MAA NISHAADA....!!!
ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നാട് ആയി മാറി കൊണ്ട് ഇരിക്കുന്നു... 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു മരിച്ച Revolutionary Marxist Party നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം അത് ആണ് സൂചിപ്പിക്കുന്നത്.. ഈ കൊലപാതകികളെ സാത്താന്‍മാര്‍ എന്ന് പോലും വിളിക്കാന്‍ പാടില്ല... കാരണം സാത്താന്‍ ദൈവത്തിനു എതിരെ വിപ്ലവം ചെയ്ത വിപ്ലവകാരി ആയിരുന്നു.. ഇത്രയും ഭയ രഹിതം ആയ ഒരു കൊല കേരളത്തില്‍ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല.. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് വിരോധമായ പ്രവര്‍ത്തനങ്ങള്‍ക് വളക്കുറുള്ള മണ്ണ് ആയി കേരളത്തെ മാറ്റിക്കൊണ്ട് ഇരിക്കുന്നു....ഇതിനു എതിരെ പ്രതികരിക്കേണ്ട ചുമതല ഓരോ മലയാളിക്കും ഉണ്ട്... ഈ അറും കൊലയെ പറ്റി ഇത് വരെ ഒന്നും പറയാതെ ഇരുന്ന നമ്മുടെ സാംസ്കാരിക നായകന്മാര്‍ ഇന്ന് മലയാളത്തിലെ ഒരു ദിനപത്രത്തില്‍ അവരുടെ പ്രതികരണം അറിയിച്ചത് വായിച്ചപ്പോള്‍ സന്തോഷം തോന്നി... ഇന്നത്തെ കാലഘട്ടത്തില്‍ നിശബ്ദന്‍ ആയി ഇരിക്കുവാന്‍ നമുക്ക് ആര്‍കും അവകാശം ഇല്ല.. നമ്മള്‍ എല്ലാവരും സാമൂഹിക ജീവികള്‍ ആണ്.. ചില കാലങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍, ചില പ്രതികരണങ്ങള്‍ നടത്തേണ്ടി വരും.. കവി തലശേരി അക്രമത്തിനു എതിരെയും സുഗതകുമാരി മരം വെട്ടുന്നതിനു എതിരെയും രവിന്ദ്ര നാഥ ടാഗോര്‍ ജാലിയന്‍ വാല ബാഗ് നു എതിരെയും കവിതകള്‍ എഴുതിയതും പ്രതികരിച്ചതും അത് കൊണ്ടാണ്... ഇവര്‍ ആരും രാഷ്ട്രീയക്കാര്‍ ആയിരുന്നില്ല... ഒന്നും ഇല്ലങ്കിലും വേദ വ്യാസനെ പോലെ "ധര്‍മം നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഞാന്‍ ഇതാ രണ്ടു കയ്യും ഉയര്‍ത്തി വിളിച്ചു പറയുന്നു...എന്നിട്ടും ആരും കേള്‍ക്കുന്നില്ലല്ലോ" എന്ന് എങ്കിലും നമ്മള്‍ നിശബ്ദം ആയി എങ്കിലും വിലപിച്ചിരുന്നു എങ്കില്‍ എത്ര മാത്രം ആശ്വാസം ആയേനെ...ഒരു കൊലപാതകവും മാനുഷികം അല്ല... മനുഷ്യര്‍ തമ്മില്‍ അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള എതിര്‍പ്പുകള്‍ വാക്കുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും ആണ് നേരിടണ്ടത് അല്ലാതെ ആയുധങ്ങള്‍ കൊണ്ട് അല്ല... 1789 എന്ന വര്‍ഷത്തില്‍ Bastille ലെ തടവറകള്‍ തകര്‍ത്തു കൊണ്ട് ലോകത്തിലേക്ക് മാനവ വിമോചനത്തിന്റെ സമഗ്ര പ്രതീകം ആയി ഫ്രഞ്ച് വിപ്ലവം (French Revolution) ആരംഭിച്ചത് Robespierre ന്‍റെ Guillotine കരുത്തില്‍ ആയിരുന്നില്ല.. മറിച്ചു Voltaire ന്‍റെയും Montesquieu വിന്‍റെയും ചിന്തകളുടെയും വളരെ ശക്തമായ, ഉജ്വലമായ പ്രഭാഷണങ്ങളിലൂടെ ആയിരുന്നു... കേരളത്തില്‍ ഉടല്‍ എടുത്ത സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൂടെ, പ്രസംഗ വേദികളിലൂടെ ആണ് കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്.. M.P.Manmathan എന്ന ഒറ്റയാള്‍ വ്യക്തിയുടെ, എന്ന വാക്കിന്‍റെ ചക്രവര്‍ത്തിയുടെ പ്രഭാഷണങ്ങളുടെ ഫലമായി കേരളത്തില്‍ മദ്യപാനത്തിനു എതിരായി ശക്തമായ ഒരു ചലനം തന്നെ ഉണ്ടായി... അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം ആണ് ഭാരതം... അണികളെ മുഴുവന്‍ തന്‍റെ വാക്കുകള്‍ കൊണ്ട് സംയമനത്തിലേക്ക് നയിക്കുവാന്‍ കഴിയുന്ന പ്രഭാഷകരുടെ സഹായം ആണു ഓരോ പ്രസ്ഥാനവും തേടുന്നത് എങ്കില്‍ സമാധാനത്തിന്‍റെ വാക്കുകള്‍ ഭാഷയുടെ പ്രാവുകള്‍ ആയി അവരുടെ തലച്ചോറിലേക്ക് പറത്തി വിടുവാന്‍ കഴിയുമായിരുന്നു.. ഈ സമയത്തു മഹാകവി വയലാര്‍ പാടിയത് ഓര്‍ത്തു പോകുന്നു..."വാളല്ലെന്‍ സമരായുധം.. ജ്ജ്വന ജ്ജ്വന ധ്വാനം മുഴക്കീടുവാന്‍ ആളല്ല..എന്‍ കരവാള് വിറ്റു ഒരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍..."(Vaalallen samarayudham.. Jhana jhana dhwaaanam muzhakeeduvan aalalla...En karavaalu vittu oru mani ponveena vaangichu njaan...)കൊലപാതകത്തിന്‍റെയും അക്രമത്തിന്‍റെയും മാര്‍ഗത്തില്‍ നിന്ന് മനുഷ്യ സ്നേഹത്തിന്‍റെ വഴിയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറണം... ഒഞ്ചിയത്തെ 51 വെട്ടുകള്‍ മനുഷ്യ മനസാക്ഷിക്കു മേല്‍ ആണ് വീണത്... ഏതു കൊലപാതകവും എതിര്‍കപെടെണ്ടത് ആണെന്ന് ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. അക്കിത്തത്തിന്‍റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ..."പ്രതികാര മഹാമാരിവഹിക്കും ക്ഷീണ രോഗികള്‍സുഖമെന്ന മഹാ ശക്തി വിരാജിക്കില്ല ലോകമേ നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകി, തേ സത്യംഇത് ശീലിക്കല്‍ ധര്‍മവും..."ഇതില്‍ പരം ഇപ്പോഴും എപ്പോഴും മറ്റു എന്ത് പറയാനാണ്... ജീവനെ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന്‍ തന്നെ ആണ് പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും.. Daivathinte swantham naadu ennu ariyappedunna keralam innu gundakaludeyum quotation sanghangaludeyum naadu aayi maari kondu irikkunnu... 51 vettu etu thalachoru potti maricha Revolutionary Marxist Party nethaavu T.P.Chandrasekharante kolapaathakam athu aanu soochippikkunnathu... Ithrayum bhaya rehitham aaya oru kolapaathakam keralathil adutha kaalathu onnum undaayittilla... sanghaditha raashtreeya prasthanangal manushya manasaakshikku virodhamaaya pravarthanangalku valakkoor ulla mannu aayi keralathe maatikondu irikkunnu... ithinu ethire prathikarikkenda chumathala oro malayaalikkum und...
Eee arrum kolaye pati ithu vare onnnum parayaathe irunna nammude saamskaarika naayakanmaar innu malayalathile oru news paper il avarude prathikaranam ariyichathu vaayichappol santhosham thonni... Innathe kaalaghattathil nishabdan aayi irikkuvaan namukku aarkum avakaasham illa... Nammal ellaavarum samoohika jeevikal aanu... Chila kaalangalil samoohika idapedalukal, chila prathikaranangal nadathendi varum... Kavi Thalasseri akramathinu ethireyum Sugathakumari maram vettunnathinu ethireyum Rabindranatha Tagore Jallianwala bagh nu ethireyum kavithakal ezhuthiyathum prathikarichathum athu kondaanu... Ivar aarum raashtraayakaar aayirunnilla... Onnum illankilum VedaVyasane pole "Dharmam nashichu kondirikkunnu ennu njan ithaa randu kayyum uyarthi vilichu parayunnu... Ennittum aarum kelkunnillallo...." ennu enkilum nammal nishabdham aayi enkilum vilapichirunnu enkil ethra maathram aaswaasam aayene....Oru kolapaathakavum maanushikam alla... Manushyar thammil, allenkil prasthaanangal thammil ulla ethirppukal vaakkukal kondum aashayangal kondum aanu neridandathu.. Allaathe aayudhangal kondalla... 1789 enna varshathil Bastille ile thadavarakal thakarthu kondu lokathilekku maanava vimochanathinte samagra pratheekam aayi French Revolution aarambhichathu Robespierre nte Guillotine karuthil aayirunnilla... Marrichu Voltaire nteyum Montesquieu vinteyum chinthakaludeyum valare shakthamaaya, ujwalamaaya prabhaashanangaliloode aayirunnu.... Keralathil udaledutha saamskaarika prasthaanangaliloode, prasanga vedhikaliloode aanu keralathil samoohika munnettangal nadannittullathu... M.P.Manmathan enna vaakkinte chakravarthiyude prabhashanangalude bhalam aayi keralathil madhyapaanathinu ethiraayi shaktam aaya oru chalanam thanne undaayi... Ahimsayiloode swaathanthryam nediya oru raajyam aanu bharatam... Anikale muzhuvan thante vaakkukal kondu samyamanathilekku nayikkuvaan kazhiyunna prabhaashakarude sahayam aanu oro prasthaanavum thedunnathu enkil samadhanathinte vaakkukal bhashayude praavukal aayi anikalude thalachorilekku paraththi viduvaan kazhiyumaayirunnu...Eee samayathu maha kavi Vayalar paadiyathu orthu pokunnu.."Vaalallen samarayudham.. Jhanal jhanal dhwaaanam muzhakeeduvan aalalla... En karavaalu vittu oru mani ponveena vaangichu njaan..."Kolapaathakathinteyum akramathinteyum maargathil ninnu manushya snehathinte vazhiyilekku raashtreeya partykal maaranam.. Onchiyathe 51 vettukal manushya manasaakshikku mukalil aanu veenathu... Ethu kolapaathakavum ethirkapedendathu aanu ennu oru vyakthi enna nilayil njan vishwasikkunnu... Kavi Akkiththathinte vaakkukal kadam eduthu parayatte....
"Prathikaara Mahaa maariVahikkum ksheena RogikalSukhamenna mahaa shaktiViraajikkilla lokame...Nirupaadhikamaam SnehamBalamaayi varum kramaalIthaanazhaki, the: sathyamIthu sheelikal Dharmavum.."Ithil param ippolum eppolum mattu enthu parayaan aanu... Jeevane namukku undaakkaan kazhiyilla.. Athine aadharikkaanum snehikkaanum manassu undaavanam... Jeevan thanne aanu prathyaksham aaya sathyam... Athu thanne aanu Daivavum.....Swantham...Liju
No comments:
Post a Comment