അവകാശങ്ങളും, മാനുഷിക പരിഗണനകളും നിഷേധിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ഒരു ജനവിഭാഗത്തെ നെഞ്ചോട് ചേർത്തു തണലൊരുക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉത്തമ വ്യക്തിത്വം ആണ് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവിക്കുന്ന ദയാഭായ് എന്ന സ്ത്രീ.
ആരും അറിയാത്ത ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍, ആദിവാസികള്‍ അടക്കമുള്ള തിരസ്കൃതരായ മനുഷ്യര്‍ക്കു വേണ്ടി ഭരണകൂടത്തോടും അഴിമതിക്കാരോടും കൊള്ളക്കാരോടും പതിറ്റാണ്ടുകളായി ഒറ്റയാള്‍പോരാട്ടം നടത്തിവരുന്ന ധീരയായ ആ സ്ത്രീ കഴിഞ്ഞ ദിവസം കേരളത്തിലെ ചാലനുകള്‍ക്കു മുന്നില്‍ വിതുമ്പലിന്‍റെ വക്കോളമത്തെി സംസാരിച്ചപ്പോള്‍ തല കുനിഞ്ഞുപോയി.
വേഷം കണ്ടും ഭാഷ കേട്ടും വീണ്ടുവിചാരമില്ലാതെ വിവേകമില്ലാതെ വായിൽ തോന്നിയത് പറയുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോൾ അവരൊക്കെ മറക്കാതെ ഓർക്കേണ്ടുന്ന ഒരു കാര്യംണ്ട് നിങ്ങൾ മാത്രല്ല തെറ്റ് ചെയ്യാതെ തലകുനിക്കേണ്ടി വരുന്ന ഒരു സമൂഹവും കൂടെ ഇവിടെ ഉണ്ട്.
"മനുഷ്യനെ വേഷവും ഭാഷയും നോക്കി വിലയിടുന്ന ഈ നാട്ടിൽ സ്നേഹത്തിന്‍റെയും അടിത്തട്ടിലുള്ള ജീവിതങ്ങളുടെ നേരിന്‍റെയും വ്യാപാരിയാണ് ഞാൻ :ദയാഭായ് ".
ഞാൻ അവർക്ക് അത് ചെയ്തുകൊടുത്തു ഇത് ചെയ്തു കൊടുത്തു എന്നൊക്കെ വല്ല്യേ വർത്താനം പറയുമ്പോ വിളിച്ചു പറയാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു മറക്കാതിരിക്കുക...
പ്രവൃത്തിയിൽ അഹിംസയെന്ന മന്ത്രമോതി, കൈയിലൊരു ഊന്നുവടിയും ഒരു ഉടുമുണ്ടും മേൽമുണ്ടും മാത്രം ധരിച്ചൊരു മനുഷ്യൻ മുന്നിൽ നിന്ന് നയിച്ച് നേടിത്തന്ന സ്വാതന്ത്ര്യമാണ് നമ്മുടേത്. മാന്യതയെന്നാൽ വസ്ത്രവും ഭാഷയും ആണെന്ന് അഹങ്കരിക്കുന്ന ഓരോരുത്തരും അത് ഓർത്തിരിക്കേണ്ടത് അത്യാവശ്യം ആണ്...