Tuesday, May 19, 2015

സര്‍ക്കാര്‍ ദാദ..!!

കാലചക്രം തിരിയുന്നു ..ഒപ്പം ഭരണ ചക്രവും... അഞ്ചു വര്‍ഷം ഭരണം എന്ന എല്ലിന്‍ കഷണത്തില്‍ കടി പിടി കൂടുക... ദന്തക്ഷതങ്ങള്‍ ഏറ്റ എല്ലിന്‍ കഷണത്തെ അടുത്ത ശ്വാന കൂട്ടത്തിനു വലിച്ചെറിയുക.. കഴിഞ്ഞ 4 വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്ന വഴി പാട്.. അതെ, ഞാനും നോക്കി രസിക്കുന്നു ആ കടി പിടി... കഴുതയ്ക്ക് നോക്കി ഇരിക്കാനാണല്ലോ വിധി ..!

കയറിയ അന്ന് മുതല്‍ കാണുന്നു നല്ല ചൂടന്‍ വാര്‍ത്തകള്‍.. കേള്‍ക്കാന്‍ ഇമ്പമുള്ളത്... 
സരിതയുടെ പാനപാത്രത്തില്‍ ആരൊക്കെ കയ്യിട്ടു എന്നതിന്റെ കണക്കെടുപ്പ്... അഴിമതി കയ്യോടെ പിടിച്ചിട്ടും കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുന്ന പുംഗവന്‍മാരുടെ ചാനല്‍ രോദനം... ഇപ്പോ കാണിക്കും..ഇപ്പോ കാണിക്കും എന്ന് പറഞ്ഞു പൊതു ജനത്തെ കഴുത ആക്കുന്ന ചില നല്ലവന്മാര്‍(അവസര വാദികള്‍ )... പക്ഷം പറ്റുന്ന മാധ്യമങ്ങള്‍... കോര്‍പ്പറേറ്റുകളുടെ മൂട് താങ്ങുന്ന ഭരണാധികാരികള്‍.. പിന്നെ ചാനല്‍ ചര്‍ച്ച, കൂട്ട തെറി വിളി, കലാശ കൊട്ട്..
സത്യം പറഞ്ഞാല്‍ ഞാനും കാത്തിരിക്കുന്നതും സരിതയുടെ കത്തും, മാണിയുടെ മറുപടിയും, ജോര്‍ജിന്റെ തെറി വിളിയും ഒക്കെ തന്നെ... പിന്നെ വിപ്ലവം ആവിയായ പോയ ഒരു പ്രതിപക്ഷവും ഉണ്ട്.. ഇതിനിടയില്‍ ഖര്‍ വാപ്പസിയുമായി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന മോര്‍ച്ചകളും... ഭരണം എന്നാല്‍ ഇതൊക്കെ ആണെന്ന് ഞാനും പഠിച്ചു പോയി, ഇതൊക്കെ കാണുവാന ഇപ്പോ ഇഷ്ടവും ..എന്ത് രസം ..ആഹാ..!!
ഇതു വരെ കണ്ടില്ല.. തൊഴിലില്ലായ്മക്കെതിരെ എന്തെങ്കിലും പുതിയ നയങ്ങള്‍, പൊതുമരാമത്തിലെ വികസനങ്ങള്‍, കാര്‍ഷിക പുരോഗതിക്കു വേണ്ടിയുള്ള വികസനങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പുതിയ പദ്ധതികള്‍, ആദിവാസി സംരക്ഷണം, ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ടവരെ പുനരധിവസിപ്പിക്കുക, അങ്ങനെ ജന നന്മക്കുള്ള വാര്‍ത്തകള്‍ ഒന്നും കാണുന്നില്ല..
എനിക്കും കേള്‍ക്കണ്ട ഇതൊന്നും.. ഇതിനെക്കാള്‍ നല്ല മസാല വാര്‍ത്തകള്‍ കേള്‍ക്കാനാ എനികിഷ്ടം.. കേട്ട് തഴമ്പിച്ച കാതുകള്‍ ഇപ്പോ അത് കേള്‍ക്കാന്‍ മാത്രം കൊതിക്കുന്നു..!!
പിന്നെ ഒരു അപേക്ഷ.. മേല്പറഞ്ഞ ജന നന്മ ഒന്നും ചെയ്തില്ലെങ്കിലും.. കയ്യിട്ടു വാരിയതും, വെടി വച്ചതും, തല്ലു കൂടിയതും ഇങ്ങനെ വിളിച്ചു പറയാതെ മൌനമായി തൊട്ടിതരം ചെയ്തു കൊള്ളൂ.. നമ്മളെങ്കിലും കരുതട്ടെ ഭരണ ചക്രത്തില്‍ അമേദ്യം പറ്റിയിട്ടില്ല എന്ന്...!!!

അരുണഹൃദയം - Aruna Shanbaug..!!

ചിന്തിക്കാന്‍ കഴിയുന്നില്ല ആ മനസ്സിന്റെ അവസ്ഥ.. ശരീരത്തേക്കാള്‍ വേദന അനുഭവിച്ചു കാണും ആ മനസ്സ്...

തന്നെ ഈ അവസ്ഥയില്‍ ആക്കിയവന്‍ ഇപ്പോഴും ആരോഗ്യവാനായ് ജീവിതം നയിക്കുന്നു..

തന്റെ മരണത്തിന്റെ ഹര്‍ജികള്‍ സര്‍ക്കാര്‍ എഴുതി വയ്ക്കുന്നു ..എഴുതി തള്ളുന്നു..

ഭയാനകം ആ അവസ്ഥ.. 

ആര്‍ക്കും വരുത്തരുത് ആ അവസ്ഥ.. ഒടുവില്‍ ആരോടും പരിഭവം ഇല്ലാതെ മരണത്തിലേക്കും..

ഇനിയും ഒരു പാട് അരുണമാരും, സോഹനലാലിനെ പോലുള്ള പിതൃ ശൂന്യന്‍മാരും ഉണ്ടാകും.. കാരണം നീതി നിഷേധിക്കപ്പെടുന്ന നാട്ടില്‍ ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയെയുള്ളൂ...

പിറക്കാതിരിക്കട്ടെ സോഹന്‍ലാലിനെ പോലുള്ള നപുംസകങ്ങള്‍..!!
അരുണമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ..!!

Sunday, May 10, 2015

വര്‍ഗീയത...

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത പറഞ്ഞവനെ വളഞ്ഞിട്ട് തല്ലുന്ന പ്രവാസികള്‍ ..തല്ലിയവര്‍ വര്‍ഗീയ വാദികള്‍ അല്ല... (ആണോ?എനിക്കറിയില്ല?)...

എനിക്ക് തോന്നുന്നത് ഇവിടത്തെ ഈ വര്‍ഗീയ ചര്‍ച്ചകള്‍ നല്ലതിനല്ല...

സാഹിത്യ എഴുത്ത്, പ്രണയം എഴുത്ത് അവരോടൊക്കെ മതിപ്പ് തോന്നുന്നു..

പടരാതിരിക്കട്ടെ ഈ വര്‍ഗീയത ഇന്ത്യയില്‍... ആളികത്തുന്ന തീ പിന്നെ അണക്കുവാന്‍ ഒരു സോഷ്യല്‍ മീഡിയ വിചാരിച്ചാലും നടക്കില്ല..

അത് കൊണ്ട് ദയവു ചെയ്തു വര്‍ഗീയ തീ ഇവിടെ നിന്നും കൊളുത്തരുതെ മക്കളെ ..