കേരള ചരിത്രം ഇതു വരെ കാണാത്ത സാമൂഹിക പ്രതിഷേധം ആ 'ചേട്ടന്' വേണ്ടി നടന്നപ്പോഴും ,നമ്മുടെയൊക്കെ മനസ്സുകളില്‍ ആ ചേട്ടന്റെ മുഖം ആഴത്തില്‍ പതിഞ്ഞപ്പോഴും,നീതി തേടിയുള്ള ചേട്ടന്റെ യാത്രയില്‍ ഭാഗമാകുവാന്‍ ഓണ്‍ലൈന്‍ വഴിയും തെരുവുകളില്‍ നേരിട്ടിറങ്ങിയും സാന്നിധ്യം അറിയിച്ച അപരിചിതരായ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ പരിചിതയായ ,സത്യം അറിയാവുന്ന ഒരാളെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു .
അവന്‍ പ്രണയിച്ച ആ പെണ്‍കുട്ടി ...!!
പ്രണയിച്ചതിന്റെ പേരില്‍ ആണല്ലോ ആ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്റെ ഒത്താശയോടെ ആ പാവപ്പെട്ട യുവാവിനെ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
ആ പെണ്‍കുട്ടിയോട് എനിക്ക് ചോദിക്കുവാനുള്ളത് ...
പൊതുജനം കക്ഷി രാഷ്ട്രീയ ഭേതമന്യേ നീതിക്ക് വേണ്ടി തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ നിന്നെ പ്രണയിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവന് വേണ്ടി നീ ഒരു വാക്ക് പോലും മിണ്ടാതെ എന്തിനു മൌനം ഭുജിക്കുന്നു ...??
നീ എന്താ അന്ധയും ബധിരയും മൂകയുമാണോ ..??
അങ്ങനെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ നിന്റെ ബന്ധുക്കള്‍ കാണിച്ച തെമ്മാടിത്തരത്തിനു എതിരെ ഒരു വാക്കെങ്കിലും പൊതു ജനങ്ങളോട് പറയുവാന്‍ നിനക്ക് മനസാക്ഷിയില്ലേ ..??
അതോ നീ തന്നെയാണോ നിന്നെ പ്രണയിച്ചു എന്ന കുറ്റത്തിന് അവനെ കൊല്ലുവാനുള്ള അനുമതി നിന്റെ ബന്ധുവായ പോലീസ് ഏമാന് നല്‍കിയത് ..??
ഇന്നവന് വേണ്ടി അപരിചിതര്‍ മുറവിളി കൂട്ടുമ്പോള്‍ തെറ്റുകളുടെ അന്ധകാരത്തില്‍ നിന്റെ മനസാക്ഷിയെ പണയം വച്ച് നിനക്ക് എത്ര നാള്‍ ജീവിക്കുവാന്‍ കഴിയും ..??
വാര്‍ത്തകള്‍ വഴി അറിയുന്ന അങ്ങനെ ഒരു പ്രണയം നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ നിന്റെ ഈ മൌനം തന്നെ ആയിരിക്കും അവനെ മരണത്തേക്കാളേറെ വേദനിപ്പിക്കുന്നത്...!!
No comments:
Post a Comment