Wednesday, September 7, 2011

പാവം ഓള്‍ഡ്‌ ക്ലാസ്സിക്കല്‍ ബലാല്‍സംഗം... !

രണ്ടു ദിവസം കൂലങ്കക്ഷമായി പത്രങ്ങളിലെ ഇക്കിളി വാര്‍ത്തകളില്‍ കണ്ണോടിച്ചു. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും ഒരു ബലാത്സംഗ വാര്‍ത്ത കാണുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ പീഡന വാര്‍ത്തകള്‍ ധാരാളം ഉണ്ടുതാനും.ബലാല്‍സംഗം എന്ന പദം ഏതെന്കിലും കോടതി നിരോധിചിട്ടുണ്ടോ എന്നറിയില്ല.

സംശയ നിവാരണത്തിന് മഷിത്തണ്ട് ഉരച്ചു നോക്കി. ബലാത്സംഗം - "സ്ത്രീയുടെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച് ചെയ്യുന്ന സംയോഗം" എന്ന് മഷിത്തണ്ട് പറഞ്ഞു തരുകയും ചെയ്തു. ഇത് തന്നെയാണ് പണ്ട് സ്റാന്‍ലി സാര്‍ സ്കൂളിലും പറഞ്ഞു തന്നിട്ടുള്ള അര്‍ത്ഥം. കാലക്രമത്തില്‍ അര്‍ത്ഥ വ്യതാസം വന്നിട്ടില്ല. ഇനി ആ വാക്കുകള്‍ പഴഞ്ചന്‍ ആയതുകൊണ്ടോ, പഴയ വില്ലന്മാരും പ്രഖ്യാപിത ബലാല്‍സംഗ വീരന്മാരുമായ സര്‍വ്വ ശ്രീ ഗോവിന്ദന്‍ കുട്ടി, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്‌, ടി.ജി.രവി, ക്യാപ്ടന്‍ രാജു, ലാലു അലക്സ്‌ എന്നീ പ്രതിഭകള്‍ മരിക്കുകയോ മാനസാന്തര പെടുകയോ ചെയ്തത് കൊണ്ട് ബലാത്സംഗം ഇവിടെ വേരറ്റു പോയോ എന്ന് നിരാശപ്പെട്ടു.
നിരാശ വന്നാല്‍ ഞാന്‍ ധ്യാന നിമഗ്നന്‍ ആകും. അങ്ങനെ ധ്യാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ (കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ്‌ ഇട്ടപ്പോള്‍), എനിക്ക് ബോധോദയം ഉണ്ടായി. സംഗതി, ഞാന്‍ വിചാരിച്ചത് പോലെ അല്ല. എന്റെ ബുദ്ധി വളരെ പതുക്കെയാണ് വര്‍ക്ക്‌ ചെയ്യുന്നത്. സത്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ബലാത്സംഗം എന്ന് പറയുന്നസംഭവം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതു പീഡനം തന്നെയാണ്.
സ്ത്രീകള്‍ അബലകള്‍ ആണെന്ന് ഒരു ചൊല്ല് ഉണ്ടെങ്കിലും, പണ്ടത്തെ സ്ത്രീകള്‍ അത്രയ്ക്ക് അബലകള്‍ ആയിരുന്നില്ല. എട്ടും പത്തും പന്ത്രെണ്ടും പെറ്റും അവര്‍ തൊണ്ണൂറു വയസ്സുവരെ കൂള്‍ ആയിട്ട് ജീവിച്ചിരുന്നു. അവരുടെ വീടുകളില്‍ തൊട്ടാല്‍ ചീറ്റുന്ന പൈപ്പ് വെള്ളം ഉണ്ടായിരുന്നില്ല. അവര്‍ക്ക് കഴിക്കാന്‍ ബ്രോയിലര്‍ ചിക്കനും നൂഡില്‍സും ഉണ്ടായിരുന്നില്ല. മൂക്കുപ്പൊടി മുതല്‍ പുട്ടുപൊടി വരെ അന്ന് പാക്കറ്റില്‍ കിട്ടിയിരുന്നില്ല. പശുവില്ലാതെ പശുവിന്‍പാല് കിട്ടിയിരുന്നില്ല. ഇങ്ങനെയൊക്കെ ജീവിത പ്രരാബ്ധങ്ങളുമായി മല്ലിട്ട് തട്ടിയും മുട്ടിയും ജീവിച്ചു വന്ന അവര്‍ വെറുതെ കണ്ട അണ്ടനും അടകോടനും ചുമ്മാ കേറി പീഡിപ്പിക്കാന്‍ പാകത്തില്‍ അബലകള്‍ ആയിരുന്നില്ല. കുറഞ്ഞപക്ഷം രണ്ടും മൂന്നും കാതം അകലെ കേള്‍ക്കാന്‍ പാകത്തില്‍ അലറി വിളിക്കാന്‍ എങ്കിലും ശക്തി അന്നത്തെ സ്ത്രീജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. അത്തരം അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ അക്കാലത്ത് സ്വീകരണ മുറിയോ, അതില്‍ ടി.വി.യോ ഉണ്ടായിരുന്നില്ല.
സ്വതേ അബലകള്‍ ആയിരുന്ന സ്ത്രീകള്‍ക്ക് അന്ന് ഇത്ര കരുത്ത് ഉണ്ടായിരുന്നെങ്കില്‍, അവരെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ പോരുന്ന പുരുഷന്മാര്‍ക്ക് എത്ര കരുത്ത് ഉണ്ടായിരുന്നിരിക്കും.
അന്നത്തെ ആള്‍ക്കാര്‍ ചാരായം കഴിച്ചിരുന്നത് ഒരു "മരുന്ന്" ആയിട്ടായിരുന്നു. ക്ഷീണം തീര്‍ക്കാന്‍, സിരകളില്‍ പെട്ടെന്ന് ഊര്‍ജം പകരുവാന്‍ അന്നത്തെ വാറ്റു ചാരായം കഠിനമായ ശാരീരിക അധ്വാനം ചെയ്തിരുന്ന അവരെ സഹായിച്ചിരുന്നു. ബയോളജി സാറ് (ശ്രീ. എം.എം. തോമസ്‌) പറഞ്ഞു തന്നത് തെറ്റല്ല എങ്കില്‍, അന്നത്തെ ചാരായം അഥവാ മദ്യം (സ്പിരിറ്റ്‌ എന്ന് മലയാളം) എന്നത് കഴിക്കാന്‍ പറ്റുന്ന ഊര്‍ജത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടം ആയിരുന്നു. പഞ്ചസാരയുടെ വകഭേദം (ക്ഷമിക്കണം, ഇവയുടെ ഒക്കെ രസതന്ത്ര സൂത്ര വാക്യങ്ങള്‍ ഇപ്പോള്‍ മറന്നു പോയി), ദഹന രസത്തിന്റെ ആവശ്യമില്ലാതെ തന്നെ ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് നേരിട്ട് കടക്കുവാനുള്ള കഴിവ് എന്നിവ ചാരായാതെ കഠിനമായി അധ്വാനിക്കുന്നവര്‍ക്ക് സിരകളില്‍ ഊര്‍ജം പകരുന്ന "മരുന്ന്" തന്നെയായിരുന്നു. അധ്വാനിക്കാത്തവര്‍ക്കും ഭാരം ചുമക്കാത്തവര്‍ക്കും അത് സിരകളില്‍ ലഹരി ആയിരുന്നു പകര്‍ന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ പണിയെടുത്തിട്ടു വൈകുന്നേരം ഒരു കുപ്പി (ഫുള്‍ എന്ന് പറയുന്ന 750 ml) ചാരായം കുടിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ സുഖ ജീവിതം നയിച്ചിരുന്നവരെ (ആണുങ്ങളെയും പെണ്ണുങ്ങളെയും) എനിക്കറിയാം (ഇപ്പോഴത്തെ പല ആണുങ്ങള്‍ക്കും അന്നത്തെ നളിനി ജമീല കഴിക്കുന്ന അത്ര മദ്യം (ചാരായം അല്ല) കഴിക്കാനുള്ള ആമ്പിയര്‍ ഇല്ലെന്നു അവരുടെ "ആത്മകഥയില്‍" പറയുന്നുണ്ട്). ഇങ്ങനെയൊക്കെ ഉള്ള അക്കാലത്ത്, ഒരിക്കലും ഒരു പുരുഷന് സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റുമായിരുന്നില്ല. നടന്നിരുന്നത് ബലാല്‍സംഗം തന്നെ.
സ്ത്രീ സമത്വം, സ്ത്രീ പുരോഗമനം, ഫെമിനിസം (അതിന്റെ അര്‍ത്ഥമോ, മലയാളമോ എനിക്കറിയില്ല, സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ ഒരു കുന്തം എന്ന് മാത്രം അറിയാം), പെണ്ണെഴുത്ത് എന്നിങ്ങനെ പെണ്ണുങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ഒരു ബലാത്സംഗം പോലും ഇവിടെ നടക്കുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ വര്‍ധിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എന്ത് ഉത്തരമാണ് നല്‍കാന്‍ കഴിയുന്നത്?
ബോധോദയമുണ്ടായപ്പോള്‍ എനിക്ക് മേല്പടി സമസ്യക്ക് ഉത്തരം കിട്ടി.
ഇന്നത്തെ സ്ത്രീകള്‍ അബലകള്‍ ആണ്. ആരെങ്കിലുംഅനാവശ്യമായി ദേഹത്ത് തൊടുന്ന സമയത്ത് അബലകളായ അവര്‍ പെട്ടെന്ന് തളര്‍ന്നുപോകുന്നു. അവരുടെ തൊണ്ടക്കുഴി വറ്റി വരളും നാക്കുകള്‍ താഴ്ന്നുപോകും അവരുടെ പല്ലും നഖവും പൊഴിഞ്ഞു പോകും. സര്‍വോപരി അവര്‍ അസ്തപ്രജ്ഞര്‍ ആകും (അതെന്തെന്നു ചോദിക്കരുത്, എനിക്കറിയില്ല). അത് മാത്രമോ, ഇപ്പോള്‍ ഇവരെയൊക്കെ പീഡിപ്പിക്കുന്ന സ്ഥലങ്ങള്‍ വിജനങ്ങള്‍ അല്ല, കാടില്ലാത്തത് കൊണ്ട് കാട്ടുപ്രദേശങ്ങളും അല്ല. ധാരാളം ആളുകള്‍ കൂടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ സ്വന്തം അമ്മ ധ്യാന നിരതയായി ഇരിക്കുന്ന (എന്റെ ധ്യാനം പോലത്തെ ധ്യാനമാണെന്ന് ഞാന്‍ പറയില്ല - അത് എന്നെപോലുള്ള യോഗീ വര്യന്മാര്‍ക്ക് മാത്രേ പറ്റൂ) സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറി, ലോഡ്ജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയ, ഒരു പീഡനത്തെ ഒരു വിധത്തിലും ബലാല്‍സംഗം ആക്കി തീര്‍ക്കാന്‍ പറ്റാത്ത നിഗൂഡ പ്രദേശങ്ങള്‍ ആണ് പീഡിതരും പീഡകരും ഒരുപോലെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു പഴുതുമില്ലാത്ത ഇടങ്ങളില്‍ വച്ച്, പണ്ടത്തെ ആണുങ്ങളുടെ ആമ്പിയര്‍ ഇല്ലാത്ത കശ്മലന്മാര്‍ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? മാധ്യമ സിണ്ടിക്കേറ്റു പറഞ്ഞാല്‍ പോലും പൊതുജനം വിശ്വസിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അതില്‍ ഇക്കിളി കുറവായിരിക്കും എന്നത് കൊണ്ട് മാധ്യമ സിണ്ടിക്കേറ്റു അത് പറയുകയും ഇല്ല. മേല്പടി പീഡനം ഒരു രഹസ്യമാണ്. മൂന്നാമതൊരാള്‍ അതൊരു പീഡനം ആണെന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ പീഡകന്‍ തന്നെയല്ലാതെ (ചിലപ്പോള്‍ 'തങ്ങളെ' അല്ലാതെ) വേറെ ആരെയെങ്കിലും പീഡിപ്പിച്ചു തുടങ്ങുന്നതുവരെ ആദ്യം പറഞ്ഞ അസ്തപ്രന്ജ്ജത അവരില്‍ നിന്നും വിട്ടുമാറില്ല.
അങ്ങനെ അങ്ങനെ പഴയ പാവം ബലാത്സംഗം എന്ന സാധനത്തിനു ഇന്നത്തെ അബലകളായ സ്ത്രീകള്‍ കാരണം ക്ലാസ്സിക്കല്‍ പദവി നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും ബലാത്സംഗം എന്നത് എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലായില്ലെങ്കില്‍ ചുരുക്കി പറയാം. ബാലന്‍ കെ. നായര്‍ തുടങ്ങിയ പ്രഭൃതികള്‍ ചെയ്തിരുന്നത് ബലാത്സംഗവും നീലത്താമരയിലെ ലവന്‍ ചെയ്തത് പീഡനവും.
ഒരു ചെറിയ സാങ്കല്പിക സിനിമാ കഥ കൂടി പറഞ്ഞുകൊണ്ട് ചുരുക്കാം.
പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയിട്ടും തള്ളിക്കളഞ്ഞു നസീര്‍ിനെ പ്രേമിച്ച ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. കാടിന് നടുവിലെ കൊട്ടാരത്തില്‍, ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) കെ.പി. ഉമ്മര്‍ ബലാല്‍സംഗം ചെയ്യുന്നു. ഷീല (അല്ലെങ്കില്‍ ജയഭാരതി) നിലവിളിക്കുന്നു, ദുഷ്ടാ ദുഷ്ടാ എന്ന് നിലവിളിക്കുന്നു... പ്രേം നസീര്‍ വരുന്നു. ഷീലയെ (അല്ലെങ്കില്‍ ജയഭാരതിയെ) രക്ഷിക്കുന്നു. ഇത് ഫ്ലാഷ്ബാക്ക്‌.
ഇക്കാലം: മിസ്റ്റര്‍ എക്സ് മിസ്‌ എ യെ മിസ്സ്‌ കാള്‍ ചെയ്യുന്നു, പരിചയപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. കാറില്‍ കയറ്റുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകുന്നു. പീഡിപ്പിക്കുന്നു. പീഡനത്തിന്റെ തുടക്കത്തില്‍ മിസ്സ്‌. എ ദുഷ്ടാ ദുഷ്ടാ എന്ന് വിളിക്കുന്നു. വിളി കേള്‍ക്കാന്‍ ആരും വരുന്നില്ല. മിസ്സ്‌. എ അബലയാകുന്നു... അതുകൊണ്ട് ദുഷ്ടാ ദുഷ്ടാ എന്ന വിളി ദുഷ്ടേട്ടാ ദുഷ്ടേട്ടാ എന്നും ഏട്ടാ ഏട്ടാ എന്നും രൂപാന്തരം പ്രാപിക്കുന്നു.
പിന്‍കുറിപ്പ്‌:
ഇത് ആരുടെയെങ്കിലും വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മന:പൂര്‍വമാണ്.

No comments:

Post a Comment