Monday, September 2, 2019

ജീവിതം...

ജീവിതം എങ്ങനെ ജീവിച്ചു എന്നതിനേക്കാൾ അതിലെ ഓരോ നിമിഷവും എങ്ങനെ ജീവിച്ചു തീർക്കുന്നു എന്നതിലാണു കാര്യമെന്നു തോന്നുന്നു...
വീർപ്പുമുട്ടലുകളുടെ പുകക്കുഴലിലൂടെ പുറന്തള്ളുന്നതെല്ലാം, തിരഞ്ഞു കണ്ടെത്താനാകാത്ത വിധം നിറം കെട്ട കാഴ്ചകൾ മാത്രമാണ്...
അനായാസമായി ശ്വാസമെടുക്കാൻ പോലും പറ്റുന്ന തരത്തിൽ ശുദ്ധമായ യാതൊന്നും ചുറ്റുവട്ടത്തില്ല എന്നത് ദയനീയമായി കണ്ടു നില്ക്കേണ്ടി വരുകയാണ്...

അവസാന ശ്വാസത്തിന്റെ അടുത്തെവിടെയോ വരെ ചെന്നു മടങ്ങി വരുന്ന ജീവിതമേ, ഇനിയും എത്ര നാളീ ഹൃദയത്തിന്റെ പിടച്ചിൽ കണ്ടു നില്ക്കാനാവും നിനക്ക്...
കണ്ടു കണ്ടു മതിവരുവോളവും നീ ആസ്വദിച്ചു തീർക്കൂ, എന്നിൽ നിന്നുമൂറ്റിയെടുത്തു കൊണ്ടിരിക്കുന്ന എന്റേതു മാത്രമായ നിമിഷങ്ങളെയും ജീവിത സത്യങ്ങളെയും....