മഴയെ പറ്റി ഇതിനു മുന്‍പും ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട്... പക്ഷെ എത്ര എഴുതിയാലും തീരാത്ത ഒരു അനുഭൂതി ആണ് മഴ... പ്രകൃതിയുടെ വരദാനമാണ് മഴ. പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും... നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത്... ശ്രീ രാഗത്തില്‍ പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് നാട്ടു വഴികളില്‍ കൂടെ നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്..
ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! തിമിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഓഫീസിന്‍റെ മേശയുടെ മുകളില്‍ രാത്രി ഉറങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.
മഴയ്ക്ക് പല രൂപങ്ങളും ഭാവങ്ങളും വേഷങ്ങളും ആണ്.. കുട്ടികള്‍ക്ക് അവരെ സ്കൂളില്‍ കൊണ്ട് പോകുകയും തിരികെ കൊണ്ട് വരുകയും ചെയ്യുന്ന പ്രിയ കൂട്ടുകാരന്‍, പാര്‍വതിയുടെ കണ്പീളികളില്‍ വീണ മഴ തുള്ളിക്ക് സുന്ദരിയുടെ പ്രതിരൂപം ആയിരുന്നു, മുറ്റവും പറമ്പും ഇല്ലാതെ ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക് വിന്‍ഡോയുടെ വെളിയില്‍ കൂടെ പോകുന്ന വെള്ള തുള്ളി മാത്രം ആണ് മഴ, കാട്ടിലും താഴ്വരകളിലും മഴ ഏകാകി(alone) ആണ് ... മഴക്കാലം എത്തുമ്പോള്‍ പുഴകളില്‍ ചെറു മീനുകളെ പിടിക്കാന്‍ പോകുന്നത് ഒരു ഉത്സവം ആണ് ... അങ്ങനെ എത്ര എത്ര രൂപങ്ങള്‍ എത്ര എത്ര ഭാവങ്ങള്‍...
താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാകുന്നു മഴ. പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്‍ക്കും വാഴത്തഴപ്പുകള്‍ക്കുമിടയില്‍ എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്‌കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്‍മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല.

നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്
വീണ്ടും ഒരു മഴക്കാലം കൂടെ വന്നെത്തുന്നു... പെയ്യാത്ത മഴ മനസ്സില്‍ കാര്‍മേഘം ആയി വിങ്ങി നില്‍ക്കുന്നു.. അവ കറുത്ത ചിറകുകള്‍ വിടര്‍ത്തി മനസ്സിന് അട ഇരിക്കുന്നു... ചൂടിന്‍റെ ചലനമറ്റ നിര്‍ജീവതയില്‍ നിന്നും പെയ്തു ഇറങ്ങുന്ന ഒരു രോദനത്തിനായി.....
എല്ലാവര്ക്കും ഒരു നല്ല മഴക്കാലം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു...
സ്വന്തം ലിജു...
" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്‍ത്തുന്ന രോക്ഷവും , ഇരുട്ടത്ത് വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-