Monday, February 16, 2009

പ്രണയം

പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.
.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്‌.ടി. എഫ്‌ കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.
.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം.

No comments:

Post a Comment