അത് അര്‍ഹിക്കുന്നവര്‍ക്ക്...

Tuesday, April 14, 2015

വിദ്യാഭ്യാസ കച്ചവടം..

വിദ്യാഭ്യാസത്തെ വെറും നാലാം കിട കൂട്ടി കൊടുപ്പുകാരന്റെ ലാഘവത്തില്‍ കാണുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ നേര്‍കാഴ്‍ച്ചയെ പറ്റി ഒരു സുഹൃത്തിന്റെ അനുഭവ കഥ കേട്ടു..നടക്കുന്നത് അങ്ങ് ബംഗ്ലൂരില്‍ തന്നെ ,മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെ പതിവ് പോലെ ഇരകളും ..പരീക്ഷ എഴുതിയില്ലെങ്കിലും വിജയിക്കും വെറും 3000 രൂപ മുതല്‍ 30000 രൂപ വരെയാണ് നെറികെട്ട കച്ചവടത്തിന്റെ വില ..
നാളെ പഠിച്ചിറങ്ങുന്ന യുവതലമുറ ഡോക്ടര്‍മാരും നേഴ്സ്മാരും പരീക്ഷിക്കുന്നത് അവരുടെ രോഗിയുടെ മുകളില്‍ ..കയ്യബദ്ധത്തിന്റെ പേരില്‍ നാളെ പൊലിഞ്ഞു പോകുന്നതും ജീവനുകള്‍ ആയിരിക്കും ..വാര്‍ത്തെടുക്കപ്പെടുന്ന യുവതലമുറ കഴിവ് കെട്ടവന്മാര്‍ ആകുന്നു ഈ കുതിര കച്ചവടത്തിലൂടെ .ചുരുക്കം പറഞ്ഞാല്‍ വിദ്യാര്‍ഥികളുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ തന്നെ ഭാവിക്ക് ഭീഷണി ആകുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് അനിവാര്യമായി തീര്‍ന്നിരിക്കുന്നു ..
ഹേ.,വിദ്യാഭ്യാസ കച്ചവടം നടത്തുന്ന മാനേജ്‌മന്റ്‌ കൂട്ടി കൊടുപ്പുകാരെ ..നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ ആണെങ്കില്‍ വേറെ എന്തൊക്കെ പണികള്‍ ഉണ്ട് (പണികള്‍ സ്വകാര്യം )..സമൂഹത്തെ നശിപ്പിക്കുന്ന,തലമുറയെ നശിപ്പിക്കുന്ന കോഴഹിജടകള്‍ ..പേര് പറയാന്‍ താല്പര്യം ഇല്ലാത്ത എന്റെ ഫേസ്ബുക്ക്‌ സുഹൃത്ത്‌ പറഞ്ഞ സത്യങ്ങള്‍ ..ഇതു തിരസ്കരിക്കാം ..പിന്തുടരാം ..നമ്മുടെ കുട്ടികളുടെ ഭാവി ഒരിക്കലും ഇതു പോലെ ആകരുത് ..

Thursday, April 2, 2015

ഭീകരമായ അഞ്ചു മിനിറ്റ്...

കുറെ ദിവസം പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോ ആണ് ദൈവം പ്രത്യക്ഷപ്പെട്ടു എന്റെ ആഗ്രഹം സാധിച്ചു തന്നത് 

അഞ്ചെ അഞ്ചു മിനിറ്റ് !!! എനിക്ക് പ്രാന്ത് ആയില്ലെന്നെ ഉള്ളൂ...!!
----------------------------------------------------------------------
ദൈവം തീരെ പ്രതീക്ഷിക്കാതെ മുന്നില്‍ വന്നു നിന്നപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് പേടിച്ചു !!
എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോ ആലോചിക്കാന്‍ ഒന്നും മിനക്കെട്ടില്ല !!എനിക്ക് കുറച്ചു നേരം ദൈവം ആകണം എന്ന് പറഞ്ഞു .(ദൈവം ആയിട്ട് വേണം കുറെ കാശും ,ബംഗ്ലാവും ,കാറും ഒക്കെ അങ്ങ് സ്വന്തമാക്കാന്‍ )
മൂപ്പര്‍ എനിക്ക് അഞ്ചു മിനിറ്റ് തന്നു ..അതൊക്കെ ധാരാളം അല്ലെ .കണ്ണടച്ച് തുറന്നതും ഞാന്‍ ദൈവം ആയി !!


അത് വരെ മാത്രേ എനിക്ക് ശരിക്ക് ഓര്‍മ ഉള്ളൂ !!
ഒരു ചെവിയില്‍ ഗവര്‍ന്മെന്റ് ആശുപത്രിയില്‍ പോയ പോലെ കൂട്ട കരച്ചില്‍ ,അണ്‍ സഹിക്കബിള്‍ ,പിന്നെ ചീത്ത വിളികള്‍,കുമ്പസാര രഹസ്യങ്ങള്‍ .....


മറ്റേ ചെവിയില്‍ ആണെങ്കിലോ സന്തോഷം ,പൊട്ടിച്ചിരികള്‍ ,മന്ത്ര ധ്വനികള്‍ ,ബാങ്ക് വിളികള്‍,നന്ദി പ്രകാശനം !!

ചെവി പൊത്തി പിടിച്ചു കണ്ണ് തുറന്നപ്പോള്‍ ഒരു കണ്ണില്‍ ഇപ്പൊ നടക്കുന്ന കാര്യങ്ങള്‍.. മറ്റേ കണ്ണില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ...കണ്ടവരെ ഒക്കെ രക്ഷിച്ചു അപകടങ്ങളില്‍ നിന്ന് ..കുറെ പേര്‍ മിസ്‌ ആയി (സോറി ..അറിഞ്ഞോണ്ട്‌ അല്ല !!എന്നെക്കൊണ്ട് പറ്റിയില്ല..


അവസാനം ഒരു രക്ഷയും ഇല്ലാതായപ്പോ കണ്ണ് മുറുക്കി അടച്ചു ..

പിന്നെ കണ്ണ് തുറക്കുമ്പോ ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു !!

അഞ്ചു മിനിറ്റ് ഇങ്ങനെ ആണേല്‍ കുറെ കാലം ആയി ദൈവം ആയി ജീവിക്കുന്ന ദൈവത്തിനെ സമ്മതിക്കണം...



അഞ്ചു മിനിറ്റ് മുന്പ് (ഫ്ലാഷ് ബാക്ക് )

ഹു !

അഞ്ചു മിനിറ്റ് പോയ ഒരു പോക്ക് !!

കാറും ,ബംഗ്ലാവും കോപ്പും ഒന്നും വേണ്ട ..എങ്ങനേലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു ..

Sunday, March 1, 2015

കടം..!!

കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി. റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി.

ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി. 

ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി.

കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി. 

കാലിത്തീറ്റ വിതരണക്കാരൻ പ്രതിസന്ധി ഘട്ടത്തിൽ പണംവാങ്ങാതെ സേവനം നടത്തിയ ഗ്രാമത്തിലെ വേശ്യയുടെ കടംവീട്ടാനോടി.

വേശ്യ ആ പണവുമായി ഇടപാടുകാർക്ക് വേണ്ടി കടംപറഞ്ഞു റൂമെടുത്ത ഹോട്ടലുടമയുടെ പറ്റു തീർക്കാനോടി. 

ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ നോട്ട് റിസപ്ഷനിലെ കൌണ്ടറിൽ വച്ചങ്ങനെ നിൽക്കുമ്പോൾ, നേരത്തെ മുറി നല്ലതാണോയെന്നു പരിശോധിക്കാൻ പോയ ടൂറിസ്റ്റ് തിരികെവന്ന് മുറി ഇഷ്ടപ്പെടാത്തത് കൊണ്ട് നൂറുഡോളർ നോട്ട്  തിരികെയെടുത്ത്  ഇറങ്ങിപ്പോയി...

ചുരുക്കത്തിൽ ആരും ഒന്നും നേടിയില്ല... 

പക്ഷെ അത്രയും ആളുകൾ ഇപ്പോൾ കടത്തിൽ നിന്ന് മുക്തരും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരുമാണ് !

കടപ്പാട് : മുഖപുസ്തകം 

Monday, February 23, 2015

രാവണനെയാണെനിക്കിഷ്ടം..

ദശരഥന്‍റെ ഭാര്യമാര്‍ക്കിടയില്‍ രൂപപ്പെട്ട അവകാശതര്‍ക്കത്തെ തുടര്‍ന്ന് ലക്ഷ്മണനനെയും സീതയേയും കൂട്ടി കാട്ടിലേക്ക് പോകുന്നു രാമന്‍..അവിടെ വച്ച് സീതയെ രാവണന്‍ തട്ടി കൊണ്ട് പോകുന്നു..ഒരു രാജ്യം ചുട്ടുകരിച്ച് സീതയെ മോചിപ്പിക്കുന്ന രാമന്‍ സീതയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി സീതയെ ഉപേക്ഷിക്കുന്നു.. തുടര്‍ന്ന് സീതയുടെ അഗ്നിപ്രവേശം .. അത് ഇത് അതൊക്കെ പിന്നാലെ.... സ്വന്തം ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത..പ്രത്യേകിച്ച് ഒരു മഹത്പ്രവര്‍ത്തിയും ചെയ്യാത്ത സ്വന്തം വീടും കൂടും ഉപേക്ഷിച്ച് സ്വയം വരിച്ച സീതയോട് യാതൊരു നീതിയും കാണിക്കാത്ത രാമന്‍ മര്യാദാപുരുഷോത്തമന്‍ ദൈവം..!! 

എന്നാല്‍ രാവണനോ... സഹോദരി ശൂര്‍പ്പണഖയെ അതിരറ്റ് സ്നേഹിച്ചിരുന്നു രാവണന്‍..രാമ ലക്ഷമണന്‍മാരോടുള്ള പ്രണയം മൂത്ത്..ലക്ഷുവിന്‍റെ കയ്യില്‍ നിന്നും എട്ടിന്‍റെ പണിയും വാങ്ങി ശൂര്‍പ്പു രാവണന്‍റെ അടുത്തോട്ട് ചെന്ന് സീതയെ പറ്റി പറഞ്ഞു മോഹിപ്പിക്കുന്നു.. കൊല്ലപ്പെട്ട സഹോദരനമാരെ പറ്റി പറഞ്ഞ് പ്രകോപിപ്പിക്കുന്നു.....സഹോദരിയോടുള്ള വാത്സല്ല്യവും സീതയോടുള്ള പ്രണയവും മൂലം രാവണന്‍ സീതയെ തട്ടി കൊണ്ട് വരുന്നു..കൈലാസമെടുത്ത് അമ്മാനമാടാനും കുബേരന്‍റെ കയ്യില്‍ നിന്നും വിമാനം പിടിച്ചു വാങ്ങാന്‍ മാത്രം കരുത്തനായിരുന്നു രാവണന്‍..രാമനോ??ബാലിയെ ചതിയില്‍ കൊലപ്പെടുത്തിയവന്‍..ദുര്‍ബലന്‍.. രാവണന്‍..ഒരിക്കലും ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പോലും സീതയെ നോവിച്ചിരുന്നില്ല..അശോകവനിയില്‍ തന്‍റെ കയ്യെത്തും ദൂരത്ത്‌ തടവിലിട്ടെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ച് മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന്‌ കഴിഞ്ഞു..


കുടുംബനാഥന്‍ എന്ന നിലയിലും രാവണന്‍ സ്‌നേഹസമ്പന്നനാണ്‌. മണ്ഡോദരിയില്‍ മേഘനാഥന്‍, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ മൂന്ന്‌ പുത്രന്മാരാണ്‌ രാവണനുള്ളത്‌..മേഘനാഥന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊട്ടികരഞ്ഞ രാവണന്‍ പിതൃവാത്സല്ല്യത്തിന്‍റെ മൂര്‍ത്തീ ഭാവമാണ്.. ധീരനായിരുന്നു രാവണന്‍..മക്കളും സഹോദരന്മാരും യുദ്ധത്തില്‍ കൊല്ലപ്പെടുന്നതും മന്ധോദരിയെ വാനരന്മാര്‍ ഉപദ്രവിക്കുന്നതും നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്നവന്‍..എന്നിട്ടും രാമന് രാവണന്‍ കീഴടങ്ങിയില്ല..ഏഴു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബന്ധു മിത്രാധികള്‍ മുഴുവന്‍ നഷ്ടപെട്ട രാവണന്‍ രാമബാണമേറ്റ് ശിരസ്സറ്റ് യുദ്ധഭൂമിയില്‍ മരിച്ചു വീണു..ആ മരണത്തിനുമുണ്ടൊരു അന്തസ്സ്.. 

ഇനി പറ..രാമനാണോ കഥയിലെ നായകന്‍ രാവണനാണോ??

ഉത്തരേന്ത്യന്‍ ഗോസ്സായിമാര്‍ ആര്യ ദ്രാവിഡ സംസ്കാരമൊക്കെ പറയും..എങ്കിലും എന്താണാവോ രാമന് സൗത്തിന്ത്യയില്‍ ആരാധകര്‍ കുറഞ്ഞു പോയത്???

സമയം തെറ്റി...

എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:

അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."

സംശയത്തോടെ ഭാര്യ നോക്കി.

"എനിക്ക് ഡിവോഴ്സ് വേണം."

ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"

ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."

അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.

ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു. അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി. രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു. അയാളെ കണ്ടതും അവള്‍ പറഞ്ഞു, "ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."

"പറയൂ."

"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."

ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി. അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്." അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.

ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.

അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു. "എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്. അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു. "അച്ഛാ... അമ്മയെ എടുക്ക്... സമയമായി", മകന് ഇത് ശീലമായിരിക്കുന്നു.

കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു. അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..." കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു. പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു. ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.

അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു, "എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ." കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.

ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.

വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു. തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം. പക്ഷെ ഭാര്യ... അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്. ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി. ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി. അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌. അത് തനിയ്ക്കുള്ളതാകും. സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി. തുറന്നു വായിച്ചു.

"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല. നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്. പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട. അതിനു മുന്‍പ് ഞാന്‍ പോയിരിക്കും. നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം. നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു. എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."

"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍", കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.

"നിനക്ക് വിട..."

അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു. അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്... അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു. "പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..." പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു. അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.

"സമയം തെറ്റി..." അയാള്‍ മറുപടി പറഞ്ഞു.

Wednesday, February 18, 2015

കാക്കയുടെ വീട് ...


കാക്ക കൊണ്ടു പോയത് തന്നെയാവും.. അമ്മമാര്‍ കള്ളം പറയില്ല...

പക്ഷെ കാക്കയ്ക്ക്  എന്തിനായിരുന്നു എന്റെ കളിപ്പാട്ടങ്ങള്‍...!!! അറിയില്ല... !!

ചിലപ്പോള്‍ എന്നെ പോലെ ഒരു കുഞ്ഞ്‌ കാക്കക്കും ഉണ്ടാവും....!!!
കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് ...!!

Tuesday, February 17, 2015

സൂര്യനെ പ്രണയിച്ച പെണ്‍കുട്ടി

അവള്‍ക്ക് ആദ്യമാദ്യം സൂര്യന്‍ വെറും ഒരു കത്തുന്ന ഗോളം മാത്രമായിരുന്നു.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള്‍ പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.
സൂര്യനെ ഓരോരുത്തര്‍ ഓരോ രീതിയില്‍ വരവേല്‍ക്കുന്നു..!
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി സൂര്യന്‍ കടലിന്റെ അടീലൊന്നും പോയതല്ല. അവിടെ തന്നെയുണ്ട്, നമുക്ക് കാണാന്‍ പറ്റില്ലെന്നേയുള്ളൂ. ബാക്കി പകുതി ആളുകള്‍ക്കും ഇപ്പോള്‍ സൂര്യനെ കാണാന്‍ കഴിയും.അവിടെ അവര്‍ക്ക് പ്രഭാതമാകും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.
സൂര്യനെ കാണാന്‍ കഴിയാതെ കിടക്കുമ്പോള്‍ അവള്‍ ഓര്‍ക്കും,
താന്‍ കിടക്കുന്ന ഭൂമി തുരന്ന് തുരന്ന് വലരെ ദൂരം ചെന്നാല്‍ ഭൂമിയുടെ മറുപുറം എത്താം.
അവിടെ കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ അതിവ്യത്യസ്ഥരായ് ചില മനുഷ്യരും കാണും.
സൂര്യന്‍ ഒന്നുതന്നെയാണെങ്കിലും അവിടെ താന്‍ അപരിചിതയാകും!
ഭൂമിയുടെ പിടിയൊന്നുവിട്ടാന്‍ പറന്നുയരുന്ന മനുഷ്യര്‍!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആ‍കാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!
അതിലും മുതിര്‍ന്നപ്പോള്‍,
അവള്‍ വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
ഇവിടെ അസ്തമിക്കുന്ന സൂര്യന്‍ ഭൂമിയുടെ മറുപുറം ഉദിക്കുമെന്നത് വിസ്മരിച്ച്
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.
പിന്നെ പിന്നെ,സൂര്യന്‍ തന്നെയോര്‍ത്താണ്‌ കരയുന്നതെന്ന് ഭാവനചെയ്യാന്‍ ഇഷ്ടപ്പെട്ടു.
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള്‍ വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന്‍ അവള്‍ക്കെല്ലാമെല്ലാമായി.
അവള്‍ സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള്‍ മറ്റെല്ലാം മറന്നു...
ഉള്ളിലിരുന്നാരോ പറഞ്ഞു,
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്‌!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!
സൂര്യനെ തന്റേതു മാത്രമാണെന്ന പറയാന്‍ അവള്‍ക്കാവില്ല.
സൂര്യന്‍ ഒരിക്കലും ഒരിക്കലും തന്നെ സ്വന്തമാണെന്ന് അംഗീകരിക്കില്ല.
താന്‍ മറഞ്ഞാലും സൂര്യന്‍ മറയില്ല. ഭൂമിയും. താന്‍ മാത്രമാണ് നശ്വരമായതെന്നും,
സൂര്യനെ പ്രണയിക്കുന്ന താന്‍ അനാധയാണെന്നവള്‍ ആദ്യമായറിഞ്ഞു.
എങ്കിലും സൂര്യനെ പ്രണയിക്കാതിരുന്നാല്‍ തന്റെ ദിനങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോകും എന്നും അവളറിഞ്ഞു!
പിന്നീട് വളരെക്കാലം ചെന്നപ്പോള്‍ അവള്‍ ഒന്നുകൂടി പഠിച്ചു.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.
ഭൂമി കരയുന്നത് സൂര്യന്റെ വിടപറയലിലല്ല, ഉഗ്രതാപത്താല്‍ വെന്തുചുമക്കുന്നതാണെന്നു തോന്നി. എന്നാല്‍ സൂര്യതാപം ഇല്ലാതായാല്‍, തന്റെ സര്‍വ്വചരാചരങ്ങളും നശിച്ചുപോകുമെന്നും ഭൂമിക്കറിയാം. ഭൂമിയുടെ നിസ്സഹായത അവളെ തളര്‍ത്തി.
സൂര്യനെ സ്നേഹിക്കാന്‍ അവള്‍ ഭയന്നു. ആ ചൂടില്‍ താന്‍‍ വെന്തുകരിഞ്ഞുപോകുമെന്ന് ഭയന്നു. എങ്കിലും ഇത്തിരി വെട്ടത്തിനായി അവള്‍ പ്രണയിച്ചു...

നിശാഗന്ധികള്‍ പൂക്കുന്നുണ്ടാവുമോ ..??

കുട്ടിക്കാലത്തെ രാത്രികള്‍ മനോഹരമാക്കാന്‍ നിലാവും ,തണുത്ത കാറ്റും ,രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂവും നിശാഗന്ധിയും ഉണ്ടായിരുന്നു !!!

ഇപ്പൊ ഫെസ്ബൂക്കും ,ഫാസ്റ്റ് ഫുഡും ,നൈറ്റ്‌ പാര്‍ട്ടികളും...!!

രാത്രിയാകുമ്പോ സുഗന്ധം വിടര്‍ത്തുന്ന വെളുത്ത പൂക്കള്‍ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ..??!!

നികത്താനാകാത്ത നഷ്ടങ്ങളാണ് പലതും.... :'(

Sunday, February 15, 2015

നാരങ്ങ മിട്ടായി...

അവനു അവളെ ഒരുപാടിഷ്ടമായിരുന്നു എന്നാലും പറയാന്‍ ഒരു മടി !!

പോക്കറ്റ് കാലി ആണ് !!ട്രീറ്റ് കൊടുക്കാന്‍ പോലും കാശില്ലാത്തവന് എന്ത് പ്രണയം... :(


എന്നാലും കടം വാങ്ങി തലേ ദിവസം വല്യ ഡയറി മില്‍ക്ക് സില്‍ക്ക് വാങ്ങി രഹസ്യമായ് കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തു വിട്ടു !! അവള്‍ക്കു കൊടുക്കാന്‍....


പിറ്റേ ദിവസം ഇത് പോലെ ഒരു ഫെബ്രുവരി പതിനാലാം തിയതി ആയിരുന്നു ..

"എനിക്ക് ഒന്നും ഇല്ലേ
" എന്നാ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ദെ അവള്‍ നില്‍ക്കുന്നു...

ഒന്നും മിണ്ടാതെ കയ്യില്‍ ഉള്ള നാരങ്ങ മിട്ടായി അവള്‍ക്ക് നേരെ നീട്ടി... 

അവള്‍ അത് എടുത്തിട്ട് പകരം ഡയറി മില്‍ക്ക് അവന്റെ കയ്യില്‍ വെച്ച് കൊടുത്തു...

"ഇത് ഇന്നലെ ആരോ കൊടുത്തു വിട്ടതാ ,അതിനേക്കാള്‍ മധുരം ഈ ചെക്കന്റെ നാരങ്ങ മിട്ടയിക്ക് തന്നെയാ heart emoticon heart emoticon .. ഇത് നീ കഴിച്ചോ smile emoticon smile emoticon

പൊന്നും പണവും ഒക്കെ ആണ് പെണ്ണിന് വേണ്ടത് എന്ന് കാലങ്ങളായി പാണന്‍ പാടി നടന്നത് കാറ്റില്‍ പറന്നു പോകുന്നത് അവന്‍ കണ്ടു...


ഞാന്‍ നിന്റെ തന്തയാടാ..തന്ത.....!!

പട്ടിയും പൂച്ചയും ഒക്കെ സ്ഥിരം ആരുടെയെങ്കിലും തന്തക്ക് വിളിക്കുന്നുണ്ട്....
പക്ഷെ ആര്‍ക്കും മനസിലാകൂലാ !!
.
പക്ഷെ ചെങ്കൊടിയുടെ താഴെ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചാല്‍ എല്ലാര്‍ക്കും മനസിലാകും... !!

ഇതൊന്നു കണ്ടും കേട്ടും നോക്കിക്കേ...!! 
.

ശേ !! മോശായിപ്പോയി !!
ഒരാളുടെ തന്തക്ക് ഒക്കെ വിളിക്കാന്ന് പറഞ്ഞാ !!
.
വിളിച്ചു സോറി പറഞ്ഞേക്കാം !!
.
ഹലോ...
.
ദൂരദര്‍ശന്റെ ഓഫിസ് അല്ലെ !!
നേരത്തെ ഒരാള് വിളിച്ചിട്ട് ഇയാളുടെ തന്തക് വിളിച്ചില്ലേ ??
.
അതെ... നിങ്ങളാരാ..??

ഞാനോ.. ഞാന്‍ നിന്റെ തന്തയാടാ തന്ത.....!!
അല്ല പിന്നെ !!!

Wednesday, February 11, 2015

ഉത്കൃഷ്ട നികൃഷ്ടര്‍..!!

വാര്‍ത്ത:
"ഹരിയാനയില്‍  ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം."
പണ്ടാരോ പറഞ്ഞു, മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ ജീവികള്‍ എന്ന്. അത് ശരിയാണോ എന്നൊരു സംശയം !
അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..
ആവശ്യത്തിനും ആവശ്യമില്ലാതെയും മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി,
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!
ഇണകളെ പീഡിപ്പിക്കുന്നതും മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും കാണില്ല.
അതുപോലെ പ്രതികാരത്തിനും വിനോദത്തിനുമൊക്കെയായി അന്യജീവികളേയും സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെയും എത്ര നികൃഷ്ടമായാണ് അവര്‍ കൊല്ലുന്നത്!
ഒരു മൃഗവും ഇത്ര ക്രൂരത കാട്ടുന്ന അറിവില്ല. മിക്ക മൃഗങ്ങളും വിശപ്പിനായായിരിക്കും കൊല്ലുന്നത് തന്നെ, അല്ലെങ്കില്‍ തന്നെ ദ്രോഹിക്കുമോ എന്നു ഭയന്ന്. എന്നാല്‍ മനുഷ്യനോ?!
താന്‍ ജന്മം കൊണ്ട ഗര്‍ഭപാത്രത്തില്‍ കമ്പിപ്പാര കയറ്റി തകര്‍ക്കാന്‍; ജീവനുവേണ്ടി യാചിക്കുന്ന/പിടയുന്ന ഇണയില്‍ കാമദാഹം തീര്‍ക്കാന്‍ ഒക്കെ മനുഷ്യന്‍ എന്ന ജീവിക്കു മാത്രമെ സാധ്യമാവൂ.. അങ്ങിനെ ഒരുപാട് ദുര്‍ഗ്ഗുണങ്ങള്‍ നിറഞ്ഞ മന്‍ഷ്യനെ എങ്ങിനെ ഭൂമിയിലെ ഉല്‍കൃഷ്ട ജീവി എന്നു വിളിക്കാനാവും..?!

കാത്തിരുന്നു കാണാം

ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന ഒരു ചൊല്ലുണ്ട് 

ഒരിക്കല്‍ ബി ജെ പി ആശ കൊടുത്തു 
ജനങ്ങള്‍ ജയിപ്പിച്ചു !! പക്ഷെ ഒന്നും നടന്നില്ല ....!!
ഇപ്പൊ ആം ആദ്മി പാര്‍ടി ആശ കൊടുത്തു ..ജനങ്ങള്‍ ജയിപ്പിച്ചു !!!!എന്തെങ്കിലും നടക്കുമോ ആവോ...??!!!


ക്ഷമ നശിച്ചാല്‍ ജനങ്ങളുടെ പ്രതികരണം ഭീകരം ആകും...!!!


സില്‍മ തുടങ്ങുന്നതിനു മുന്‍പ് തൊണ്ടക്ക് കിച് കിച് ഉള്ള ചേട്ടന്‍ പറയുന്ന പോലെ...
"വലിയ വില കൊടുക്കേണ്ടി വരും.." .. ജാഗ്രതൈ ...!!!!

Tuesday, January 6, 2015

ഘര്‍ വാപസി...

ബീഹാറില്‍ 200 പേര്‍ ക്രിസ്തു മതത്തിലേക്ക് മാറി !!
കോട്ടയത്തും ,പൊന്‍ കുന്നത്തുമായി 63 പേര്‍ പുനര്‍ മത പരിവര്‍ത്തനം നടത്തി (ഘര്‍ വാപ്പസി ) 


ബീഹാറില്‍ ഉള്ളവര്‍ പറയുന്നത് :"ജാതിയുടെ പേരില്‍ നേരിടേണ്ടി വരുന്ന ക്രൂരതകളില്‍ നിന്നും മോചനം നേടാനും ,ആത്മാഭിമാനത്തോടെ ജീവിക്കാനും ആണ് മതം മാറിയത് "

കോട്ടയത്ത്‌ തിരിച്ചു വന്നവര്‍ പറയുന്നത് :തങ്ങള്‍ക്കിടയില്‍ ജാതി ഇല്ല എന്ന് പറഞ്ഞാണ് മതം മാറ്റിയത്, പക്ഷെ ഇവടെ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവേചനം അവിടെ ആണ് ,അത് കൊണ്ടാണ് തിരിച്ചു വന്നത് 

ഇക്കരെ നിക്കുമ്പോള്‍ എന്നും അക്കരെ പച്ച ആണ് ...!!

നഷ്ടങ്ങള്‍ ഒരുപാടാണ്‌...


കുഴിയാനകള്‍ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ ...!! ഇന്റര്‍ ലോക്ക് ഇട്ടതു കാരണം മണ്ണില്‍ ചവിട്ടണ്ടല്ലോ....