Tuesday, August 20, 2019

ഒന്നു ചിന്തിക്കൂ...


പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടുന്ന 10000 രൂപയിൽ കണ്ണുംനട്ട് മുറ്റത്തു പോലും വെള്ളം കയറാത്ത പലരും അപേക്ഷയുമായി നെട്ടോട്ടം തുടങ്ങിയതിൽ വളരെ സന്തോഷം.
അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒരു നൂറുവട്ടം ചിന്തിക്കണം ഞാൻ ആ പണത്തിന് അര്ഹതപ്പെട്ടവനാണോ എന്ന്
സർക്കാർ തരുന്നതല്ലേ എന്ന ന്യായികരണമാണ് നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി
വർഷങ്ങളായി ചെരുപ്പ് തുന്നിയുണ്ടാക്കിയ ഒരു സ്ത്രീയുടെ വിയർപ്പിന്റെ ഗന്ധമുണ്ടാവും ആ പണത്തിന്
Rcc യിൽ ചികിത്സയ്ക്കായി പോകുന്നവന്റെ കണ്ണീരിന്റെ നനവുണ്ടാവും ആ പണത്തിന്
റോഡരുകിൽ ഭിക്ഷയെടുത്ത് കിട്ടിയ ഒരു രൂപയുടെ വേദനയുണ്ടാവും ആ പണത്തിന്
വെയിലുകൊണ്ട് വറ്റിപോയ പ്രവാസിയുടെ ചോരയുടെ ഗന്ധമുണ്ടാവും ആ പണത്തിന്
നന്മ വറ്റാത്ത അനേകായിരം മനുഷ്യരുടെ പ്രാർത്ഥന കൂടിയാണ് ആ പണം
അര്ഹതയില്ലാത്തവർ വാങ്ങാതിരിക്കുന്നതും ഒരു സഹായമാണ്
അത് അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിച്ചേരട്ടെ.....
Copied

No comments:

Post a Comment